scorecardresearch

വീട്ടുജോലി ചെയ്യാതെ ഫോണിൽ കളിച്ചു; മകളെ അച്ഛൻ പ്രഷർ കുക്കറിന് അടിച്ചു കൊന്നു

സംഭവത്തിൽ ഓട്ടോറിക്ഷാ ഡ്രൈവറായ പിതാവിനെ ചൗക്ക് ബസാർ പൊലീസ് കസ്റ്റഡിയിലെടുത്തു

സംഭവത്തിൽ ഓട്ടോറിക്ഷാ ഡ്രൈവറായ പിതാവിനെ ചൗക്ക് ബസാർ പൊലീസ് കസ്റ്റഡിയിലെടുത്തു

author-image
WebDesk
New Update
Father Attacks daughter with pressure cooker

ചിത്രം: എക്സ്‌പ്രസ്

സൂറത്ത്: വീട്ടുജോലി ചെയ്യാതെ ഫോണിൽ കളിച്ചുകൊണ്ടിരുന്ന പെൺകുട്ടിയെ അച്ഛൻ തലയ്ക്ക് അടിച്ച് കൊന്നു. ഗുജറാത്തിലെ സൂറത്തിലാണ് ദാരുണ സംഭവം. ഓട്ടോറിക്ഷാ ഡ്രൈവറായ പിതാവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. മുകേഷ് പാര്‍മർ എന്ന 40 കാരനാണ് പിടിയിലായത്.

Advertisment

ഹെതാലി എന്ന 18 കാരിയെയാണ് പിതാവ് കൊലപ്പെടുത്തിയത്. പെൺകുട്ടിയുടെ അമ്മയായ ഗീതാബെൻ നൽകിയ പരാതിയിലാണ് കേസ് എടുത്തതെന്ന് പൊലീസ് അറിയിച്ചു. ഇവർ ജോലിക്കായി പുറത്തു പോയപ്പോഴാണ് സംഭവം. വീട്ടുജോലികൾ ചെയ്യണമെന്ന് മകൾക്ക് നിർദ്ദേശം നൽകിയാണ് ഗീതാബെൻ ജോലിക്കായി പോയത്. ഈ സമയം അസുഖ ബാധിതനായ മുകേഷ്  വീട്ടിലുണ്ടായിരുന്നു.

വീട്ടുജോലി ചെയ്യാതെ മകൾ ഫോണിൽ കളിക്കുന്നത് തുടർന്നപ്പോൾ മുകേഷ്, മകളുടെ തലയിലും ശരീരത്തിൻ്റെ മറ്റു ഭാഗങ്ങളിലും പ്രഷർ കുക്കറുകൊണ്ട് പലതവണ അടിക്കുകയും പൊൺകുട്ടിക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തതായി പൊലീസ് പറഞ്ഞു. വീടിന് പുറത്ത് കളിച്ചുകൊണ്ടിരുന്ന ഹെതാലിയുടെ ഇളയ സഹോദരൻ മായങ്ക് (13) കരച്ചിൽ കേട്ട് അകത്തേക്ക് ഓടിയെത്തിയപ്പോൾ ചോരയിൽ കുളിച്ച് കിടക്കുന്ന ഹേതാലിയെ ആണ് കണ്ടതെന്ന് പൊലീസ് പറഞ്ഞു.

സഹോദരൻ വിവരം അറിയിച്ചതിനെ തുടർന്ന് അമ്മ വീട്ടിലേക്ക് ഓടിയെത്തി. ഉടൻ തന്നെ പെൺകുട്ടിയെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും പ്രാഥമിക ചികിത്സയ്ക്ക് ശേഷം മരണം സ്ഥിരീകരിക്കുകയായിരുന്നു. കൊലപാതകക്കുറ്റം ചുമത്തി ചൗക്ക് ബസാർ പൊലീസാണ് കേസ് എടുത്തിരിക്കുന്നത്.

Read More

Advertisment
Gujarat Murder

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: