/indian-express-malayalam/media/media_files/uploads/2017/07/cpi-election-symbol-flag.jpg)
സിപിഐ പാർട്ടി കോൺഗ്രസ് ചണ്ഡിഗഡിൽ
ന്യൂഡൽഹി: സിപിഐയുടെ ഇരുപത്തിനാലാമത് പാർട്ടി കോൺഗ്രസ് ചണ്ഡിഗഡിൽ നടത്താൻ ധാരണ. 2025 സെപ്റ്റംബർ 21 മുതൽ 25 വരെയാണ് പാർട്ടി കോൺഗ്രസ്. സംസ്ഥാന സമ്മേളനം ആലപ്പുഴയിൽ നടത്താനും തീരുമാനമായി. ബ്രാഞ്ച് സമ്മേളനം ജനുവരി മുതൽ ആരംഭിക്കും. ഡൽഹിയിൽ ചേർന്ന സിപിഐ ദേശീയ കൗൺസിലിൽ ആണ് ധാരണയായത്.
നേരത്തെ, പാർട്ടി കോൺഗ്രസ് തെലങ്കാനയിലോ പഞ്ചാബിലോ നടത്താനാണ് തീരുമാനിച്ചിരുന്നത്. എന്നാൽ മൂന്ന് തവണ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ പാർട്ടി കോൺഗ്രസ് നടന്നിരുന്നതിനാൽ ഇത്തവണ ഉത്തരേന്ത്യൻ സംസ്ഥാനത്തിൽ നടത്തണമെന്ന് അഭിപ്രായം ഉയർന്നിരുന്നു. ഇതേതുടർന്നാണ് തീരുമാനം.
സിപിഎമ്മിന്റെ പാർട്ടി കോൺഗ്രസ് വേദി സംബന്ധിച്ച് നേരത്തെ ധാരണയായതാണ്. പാർട്ടി കോൺഗ്രസ് മധുരയിലും സംസ്ഥാന സമ്മേളനം കൊല്ലത്തുമാണ് നടക്കുന്നത്. ഏപ്രിൽ ആദ്യവാരത്തിലാകും പാർട്ടി കോൺഗ്രസ് നടക്കുന്നത്. സംസ്ഥാനസമ്മേളനം ഫെബ്രുവരി മാസത്തിലും നടക്കും.
Read More
- ദേശീയ പതാകയെ അവഹേളിച്ചു; ബംഗ്ലാദേശിൽ നിന്നുള്ള രോഗികളെ ചികിത്സിക്കില്ലെന്ന് കൊൽക്കത്ത ആശുപത്രി
- ആമസോൺ റിട്ടേൺ തട്ടിപ്പ്; 69 ലക്ഷം അപഹരിച്ച കേസ് നിലനിൽക്കുമെന്ന് ഹൈക്കോടതി
- ഫിൻജാൽ ചുഴലിക്കാറ്റ് ഇന്ന് കര തൊടും; തമിഴ്നാട്ടിലും ആന്ധ്രയിലും ജാഗ്രത നിർദേശം
- അദാനിക്കെതിരെ അഴിമതിക്കുറ്റം ചുമത്തുന്നത് അമേരിക്ക മുൻകൂട്ടി അറിയിച്ചിരുന്നില്ല: വിദേശ വകുപ്പ്
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.