/indian-express-malayalam/media/media_files/2024/11/30/jBUrPEFFGOoBZ3e2XQvg.jpg)
കെജ്‌രിവാളിന്് നേരെ ആക്രമണം ഉണ്ടായപ്പോൾ (വീഡിയോ ദൃശ്യം)
ന്യൂഡൽഹി: ഡൽഹി മുൻമുഖ്യമന്ത്രിയും ആം ആദ്മി പാർട്ടി ദേശീയ കൺവീനറുമായ അരവിന്ദ കെജ്‌രിവാളിന് നേരെ ആക്രമണം. ഡൽഹിയിലെ ഗ്രേറ്റർ കൈലാഷിൽ വെച്ചാണ് ആക്രമണം ഉണ്ടായത്. കെജ്‌രിവാളിന് നേരെ ഒരാൾ ദ്രാവകം ഒഴിക്കുകയായിരുന്നു. എന്നാൽ, എന്ത് ദ്രാവകമാണ് ഒഴിച്ചതെന്നതിൽ വ്യക്തതയില്ല.ആക്രമണം നടത്തിയാളെ ഉടൻതന്നെ സുരക്ഷാ ഉദ്യോഗസ്ഥർ പിടികൂടി പോലീസിനെ ഏൽപ്പിച്ചു. തുടർന്ന് സുരക്ഷാ ഉദ്യോഗസ്ഥർ കെജ്‌രിവാളിനെ സംഭവസ്ഥലത്ത് നിന്ന് മാറ്റി.
ആക്രമണത്തിൽ പ്രതിഷേധിച്ച് എഎപി നേതാക്കൾ രംഗത്തെത്തി. കെജ്‌രിവാളിന് നേരെ നിരന്തരം ആക്രമണം ഉണ്ടാകുന്നുണ്ടെന്നും ഇത് തടയുന്നതിൽ കേന്ദ്രം പരാജയപ്പെട്ടെന്നും എഎപി നേതാവും മന്ത്രിയുമായ സൗരഭ് ഭരദ്വാജ് പറഞ്ഞു. സംസ്ഥാനത്ത് ബിജെപി നേതാക്കൾ ഇത്തരത്തിൽ ആക്രമിക്കപ്പെടുന്നില്ലെന്നും ഡൽഹിയിലെ ക്രമസമാധാനം പൂർണ്ണമായി തകർന്നെന്നും അദ്ദേഹം പറഞ്ഞു.
#WATCH | A person tried to throw a liquid on former Delhi CM and AAP National Convenor Arvind Kejriwal during his padyatra in Delhi's Greater Kailash area.
— ANI (@ANI) November 30, 2024
The person was later held by his security staff. pic.twitter.com/9c9MhzLEzj
നേരത്തെ, ഒക്ടോബർ 25ന് ഡൽഹിയിലെ വികാസ്പൂരിൽ പദയാത്രയ്ക്കിടെ കെജ്‌രിവാൾ ആക്രമിക്കപ്പെട്ടതായി നേരത്തെ ആം ആദ്മി നേതാക്കൾ ആരോപിച്ചിരുന്നു. കഴിഞ്ഞ ദിവസങ്ങളിൽ ഡൽഹിയിൽ സ്‌ഫോടനവും വെടിവെപ്പും നടന്നിരുന്നു. ഇതിന് പിന്നാലെയാണ് കെജ്‌രിവാളിനെതിരായ ആക്രമണം.
Read More
- വീട്ടുജോലി ചെയ്യാതെ ഫോണിൽ കളിച്ചു; മകളെ അച്ഛൻ പ്രഷർ കുക്കറിന് അടിച്ചു കൊന്നു
- സിപിഐ പാർട്ടി കോൺഗ്രസ് ചണ്ഡിഗഡിൽ: സംസ്ഥാന സമ്മേളനം ആലപ്പുഴയിൽ
- ദേശീയ പതാകയെ അവഹേളിച്ചു; ബംഗ്ലാദേശിൽ നിന്നുള്ള രോഗികളെ ചികിത്സിക്കില്ലെന്ന് കൊൽക്കത്ത ആശുപത്രി
- ആമസോൺ റിട്ടേൺ തട്ടിപ്പ്; 69 ലക്ഷം അപഹരിച്ച കേസ് നിലനിൽക്കുമെന്ന് ഹൈക്കോടതി
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.