scorecardresearch

സിറിയയിൽ ആക്രമണം രൂക്ഷം; ഇന്ത്യൻ പൗരൻമാർക്ക് മുന്നറിയിപ്പുമായി വിദേശകാര്യ മന്ത്രാലയം

സിറിയയിലേക്കുള്ള എല്ലാ യാത്രകളും ഒഴിവാക്കണമെന്ന് ഇന്ത്യ പൗരന്മാരോട് അഭ്യർഥിച്ചു

സിറിയയിലേക്കുള്ള എല്ലാ യാത്രകളും ഒഴിവാക്കണമെന്ന് ഇന്ത്യ പൗരന്മാരോട് അഭ്യർഥിച്ചു

author-image
WebDesk
New Update
Kabul, അഫ്ഗാനിസ്ഥാൻ, 2 female judges shot Kabul, വനിതാ ജഡ്ജിമാരെ വെടിവെച്ചു കൊലപ്പെടുത്തി, Kabul terror attack, Gunmen shoot two female judges, Afghanistan, Taliban, Afghan Taliban peace talks, Indian Express News, iemalayalam, ഐഇ മലയാളം

പ്രതീകാത്മക ചിത്രം

ന്യൂഡൽഹി:സിറിയയിൽ ആഭ്യന്തര കലാപം രൂക്ഷം. ജിഹാദി ഗ്രൂപ്പായ ഹയാത്ത് തഹ്രീർ അൽ-ഷാമിന്റെ (എച്ച്ടിഎസ്) നേതൃത്വത്തിലുള്ള വിമതർ സിറിയയിലെ  നിരവധി പ്രധാന നഗരങ്ങൾ ഇതിനോടകം പിടിച്ചെടുത്തെന്നാണ് റിപ്പോർട്ട്.  14 വർഷത്തോളം നീണ്ട സിറിയൻ ആഭ്യന്തരയുദ്ധത്തിൽ ദീർഘകാലമായി നിലനിന്നിരുന്ന സ്തംഭനാവസ്ഥയാണ് ആക്രമണം തകർത്തത്.

Advertisment

അതേസമയം, സിറിയയിൽ വർധിച്ചുവരുന്ന വിമത ആക്രമണങ്ങൾ കണക്കിലെടുത്ത് ഇന്ത്യക്കാർക്ക്  വിദേശകാര്യ മന്ത്രാലയം മുന്നറിയിപ്പ് നൽകി.സിറിയയിലേക്കുള്ള എല്ലാ യാത്രകളും ഒഴിവാക്കണമെന്ന് ഇന്ത്യ പൗരന്മാരോട് അഭ്യർഥിച്ചു. സിറിയയിലേക്ക് യാത്ര ചെയ്യുന്നവർക്ക് യാത്രാ ഉപദേശവും വിദേശകാര്യ മന്ത്രാലയം പുറപ്പെടുവിച്ചിട്ടുണ്ട്- 'സിറിയയിൽ നിലവിലുള്ള സാഹചര്യം കണക്കിലെടുത്ത്, കൂടുതൽ അറിയിപ്പ് ഉണ്ടാകുന്നതുവരെ സിറിയയിലേക്കുള്ള എല്ലാ യാത്രകളും ഒഴിവാക്കാൻ ഇന്ത്യൻ പൗരന്മാർക്ക് നിർദ്ദേശം നൽകുന്നു. സാധ്യമായവർ, ലഭ്യമായ ഏറ്റവും നേരത്തെയുള്ള വാണിജ്യ വിമാനങ്ങളിൽ പുറപ്പെടാനും നിർദ്ദേശമുണ്ട്. മറ്റുള്ളവരോട് അവരുടെ സുരക്ഷയെക്കുറിച്ച് പരമാവധി മുൻകരുതൽ എടുക്കാനും നിരീക്ഷിക്കാനും ചലനങ്ങൾ പരമാവധി പരിമിതപ്പെടുത്താനും അഭ്യർഥിക്കുന്നു,' വിദേശകാര്യ മന്ത്രാലയം പറഞ്ഞു.

വിവിധ യുഎൻ സംഘടനകളിൽ പ്രവർത്തിക്കുന്ന 14 പേർ ഉൾപ്പെടെ 90 ഇന്ത്യൻ പൗരന്മാർ സിറിയയിലുണ്ടെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് രൺധീർ ജയ്സ്വാൾ പറഞ്ഞു.'വടക്കൻ സിറിയയിൽ അടുത്തിടെ നടന്ന പോരാട്ടം ഞങ്ങൾ ശ്രദ്ധിച്ചു. ഞങ്ങൾ സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിക്കുകയാണ്. ഞങ്ങളുടെ പൗരന്മാരുടെ സുരക്ഷയ്ക്കു വേണ്ടി അടുത്ത ബന്ധം പുലർത്തുന്നു,' വെള്ളിയാഴ്ച ഒരു പത്രസമ്മേളനത്തിൽ ജയ്സ്വാൾ പറഞ്ഞു.

നിലവിൽ സിറിയയിലുള്ള ഇന്ത്യക്കാർ ദമാസ്‌കസിലെ ഇന്ത്യൻ എംബസിയുമായി അടുത്ത ബന്ധം നിലനിർത്താൻ എംഇഎ നിർദ്ദേശിച്ചു. +963 993385973 എന്ന നമ്പറിൽ എമർജൻസി ഹെൽപ്പ്ലൈൻ മുഖേന എംബസിയെ ബന്ധപ്പെടാം , വാട്ട്സ്ആപ്പിലും ലഭ്യമാണ്, കൂടാതെ അപ്ഡേറ്റുകൾക്കായി
hoc.damascus@mea.gov.in എന്ന ഇ-മെയിലിലും ലഭിക്കും.

Advertisment

Read More

Syrian Refugee Syria

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: