scorecardresearch

സിറിയയിൽ നിന്ന് 75 ഇന്ത്യക്കാരെ ഒഴിപ്പിച്ചതായി വിദേശകാര്യ മന്ത്രാലയം

സിറിയയിൽ ഇനിയും തുടരുന്ന ഇന്ത്യക്കാർ ഡമാസ്‌കസിലെ ഇന്ത്യൻ എംബസിയുമായി ബന്ധപ്പെടണമെന്നും നിർദേശിച്ചിട്ടുണ്ട്

സിറിയയിൽ ഇനിയും തുടരുന്ന ഇന്ത്യക്കാർ ഡമാസ്‌കസിലെ ഇന്ത്യൻ എംബസിയുമായി ബന്ധപ്പെടണമെന്നും നിർദേശിച്ചിട്ടുണ്ട്

author-image
WebDesk
New Update
news

സിറിയയിൽനിന്ന് ഇന്ത്യൻ പൗരന്മാരെ ഒഴിപ്പിക്കുന്നു

ഡമാസ്കസ്: സംഘർഷം തുടരുന്ന സിറിയയിൽനിന്ന് 75 ഇന്ത്യക്കാരെ ഒഴിപ്പിച്ചു. ഇന്ത്യൻ പൗരന്മാർ സുരക്ഷിതമായി ലെബനനിലേക്ക് എത്തിയതായും വിമാന മാർഗം അവരെ ഇന്ത്യയിൽ എത്തിക്കുമെന്നും വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ബെയ്‌റൂത്തിലെയും ഡമാസ്‌കസിലെയും ഇന്ത്യന്‍ എംബസികളുടെ നേതൃത്വത്തിലാണ് ഒഴിപ്പിക്കല്‍ നടപടികൾ പൂർത്തിയാക്കിയത്. 

Advertisment

സിറിയയിൽ ഇനിയും തുടരുന്ന ഇന്ത്യക്കാർ ഡമാസ്‌കസിലെ ഇന്ത്യൻ എംബസിയുമായി ബന്ധപ്പെടണമെന്നും നിർദേശിച്ചിട്ടുണ്ട്. ഹെൽപ്പ്‌ലൈൻ നമ്പറായ +963 993385973 വഴിയോ hoc.damascus@mea.gov.in എന്ന ഇ-മെയിൽ ഐഡി മുഖേനയോ അധികൃതരെ ബന്ധപ്പെടണം. 

13 വർഷം നീണ്ട ആഭ്യന്തര പോരാട്ടത്തിനൊടുവിൽ ഞായറാഴ്ചയാണ് ഡമാസ്കസ് കീഴടക്കി ഹയാത്ത് തഹ്‌രീർ അൽ ശാം സംഘടന നേതൃത്വം നൽകുന്ന വിമതസഖ്യം സിറിയയിലെ ഭരണം അട്ടിമറിച്ചത്. വിമത സഖ്യം അധികാരം പിടിച്ചതോടെയാണ് 24 വർഷം സിറിയ ഭരിച്ച പ്രസിഡന്റ് ബഷാർ അൽ-അസദ് കുടുംബത്തിനൊപ്പം രാജ്യം വിട്ടത്. ഡമാസ്കസ് വിമാനത്താവളം വഴിയാണ് അസദും കുടുംബവും രക്ഷപ്പെട്ടത്. കുടുംബത്തോടൊപ്പം ബഷാർ അൽ അസദ് മോസ്കോയിലാണ് അഭയം തേടിയത്.

Advertisment

സിറിയയിൽ കാവൽ പ്രധാനമന്ത്രിയായി മുഹമ്മദ് അൽ ബഷീറിനെ നിയമിച്ചു. 2025 മാർച്ച് ഒന്നുവരെ താൻ ഇടക്കാല പ്രധാനമന്ത്രിയായി തുടരുമെന്ന് ബഷീർ അറിയിച്ചു.

Read More

Syria

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: