/indian-express-malayalam/media/media_files/2024/11/29/08RCoJsD9cYvFZ0Ppxmo.jpg)
15 ഓളം സ്ഥലങ്ങളിലാണ് ഇഡി റെയ്ഡ് നടത്തിയത്
മുംബൈ: നീലചിത്ര നിർമ്മാണവും വിതരണവുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ഇഡി വീണ്ടും ശിൽപ്പ ഷെട്ടിയുടെ വസതിയിൽ റെയ്ഡ് നടത്തി. ശിൽപ്പ ഷെട്ടിയുടെ ഭർത്താവ് രാജ് കുന്ദ്ര മുൻപ് കേസിൽ അറസ്റ്റിലായിരുന്നു. കുന്ദ്രയുടെ ജുഹുവിലെ വസതി ഉൾപ്പെടെ മഹാരാഷ്ട്ര, ഉത്തർപ്രദേശ് എന്നിവടങ്ങളിലെ 15 ഓളം സ്ഥലങ്ങളിലാണ് ആദായ നികുതി വകുപ്പ് റെയ്ഡ് നടത്തിയത്. ആപ്പിൾ, ഗൂഗിൾ പ്ലേ തുടങ്ങിയ പ്ലാറ്റ് ഫോമുകളിൽ മുമ്പ് ലഭ്യമായിരുന്ന ബ്ലൂ ഫിലിം ആപ്പ് നിയമപരവുമായ പരിശോധനയ്ക്ക് ശേഷം നീക്കം ചെയ്തിരുന്നു. ആപ്പിന്റെ പ്രവർത്തനങ്ങൾ നിയന്ത്രിക്കാൻ കുന്ദ്ര തന്റെ കമ്പനിയായ ആംസ്‌പ്രൈം മീഡിയ പ്രൈവറ്റ് ലിമിറ്റഡ് ഉപയോഗിച്ചുവെന്നാണ് ഇഡിയുടെ കേസ്.
യുകെ ആസ്ഥാനമായുള്ള കെന്റിൻ പ്രൈവറ്റ് ലിമിറ്റഡിന് ആപ്പ് വിൽക്കാൻ ആംസ് പ്രെം സൗകര്യമൊരുക്കിയെന്നും ഇത് വ്യക്തമായ ഉള്ളടക്കം അപ്ലോഡ് ചെയ്യുന്നതിനും സ്ട്രീം ചെയ്യുന്നതിനും സഹായകമാവുകയും ചെയ്തു. വെബ് സീരീസ് ഓഡിഷനെന്ന വ്യാജേന അഭിനേതാക്കളെ ആകർഷിച്ചാണ് ബ്ലു ഫിലിം കുന്ദ്ര നിർമ്മിച്ചത്.
119 അഡൾട്ട് സിനിമകൾ 1.2 മില്യൺ ഡോളറിന് വിൽക്കുന്നതിനെക്കുറിച്ചുള്ള ചർച്ചകൾ ഉൾപ്പെടെ കെന്റിനുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകൾ തെളിയിക്കുന്ന വാട്ട്‌സ്ആപ്പ് ചാറ്റുകൾ കുന്ദ്രയുടെ ഫോണിൽ നിന്ന് കേസ് പുറത്ത് വന്നതിന് പിന്നാലെ പോലീസ് കണ്ടെടുത്തിരുന്നു.
ബിറ്റ്‌കോയിൻ അഴിമതിയുടെ മുഖ്യ സൂത്രധാരനായ അമിത് ഭരദ്വാജിന്റെ നേതൃത്വത്തിലുള്ള ക്രിപ്‌റ്റോ-പോൻസി പദ്ധതിയിലും കുന്ദ്രയ്ക്ക് പങ്കുണ്ടോയെന്ന് ഇ.ഡി അന്വേഷിക്കുന്നുണ്ട്. ഗെയിൻ ബിറ്റ്‌കോയിൻ അഴിമതി ഉൾപ്പെടെയുള്ള അവിഹിത പ്രവർത്തനങ്ങളിൽ നിന്നുള്ള വരുമാനം ഉപയോഗിച്ചാണ് സമ്പാദിച്ചതെന്ന് അവകാശപ്പെട്ട് ഈ വർഷം ആദ്യം, കുന്ദ്രയുടെയും മിസ് ഷെട്ടിയുടെയും 98 കോടി രൂപയുടെ സ്വത്തുക്കൾ ഇഡി കണ്ടുകെട്ടിയിരുന്നു. അതിനിടെ, രാജ് കുന്ദ്രക്കും ഭാര്യ ശിൽപ ഷെട്ടിക്കും നീലച്ചിത്ര നിർമാണത്തിൽ ഒരു ബന്ധവും ഇല്ലെന്ന് അവരുടെ അഭിഭാഷകൻ അറിയിച്ചു.
Read More
- സംഭാലിൽ നടപടി തടഞ്ഞു; ഹൈക്കോടതിയെ സമീപിക്കുന്നതുവരെ കേസുമായി മുന്നോട്ടുപോകരുത്: സുപ്രീം കോടതി
- ഹേമന്ത് സോറൻ ജാർഖണ്ഡ് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു
- ഭരണഘടന ഉയർത്തിപ്പിടിച്ച് സത്യപ്രതിജ്ഞ; പ്രിയങ്ക ഗാന്ധി ഇനി വയനാടിന്റെ 'എംപി'
- സോഷ്യൽ മീഡിയ, ഒടിടി പ്ലാറ്റ്ഫോമുകളെ നിയന്ത്രിക്കാൻ കർശന നിയമം വേണമെന്ന് കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവ്
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us