/indian-express-malayalam/media/media_files/2024/11/25/8slIMKYBq8bfwsPSm221.jpg)
ഫയൽ ഫൊട്ടോ
ഹൈദരാബാദ്: അദാനി ഫൗണ്ടേഷൻ വാഗ്ദാനം ചെയ്ത തുക നിരസിച്ച് തെലങ്കാന സർക്കാർ. യംഗ് ഇന്ത്യ സ്കിൽസ് യൂണിവേഴ്‌സിറ്റിക്ക് വാഗ്ദാനം ചെയ്ത 100 കോടി രൂപ സർക്കാർ നിരസിച്ചതായി തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി പറഞ്ഞു. സൗരോർജ പദ്ധതിയുടെ കരാർ നേടാനായി ഇന്ത്യൻ സർക്കാർ ഉദ്യോഗസ്ഥർക്ക് കൈക്കൂലി വാഗ്‌ദാനം ചെയ്തതിന് അദാനി ഗ്രൂപ്പ് ചെയർമാൻ ഗൗതം അദാനിക്കും മറ്റു ഏഴ് പേർക്കുമെതിരെ യുഎസ് കോടതി കുറ്റപത്രം ചുമത്തിയ പശ്ചാത്തലത്തിലാണ് തീരുമാനമെന്ന് രേവന്ത് റെഡ്ഡി പറഞ്ഞു.
സംഭാവന സ്വീകരിക്കില്ലെന്ന് വ്യക്തമാക്കി അദാനി ഫൗണ്ടേഷന് സർക്കാർ കത്തു നൽകി. 100 കോടി രൂപ അദാനി ഫൗണ്ടേഷൻ്റെ പേരിൽ യംഗ് ഇന്ത്യ സ്കിൽസ് യൂണിവേഴ്സിറ്റിക്ക് നൽകിയതിന് നന്ദി പറയുന്നുവെന്നും, നിലവിലെ സാഹചര്യങ്ങളും ഉയർന്നുവരുന്ന വിവാദങ്ങളും കണക്കിലെടുത്ത് തുക കൈപ്പറ്റരുതെന്ന് മുഖ്യമന്ത്രിയിൽ നിന്ന് നിർദ്ദേശം ലഭിച്ചതായും, സ്പെഷ്യൽ ചീഫ് സെക്രട്ടറി ജയേഷ് രഞ്ജൻ അദാനി ഫൗണ്ടേഷന്‍ ചെയര്‍പേഴ്‌സണ്‍ പ്രീതി അദാനിക്ക് നൽകിയ കത്തിൽ വ്യക്തമാക്കി.
തെലങ്കാനയുടെ അന്തസ്സും അഭിമാനവും സംരക്ഷിക്കുന്നതിനും, അനാവശ്യ വിവാദങ്ങൾ ഒഴിവാക്കുന്നതിനും അദാനിയുടെ സംഭാവന നിരസിക്കാൻ തീരുമാനിച്ചതായി രേവന്ത് റെഡ്ഡി തിങ്കളാഴ്ച പറഞ്ഞു. സർക്കാർ ആരിൽ നിന്നും ഒരു രൂപ പോലും വാങ്ങിയിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
അതേസമയം, കുറ്റപത്രം ചുമത്തിയതിനു പിന്നാലെ, അദാനി ഗ്രൂപ്പുമായുള്ള കരാര്‍ റദ്ദാക്കാനുള്ള ആലോചനയിലാണ് ബംഗ്ലാദേശ്. കരാർ റദ്ദാക്കുന്നതിലേക്കുള്ള ആലോചനകളിലേക്കോ കരാർ റദ്ദാക്കൽ നടപടികളിലേക്കോ കടന്നേക്കാമെന്ന് ഉദ്യോഗസ്ഥർ ദി ഇന്ത്യൻ എക്സ്പ്രസിനോട് പറഞ്ഞു.
2009 നും 2024 നും ഇടയിൽ ഷെയ്ഖ് ഹസീനയുടെ ഭരണകാലത്ത് ഒപ്പുവച്ച പ്രധാന വൈദ്യുതി ഉൽപാദന കരാറുകൾ അവലോകനം ചെയ്യാൻ നിയമ-അന്വേഷണ അധികാരങ്ങളുള്ള ഒരു സമിതിയെ നിയമിക്കാന്‍ ഇടക്കാല സര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നാണ് ബംഗ്ലാദേശ് സർക്കാർ പുറത്തുവിട്ട പ്രസ്താവനയിൽ പറയുന്നത്. നിരവധി കരാറുകൾ വിശദമായി സമിതി അന്വേഷിക്കുന്നുണ്ട്.
Read More
- അദാനി ഗ്രൂപ്പുമായുള്ള കരാർ പുനഃപരിശോധിക്കാൻ ബംഗ്ലാദേശ്, തീരുമാനം മന്ത്രിസഭയ്ക്ക് വിട്ട് ശ്രീലങ്ക
- ഭരണഘടനാ ആമുഖത്തിലെ മതേതരത്വവും സോഷ്യലിസവും; ഭേദഗതി ചോദ്യം ചെയ്തുള്ള ഹർജി തള്ളി സുപ്രീംകോടതി
- സംഭാല്‍ സംഘര്‍ഷം: സമാജ്വാദി എംപിക്കെതിരെ എഫ്ഐആർ; മരണം നാലായി
- ജനങ്ങളാൽ തള്ളപ്പെട്ടവർ പാർലമെന്റിനെയും തടസ്സപ്പെടുത്താൻ ശ്രമിക്കുന്നു; പ്രതിപക്ഷത്തിനെതിരെ നരേന്ദ്ര മോദി
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.