scorecardresearch

സിറിയയിലെ സ്ഥിതിഗതികൾ നിരീക്ഷിച്ചുവരുന്നു: എല്ലാവരും ചേർന്നു പ്രവർത്തിക്കണമെന്ന് ഇന്ത്യ

സിറിയയിലെ ഇന്ത്യൻ സമൂഹവുമായി നിരന്തരം ബന്ധപ്പെട്ടുന്നുണ്ടെന്ന് വിദേശകാര്യ മന്ത്രാലയം പറഞ്ഞു

സിറിയയിലെ ഇന്ത്യൻ സമൂഹവുമായി നിരന്തരം ബന്ധപ്പെട്ടുന്നുണ്ടെന്ന് വിദേശകാര്യ മന്ത്രാലയം പറഞ്ഞു

author-image
WebDesk
അപ്‌ഡേറ്റ് ചെയ്‌തു
New Update
 Bashar al Assad, Syria

ചിത്രം: എക്സ്

ഡൽഹി: സമൂഹത്തിലെ എല്ലാ വിഭാഗങ്ങളുടെയും താൽപ്പര്യങ്ങളും അഭിലാഷങ്ങളും മാനിക്കുന്ന സമാധാനപരമായ രാഷ്ട്രീയ പ്രക്രിയ നയിക്കാൻ സിറയയോട് ആഹ്വാനം ചെയ്ത് ഇന്ത്യ. പ്രസിഡൻ്റ് ബാഷർ അൽ അസദിൻ്റെ പതനത്തിനു ശേഷമുള്ള ആദ്യ പ്രസ്താവനയിലാണ് വിദേശകാര്യ മന്ത്രാലയം ഇക്കാര്യം വ്യക്തമാക്കിയത്.

Advertisment

സിറിയയിലെ ഇന്ത്യൻ സമൂഹവുമായി നിരന്തരം ബന്ധപ്പെട്ടുന്നുണ്ടെന്നും വിദേശകാര്യ മന്ത്രാലയം പറഞ്ഞു. "സിറിയയിലെ സംഭവവികാസങ്ങളുടെ പശ്ചാത്തലത്തിൽ സ്ഥിതിഗതികൾ നിരീക്ഷിച്ചുവരികയാണ്. സിറിയയുടെ ഐക്യവും പരമാധികാരവും പ്രാദേശിക അഖണ്ഡതയും കാത്തുസൂക്ഷിക്കുന്നതിന് എല്ലാ കക്ഷികളും ഒരുമിച്ച് പ്രവർത്തിക്കേണ്ടതിൻ്റെ ആവശ്യകത അടിവരയിടുന്നു.

സിറിയൻ സമൂഹത്തിലെ എല്ലാ വിഭാഗങ്ങളുടെയും താൽപ്പര്യങ്ങളെയും അഭിലാഷങ്ങളെയും മാനിക്കുന്ന സമാധാനപരമായ രാഷ്ട്രീയ പ്രക്രിയ ആവശ്യമാണ്. ദമാസ്‌കസിലെ ഇന്ത്യൻ എംബസി ഇന്ത്യക്കാരുമായി നിരന്തരം ബന്ധപ്പെട്ടുന്നുണ്ട്,”വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു.

അതേസമയം, സിറിയ വിട്ട പ്രസിഡന്റ് ബഷാർ അൽ അസദ് കുടുംബത്തോടൊപ്പം റഷ്യയിൽ എത്തി. അദ്ദേഹത്തിന് അഭയം നൽകുമെന്ന് റഷ്യ വ്യക്തമക്കിയിട്ടുണ്ട്. പ്രസിഡന്റും രാജ്യം വിട്ടോടിയതോടെ ജനം തെരുവിലിറങ്ങി. പതിറ്റാണ്ടുകളായി സ്ഥാപിച്ചിരുന്ന നിന്ന ബഷാർ അൽ അസദിന്റെ പ്രതിമകൾ ജനം തകർത്തു. സിറിയൻ സൈന്യവും സുരക്ഷാ സേനയും ദമാസ്‌കസ് രാജ്യാന്തര വിമാനത്താവളം ഉപേക്ഷിച്ചു പോയി. 

Advertisment

തന്ത്രപ്രധാനമായ മേഖലകളിൽ നിന്ന് എല്ലാം സൈന്യം പിന്മാറി. ഇത്രയും കാലവും അസദ് സിറിയയെ ഇറാന്റെ താല്പര്യത്തിന് എറിഞ്ഞു കൊടുത്തെന്ന് വിമത നേതാവ് അബു മുഹമ്മദ് ജുലാനിയും കുറ്റപ്പെടുത്തി.

അതിനിടെ, അധികാരം പിടിച്ചെടുത്ത എച്ച്.ടി.എസിയെ താലിബാൻ അഭിനന്ദിച്ചു. തിങ്കളാഴ്ച ഉച്ചയ്ക്ക് സിറിയയിലെ സ്ഥിതിഗതികൾ സംബന്ധിച്ച് യുഎൻ സുരക്ഷാ കൗൺസിലിന്റെ അടിയന്തര യോഗം മോസ്‌കോ ആവശ്യപ്പെട്ടതായി ഐക്യരാഷ്ട്രസഭയിലെ ഒരു റഷ്യൻ പ്രതിനിധി അറിയിച്ചു. 

നിലവിൽ 74 ശതമാനം സുന്നി മുസ്ലിങ്ങളും 13 ശതമാനം ഷിയാ മുസ്ലിങ്ങളും പത്ത് ശതമാനം ക്രൈസ്തവരും ഉള്ള രാജ്യമാണ് സിറിയ. സിറിയയുടെ ഭാവി സംബന്ധിച്ച് വലിയ ആശങ്കയാണ് ലോകരാഷ്ട്രങ്ങൾക്കുള്ളത്. അമേരിക്ക അടക്കമുള്ള രാജ്യങ്ങൾ നിലവിൽ സിറിയൻ വിഷയത്തിൽ നിലപാട് എടുക്കാൻ തയ്യാറായിട്ടില്ല.

Read More

India Syria

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: