/indian-express-malayalam/media/media_files/2024/12/10/xtX4aXg1qKQjKd565BZV.jpg)
എസ്.എം.കൃഷ്ണ
ബെംഗളൂരു: കർണാടക മുൻ മുഖ്യമന്ത്രിയും വിദേശകാര്യ മന്ത്രിയും ആയിരുന്ന എസ്.എം.കൃഷ്ണ (92) അന്തരിച്ചു. വാർധക്യ സഹജമായ അസുഖങ്ങളെത്തുടർന്ന് ഏറെ നാളായി ചികിത്സയിലായിരുന്നു. ഇന്ത്യൻ രാഷ്ട്രീയത്തിന് നൽകിയ സംഭാവനകൾ കണക്കിലെടുത്ത് 2023-ൽ രാജ്യം അദ്ദേഹത്തിന് പത്മവിഭൂഷൺ നൽകി ആദരിച്ചിട്ടുണ്ട്.
1999 മുതൽ 2004 വരെ കർണാടക മുഖ്യമന്ത്രിയായിരുന്നു എസ്.എം.കൃഷ്ണ. 1962 ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ മദ്ദൂരിൽനിന്ന് സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിച്ച് വിജയിച്ചതോടെയാണ് എസ്.എം.കൃഷ്ണയുടെ രാഷ്ട്രീയ ജീവിതം തുടങ്ങുന്നത്. 1968-ൽ മാണ്ഡ്യയിൽ നടന്ന ലോക്സഭ ഉപ തിരഞ്ഞെടുപ്പിൽ പി.എസ്.പി സ്ഥാനാർത്ഥിയായി മത്സരിച്ച് വിജയിച്ച് ആദ്യമായി ലോക്സഭയിൽ എത്തി.
1971 ലാണ് എസ്.എം.കൃഷ്ണ പി.എസ്.പി വിട്ട് കോൺഗ്രസിൽ ചേർന്നത്. 1972 മുതൽ 1977 വരെ സംസ്ഥാന കാബിനറ്റ് വകുപ്പ് മന്ത്രിയായിരുന്നു. 1980 മുതൽ 1984 വരെ കേന്ദ്ര കാബിനറ്റ് വകുപ്പ് മന്ത്രിയായിരുന്നു. 1999-ലാണ് കൃഷ്ണ കർണാടക മുഖ്യമന്ത്രിയായി തിരഞ്ഞെടുക്കപ്പെടുന്നത്. 2009 മുതൽ 2012 വരെ ഇന്ത്യയുടെ വിദേശകാര്യ വകുപ്പ് മന്ത്രിയായും പ്രവർത്തിച്ചു. 2017 ൽ കോൺഗ്രസ് വിട്ട എസ്.എം.കൃഷ്ണ ബിജെപിയിൽ ചേർന്നു.
Read More
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.