/indian-express-malayalam/media/media_files/2024/10/26/JKpQlXWgaZrRVAtABCyj.jpg)
പ്രിയങ്ക ഗാന്ധി
ന്യൂഡൽഹി: ലോക്സഭാ തിരഞ്ഞെടുപ്പ് വിജയത്തിന് പിന്നാലെ, പ്രിയങ്ക ഗാന്ധി രണ്ടുദിവസത്തെ സന്ദർശനത്തിനായി വയനാട്ടിൽ എത്തും.ശനിയാഴ്ചയാണ് പ്രിയങ്ക വയനാട്ടിൽ എത്തുകയെന്ന് കോൺഗ്രസ് നേതൃത്വം അറിയിച്ചു. പ്രവർത്തകരെ നന്ദി അറിയിക്കുന്നതിന്റെ ഭാഗമായാണ് പ്രിയങ്കയുടെ സന്ദർശനം.
അതേസമയം, പ്രിയങ്ക ഗാന്ധിയുടെ സത്യപ്രതിജ്ഞ വ്യാഴാഴ്ച നടക്കുമെന്ന് കോൺഗ്രസ് വൃത്തങ്ങൾ അറിയിച്ചു. മഹാരാഷ്ട്ര, ജാർഖണ്ഡ് നിയമസഭാ തിരഞ്ഞെടുപ്പിനൊപ്പമാണ് രണ്ട് ലോക്സഭാ സീറ്റുകളിലേക്കുള്ള ഉപതിരഞ്ഞെടുപ്പ് നടന്നത്. വയനാട്ടിൽ നിന്നും റായ്ബറേലിയിൽ നിന്നും രാഹുൽ ജയിച്ചതിനെ തുടർന്ന് വയാനാട് എംപി സ്ഥാനം രാജിവയ്ക്കുകയായിരുന്നു. ഇതോടെയാണ് ഉപതിരഞ്ഞെടുപ്പ് വേണ്ടി വന്നത്.
ഉപതിരഞ്ഞെടുപ്പിൽ നാല് ലക്ഷത്തിലേറെ വോട്ടുകൾക്കാണ് പ്രിയങ്ക കന്നിയങ്കത്തിൽ ജയിച്ചുകയറിയത്. വൻ ജയത്തിന് പിന്നാലെ വയനാട്ടിലെ വോട്ടർമാർക്ക് പ്രിയങ്ക നന്ദി അറിയിച്ചിരുന്നു. വയനാടിന്റെ ക്ഷേമത്തിനായി പ്രവർത്തിക്കുമെന്നും തന്നെ ജയിപ്പിച്ച വോട്ടർമാരുടെ തീരുമാനം തെറ്റില്ലെന്ന് വൈകാതെ ബോധ്യപ്പെടുമെന്നും പ്രിയങ്ക പറഞ്ഞിരുന്നു. ഇടതുമുന്നണി സ്ഥാനാർഥി സത്യൻ മൊകേരിയും ബിജെപി സ്ഥാനാർഥി നവ്യ ഹരിദാസുമായിരുന്നു പ്രിയങ്കയുടെ പ്രധാന എതിരാളികൾ.
Read More
- തോൽക്കുമ്പോൾ മാത്രമോ ഇവിഎമ്മിന് കുറ്റം: ബാലറ്റ് പേപ്പർ പുനസ്ഥാപിക്കണമെന്നാവശ്യപ്പെട്ടുള്ള ഹർജി സുപ്രീം കോടതി തള്ളി
- ഭരണഘടനയുടെ 75-ാം വാർഷികം ആഘോഷിച്ച് രാജ്യം; ഇന്ത്യയുടെ അടിസ്ഥാന ശിലയെന്ന് രാഷ്ട്രപതി
- ഭരണഘടനാ ആമുഖത്തിലെ മതേതരത്വവും സോഷ്യലിസവും; ഭേദഗതി ചോദ്യം ചെയ്തുള്ള ഹർജി തള്ളി സുപ്രീംകോടതി
- അദാനി ഫൗണ്ടേഷന്റെ 100 കോടി വേണ്ട; സര്വകലാശാലയ്ക്ക് വാഗ്ദാനം ചെയ്ത നിക്ഷേപം നിരസിച്ച് തെലങ്കാന സര്ക്കാര്
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us