/indian-express-malayalam/media/media_files/2024/11/30/c1Mrz9LiUY8Y4xvy9Zc4.jpg)
എക്സ്‌പ്രസ് ചിത്രം
കൊൽക്കത്ത: ഇന്ത്യയുടെ ദേശീയ പതാകയെ അവഹേളിച്ച സംഭവങ്ങളിൽ പ്രതിഷേധിച്ച് ബംഗ്ലാദേശിൽ നിന്നുള്ള രോഗികൾക്ക് ചികിത്സ നൽകില്ലെന്ന പ്രഖ്യാപനവുമായി കൊൽക്കത്ത ആശുപത്രി. എല്ലാത്തിനും മുകളിൽ രാജ്യമാണെന്ന്, ചികിത്സ അവസാനിപ്പിച്ചതായി പ്രഖ്യാപിച്ചുകൊണ്ട് കൊൽക്കത്തയിലെ ജെഎൻ റോയ് ആശുപത്രിയുടെ ഡയറക്ടർ സുബ്രാൻശു ഭക്ത പറഞ്ഞു.
വൈദ്യസേവനം എന്നത് ശ്രേഷ്ഠമായ ജോലിയാണെങ്കിലും, രാജ്യത്തിൻ്റെ അന്തസ്സാണ് പരമപ്രധാനമെന്ന് സുബ്രാൻശു പറഞ്ഞു. മറ്റു മെഡിക്കൽ സ്ഥാപനങ്ങളും സമാന നിലപാട് പിന്തുടരണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ബംഗ്ലാദേശിൽ നിന്നുള്ള രോഗികൾക്ക് എല്ലാ സേവനങ്ങളും നൽകുന്നത് നിർത്തിവയ്ക്കാൻ ആശുപത്രി തീരുമാനിച്ചതായി അദ്ദേഹം വ്യക്തമാക്കി.
രാജ്യദ്രോഹക്കുറ്റം ആരോപിച്ച് ബംഗ്ലാദേശിൽ അറസ്റ്റുചെയ്യപ്പെട്ട ഹിന്ദുമതനേതാവ് ചിന്മയ് കൃഷ്ണദാസുൾപ്പെടെയുള്ളവർക്ക് ന്യായവും സുതാര്യവുമായ വിചാരണ ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ട് ഇന്ത്യ സമ്മർദ്ദം ശക്തമാക്കുന്ന സാഹചര്യത്തിലാണ് ആശുപത്രിയുടെ പ്രഖ്യാപനം.
ബംഗ്ലാദേശി രോഗികൾക്ക് ചികിത്സ നൽകുന്നത് അവസാനിപ്പിച്ചതായി പ്രശസ്ത ഗൈനക്കോളജിസ്റ്റ് ഇന്ദ്രനിൽ സാഹ നേരത്തെ സോഷ്യൽ മീഡിയയിലൂടെ പ്രഖ്യാപിച്ചിരുന്നു. ബംഗ്ലാദേശിലെ ബിയുഇറ്റി സർവകലാശാലയുടെ കവാടത്തിൽ ഇന്ത്യൻ പതാകയെ അവഹേളിക്കുന്ന തരത്തിൽ ചിത്രങ്ങൾ പ്രചരിച്ചതിനു പിന്നാലെയാണ് തീരുമാനമെന്ന് ഡോക്ടർ പറഞ്ഞു.
പശ്ചിമ ബംഗാൾ പ്രതിപക്ഷ നേതാവ് സുവേന്ദു അധികാരിയും ഇതേ ആവശ്യവുമായി വെള്ളിയാഴ്ച രംഗത്തെത്തിയിരുന്നു. ഡോക്ടർ ഇന്ദ്രനിൽ സാഹയെ താൻ നമിക്കുന്നു. രാജ്യമാണ് പ്രധാനമെന്നും, രാജ്യത്തെ എല്ലാ മെഡിക്കൽ സമൂഹത്തോടും വ്യവസായികളോടും ഇന്ത്യയെ സ്നേഹിക്കുന്ന എല്ലാവരോടും ബംഗ്ലാദേശിനെ പൂർണമായി ബഹിഷ്കരിക്കാൻ അഭ്യർത്ഥിക്കുന്നതായി അദ്ദേഹം ആവശ്യപ്പെട്ടു.
അതേസമയം, ബംഗ്ലാദേശിൽ ഹിന്ദുക്കൾക്കും മറ്റ് ന്യൂനപക്ഷങ്ങൾക്കും എതിരെ നടക്കുന്ന ആക്രമണങ്ങളിൽ ഇന്ത്യ ആശങ്ക അറിയിച്ചതായി വിദേശകാര്യ മന്ത്രാലയ വക്താവ് രൺധീർ ജയ്‌സ്വാൾ വെള്ളിയാഴ്ച പറഞ്ഞു.
Read More
- ആമസോൺ റിട്ടേൺ തട്ടിപ്പ്; 69 ലക്ഷം അപഹരിച്ച കേസ് നിലനിൽക്കുമെന്ന് ഹൈക്കോടതി
- ഫിൻജാൽ ചുഴലിക്കാറ്റ് ഇന്ന് കര തൊടും; തമിഴ്നാട്ടിലും ആന്ധ്രയിലും ജാഗ്രത നിർദേശം
- അദാനിക്കെതിരെ അഴിമതിക്കുറ്റം ചുമത്തുന്നത് അമേരിക്ക മുൻകൂട്ടി അറിയിച്ചിരുന്നില്ല: വിദേശ വകുപ്പ്
- ശിൽപ ഷെട്ടിയുടെയും രാജ് കുന്ദ്രയുടെയും വീട്ടിലും ഓഫിസുകളിലും ഇഡി റെയ്ഡ്
- സംഭാലിൽ നടപടി തടഞ്ഞു; ഹൈക്കോടതിയെ സമീപിക്കുന്നതുവരെ കേസുമായി മുന്നോട്ടുപോകരുത്: സുപ്രീം കോടതി
- ഹേമന്ത് സോറൻ ജാർഖണ്ഡ് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.