/indian-express-malayalam/media/media_files/gas-cylinder-ws-07.jpg)
പാചകവാതക സിലിണ്ടറിന് വീണ്ടും വില വർധിപ്പിച്ചു
ന്യൂഡൽഹി: രാജ്യത്ത് പാചകവാതക സിലിണ്ടറിന്റെ വില വീണ്ടും വർധിപ്പിച്ചു. വാണിജ്യ സിലിണ്ടർ വില 16രൂപ 50 പൈസ വർധിപ്പിച്ചു. പുതിയ വില ഞായറാഴ്ച മുതൽ പ്രാബല്യത്തിൽ വന്നു. അതേസമയം ഗാർഹിക പാചക വാതക വിലയിൽ മാറ്റമില്ല.
രാജ്യത്ത് തുടർച്ചയായി ഇത് അഞ്ചാം മാസമാണ് വാണിജ്യ ആവശ്യത്തിനുള്ള പാചകവാതക സിലിണ്ടറിന്റെ വില വർധിപ്പിക്കുന്നത്. അഞ്ച് മാസത്തിനിടെ കൂട്ടിയത് 173. 5 രൂപയാണ്. കഴിഞ്ഞ നവംബറിൽ എണ്ണക്കമ്പനികൾ വാണിജ്യ സിലിണ്ടറിന് 62 രൂപ വർധിപ്പിച്ചിരുന്നു.
വില കൂട്ടിയതോടെ, 19 കിലോഗ്രാം വാണിജ്യ സിലിണ്ടറിന്റെ വില സംസ്ഥാനത്ത് 1827 രൂപയായി വർധിച്ചു. ഡൽഹിയിൽ ഗ്യാസ് സിലിണ്ടറിന്റെ വില 1818 രൂപയാണ്. കൊൽക്കത്തയിൽ 1927 രൂപയും മുംബൈയിൽ 1771 രൂപയും ചെന്നൈയിൽ 1980.50 രൂപയുമാണ് വില.
Read More
- ഫിൻജാൽ ചുഴലിക്കാറ്റ് അതിതീവ്ര ന്യൂനമർദ്ദമായി; കനത്ത നാശനഷ്ടം
- കരതൊട്ട് ഫിൻജാൽ; ചെന്നൈ വിമാനത്താവളം നാളെ വരെ അടച്ചിട്ടു
- കെജ്രിവാളിന് നേരെ ആക്രമണം; പ്രതി കസ്റ്റഡിയിൽ
- വീട്ടുജോലി ചെയ്യാതെ ഫോണിൽ കളിച്ചു; മകളെ അച്ഛൻ പ്രഷർ കുക്കറിന് അടിച്ചു കൊന്നു
- സിപിഐ പാർട്ടി കോൺഗ്രസ് ചണ്ഡിഗഡിൽ: സംസ്ഥാന സമ്മേളനം ആലപ്പുഴയിൽ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us