/indian-express-malayalam/media/media_files/uploads/2017/04/syria_kuma-1.jpg)
പ്രതീകാത്മക ചിത്രം
ദമാസ്‌ക്കസ്: സിറിയയിൽ ആഭ്യന്തര യുദ്ധം നിർണായക ഘട്ടത്തിലേക്ക്.തലസ്ഥാനമായ ദമാസ്‌കസ് വിമതസൈന്യം വളഞ്ഞെന്ന് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. അതേസമയം, സിറിയൻ പ്രസിഡന്റ് ബശ്ശാറുൽ അസദ് സുരക്ഷിത സ്ഥാനം തേടി രാജ്യം വിട്ടെന്ന് അഭ്യൂഹം സർക്കാർ വ്യത്തങ്ങൾ തള്ളി. പ്രസിഡന്റ് രാജ്യം വിട്ടെന്ന് അഭ്യൂവങ്ങൾ തെറ്റാണെന്നും അദ്ദേഹം തന്റെ കടമകൾ നിർവ്വഹിച്ചുവരികയാണെന്നും സർക്കാർ വൃത്തങ്ങൾ അറിയിച്ചു.
നേരത്തെ, വിമതസൈന്യത്തിന്റെ നേതാവ് ഹസൻ അബ്ദൽ ഖാനി, ബശ്ശാറുൽ അസദ് രാജ്യം വിട്ടെന്ന് അവകാശപ്പെട്ടിരുന്നു. തങ്ങൾ രാജ്യതലസ്ഥാനമായ ദമാസ്‌കസ് കീഴടക്കിയെന്നും വിമത സൈന്യത്തിന്റെ നേതാവായ അബ്ദൽ ഖാനി അവകാശപ്പെട്ടിരുന്നു. വിമോചനത്തിന്റെ അവസാന നിമിഷങ്ങളിലെത്തിയെന്നും വീഡിയോ സന്ദേശത്തിലൂടെ അദ്ദേഹം അവകാശപ്പെട്ടു.
സിറിയയിൽ ഇനിയെന്തെന്ന് ലോകരാജ്യങ്ങൾക്കിടയിൽ ആശങ്ക ഉയർന്നിട്ടുണ്ടെങ്കിലും വിഷയത്തിൽ ഇടപെടാനില്ലെന്ന് അമേരിക്ക വ്യക്തമാക്കി. സിറിയൻ സർക്കാരിന് എല്ലാ സഹായവും നൽകുമെന്ന് ഇറാൻ അറിയിച്ചു. സിറിയയിലെ സ്ഥിതിഗതികൾ വിലയിരുത്താൻ ഐക്യരാഷ്ട്ര സഭ ഇന്ന് പ്രത്യേക യോഗം ചേരുന്നുണ്ട്.
അതേസമയം, സിറിയയിൽ വർധിച്ചുവരുന്ന വിമത ആക്രമണങ്ങൾ കണക്കിലെടുത്ത് ഇന്ത്യക്കാർക്ക് വിദേശകാര്യ മന്ത്രാലയം മുന്നറിയിപ്പ് നൽകി.സിറിയയിലേക്കുള്ള എല്ലാ യാത്രകളും ഒഴിവാക്കണമെന്ന് ഇന്ത്യ പൗരന്മാരോട് അഭ്യർഥിച്ചു. സിറിയയിലേക്ക് യാത്ര ചെയ്യുന്നവർക്ക് യാത്രാ ഉപദേശവും വിദേശകാര്യ മന്ത്രാലയം പുറപ്പെടുവിച്ചിട്ടുണ്ട്.
'സിറിയയിൽ നിലവിലുള്ള സാഹചര്യം കണക്കിലെടുത്ത്, കൂടുതൽ അറിയിപ്പ് ഉണ്ടാകുന്നതുവരെ സിറിയയിലേക്കുള്ള എല്ലാ യാത്രകളും ഒഴിവാക്കാൻ ഇന്ത്യൻ പൗരന്മാർക്ക് നിർദ്ദേശം നൽകുന്നു. സാധ്യമായവർ, ലഭ്യമായ ഏറ്റവും നേരത്തെയുള്ള വാണിജ്യ വിമാനങ്ങളിൽ പുറപ്പെടാനും നിർദ്ദേശമുണ്ട്. മറ്റുള്ളവരോട് അവരുടെ സുരക്ഷയെക്കുറിച്ച് പരമാവധി മുൻകരുതൽ എടുക്കാനും നിരീക്ഷിക്കാനും ചലനങ്ങൾ പരമാവധി പരിമിതപ്പെടുത്താനും അഭ്യർഥിക്കുന്നു,' വിദേശകാര്യ മന്ത്രാലയം പറഞ്ഞു.
Read More
- സിറിയയിൽ ആക്രമണം രൂക്ഷം; ഇന്ത്യൻ പൗരൻമാർക്ക് മുന്നറിയിപ്പുമായി വിദേശകാര്യ മന്ത്രാലയം
- 7 ലക്ഷത്തിലധികം അന്താരാഷ്ട്ര വിദ്യാർത്ഥികൾ അടുത്ത വർഷം കാനഡ വിടേണ്ടി വന്നേക്കാം
- തൊപ്പിക്കും ഗൗണിനും വിട; കോൺവോക്കേഷൻ വസ്ത്രധാരണത്തിൽ മാറ്റം വരുത്തി വിദ്യാഭ്യാസ സ്ഥാപനങ്ങൾ
- പാചകവാതക സിലിണ്ടറിന് വീണ്ടും വില വർധിപ്പിച്ചു
- ഫിൻജാൽ ചുഴലിക്കാറ്റ് അതിതീവ്ര ന്യൂനമർദ്ദമായി; കനത്ത നാശനഷ്ടം
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.