scorecardresearch

ഭരണഘടന ഉയർത്തിപ്പിടിച്ച് സത്യപ്രതിജ്ഞ; പ്രിയങ്ക ഗാന്ധി ഇനി വയനാടിന്റെ 'എംപി'

വയനാട്ടിലെ വോട്ടർമാർക്ക് നന്ദി പറയാൻ പ്രിയങ്ക ശനിയാഴ്ച (നവംബർ 30) കേരളത്തിലെത്തും. രണ്ട് ദിവസത്തേക്കാണ് പ്രിയങ്ക ഗാന്ധിയുടെ കേരള സന്ദർശനം

വയനാട്ടിലെ വോട്ടർമാർക്ക് നന്ദി പറയാൻ പ്രിയങ്ക ശനിയാഴ്ച (നവംബർ 30) കേരളത്തിലെത്തും. രണ്ട് ദിവസത്തേക്കാണ് പ്രിയങ്ക ഗാന്ധിയുടെ കേരള സന്ദർശനം

author-image
WebDesk
അപ്‌ഡേറ്റ് ചെയ്‌തു
New Update
Priyanka Gandhi

പ്രിയങ്ക ഗാന്ധി

ന്യൂഡൽഹി: വയനാട് എംപിയായി പ്രിയങ്ക ഗാന്ധി സത്യപ്രതിജ്ഞ ചെയ്തു. ഭരണഘടന ഉയർത്തിപ്പിടിച്ചാണ് പ്രിയങ്ക സത്യപ്രതിജ്ഞ ചെയ്തത്. കേരളത്തിൽ നിന്നുള്ള ഏക വനിതാ ലോക്‌സഭാ എംപിയാണ്. കേരള സാരി ഉടുത്താണ് പ്രിയങ്ക പാർലമെന്റിൽ എത്തിയത്. പ്രിയങ്കയ്ക്കൊപ്പം അമ്മ സോണിയ ഗാന്ധിയും സഹോദരൻ രാഹുൽ ഗാന്ധിയും ഉണ്ടായിരുന്നു.

Advertisment

വയനാട് ഉരുൾപൊട്ടൽ ദുരിതാശ്വാസ വിതരണവുമായി ബന്ധപ്പെട്ട വിഷയം കന്നിപ്രസംഗത്തിൽ പ്രിയങ്ക ഇന്ന് പാർലമെന്റിൽ ഉന്നയിച്ചേക്കുമെന്നാണ് സൂചന. വയനാട് പാര്‍ലമെന്റ് മണ്ഡലം എംപിയായി പ്രിയങ്ക ഗാന്ധിയെ തിരഞ്ഞെടുത്തതിന്റെ സര്‍ട്ടിഫിക്കറ്റ് കേരളത്തിലെ നേതാക്കൾ ഡൽഹിയിലെത്തി പ്രിയങ്കയ്ക്ക് ഇന്നലെ കൈമാറിയിരുന്നു.

വയനാട്ടിലെ വോട്ടർമാർക്ക് നന്ദി പറയാൻ പ്രിയങ്ക ശനിയാഴ്ച (നവംബർ 30) കേരളത്തിലെത്തും. രണ്ട് ദിവസത്തേക്കാണ് പ്രിയങ്ക ഗാന്ധിയുടെ കേരള സന്ദർശനം. 30ന് മലപ്പുറം ജില്ലയിലെ സ്ഥലങ്ങളിലായിരിക്കും പ്രിയങ്ക സന്ദർശനം നടത്തുക. ഒന്നിന് വയനാട് ജില്ലയിൽ സന്ദർശനം നടത്തും.

വയനാട് ലോക്‌സഭ മണ്ഡലത്തിൽ 410931 വോട്ടുകളുടെ റെക്കോഡ് ഭൂരിപക്ഷത്തിലാണ് കന്നിയങ്കത്തിൽ പ്രിയങ്ക ഗാന്ധി വിജയമുറപ്പിച്ചത്. വയനാട്ടിൽ 2024ൽ രാഹുൽ ഗാന്ധി മത്സരിച്ചപ്പോൾ ലഭിച്ച ഭൂരിപക്ഷം മറികടന്നുകൊണ്ടാണ് പ്രിയങ്കയുടെ മിന്നും ജയം. 2024ലെ ലോക്‌സഭ തിരഞ്ഞെടുപ്പിൽ 6,47,445 വോട്ടുകൾ നേടി 3,64,422 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് രാഹുൽ ഗാന്ധി വിജയിച്ചത്. 

Advertisment

ഈ റെക്കോഡ് ഭൂരിപക്ഷമാണ് ഉപതിരഞ്ഞെടുപ്പിൽ പ്രിയങ്ക ഗാന്ധി മറികടന്നത്. 622338 വോട്ടുകൾ പ്രിയങ്ക ആകെ നേടിയപ്പോൾ രണ്ടാമതെത്തിയ എൽഡിഎഫിൻറെ സത്യൻ മോകേരി 211407 വോട്ടുകളാണ് നേടിയത്. 109939 വോട്ടുകളാണ് ബിജെപിയുടെ നവ്യ ഹരിദാസിന് നേടിനായത്.

Read More

Priyanka Gandhi

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: