/indian-express-malayalam/media/media_files/lDR4icXgugGq0kHXns5o.jpg)
ഫയൽ ഫൊട്ടോ
ഡൽഹി: ഭരണഘടനയുടെ ആമുഖത്തിൽ മതേതരത്വം, സോഷ്യലിസം എന്നീ വാക്കുകൾ ഉൾപ്പെടുത്തിയ ഭരണഘടനയുടെ 42-ാം ഭേദഗതിയെ ചോദ്യം ചെയ്തുള്ള ഹർജികൾ തള്ളി സുപ്രീം കോടതി. ആർട്ടിക്കിൾ 368 പ്രകാരം പാർലമെൻ്റിൻ്റെ ഭേദഗതി അധികാരം ആമുഖത്തിനും ബാധകമാണെന്ന് ഉത്തരവ് വായിച്ചുകൊണ്ട് ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന വ്യക്തമാക്കി.
ആമുഖം അംഗീകരിച്ച തീയതി പാർലമെൻ്റിൻ്റെ ഭേദഗതി അധികാരത്തെ പരിമിതപ്പെടുത്തുന്നില്ലെന്ന് ജസ്റ്റിസ് പി.വി സഞ്ജയ് കുമാർ അടങ്ങുന്ന ബെഞ്ച് പറഞ്ഞു. 1949-ൽ ഭരണഘടന അംഗീകരിച്ചുവെന്നത് ഒരു മാറ്റവും വരുത്തുന്നില്ലെന്നും മുൻകാലങ്ങളെക്കുറിച്ചുള്ള വാദം അംഗീകരിക്കപ്പെട്ടാൽ, അത് എല്ലാ ഭേദഗതികൾക്കും ബാധകമാകുമെന്നും ബെഞ്ച് പറഞ്ഞു.
ഇന്ത്യൻ സാഹചര്യത്തിൽ സോഷ്യലിസം എന്നത് മറ്റു രാജ്യങ്ങളിൽ നിന്ന് വ്യത്യസ്‌തമാണെന്ന് കേടതി പറഞ്ഞു. സോഷ്യലിസം പ്രാഥമികമായി ക്ഷേമരാഷ്ട്രം എന്നാണ് അർഥമാക്കുന്നത്. സോഷ്യലിസം രാജ്യത്തെ സ്വകാര്യമേഖലയെ തടഞ്ഞിട്ടില്ലെന്നും എല്ലാവർക്കും സോഷ്യലിസത്തിന്‍റെ പ്രയോജനം ലഭിച്ചെന്നും ബെഞ്ച് കൂട്ടിച്ചേർത്തു.
മതേതരത്വം, സോഷ്യലിസം എന്നീ വാക്കുകൾ ഉള്‍പ്പെടുത്തിയതിനെതിരെ മുൻ രാജ്യസഭാ എംപി സുബ്രഹ്മണ്യൻ സ്വാമി, അഭിഭാഷകൻ അശ്വിനി ഉപാധ്യായ തുടങ്ങിയവർ സമർപ്പിച്ച ഹര്‍ജികളാണ് സുപ്രിം കോടതി തള്ളിയത്. വിഷയത്തിൽ വലിയ ബെഞ്ചിൻ്റെ പരിഗണന ആവശ്യമാണെന്ന ഹർജിക്കാരുടെ വാദത്തോട് ബഞ്ച് വിയോജിച്ചു.
Read More
- സംഭാല്‍ സംഘര്‍ഷം: സമാജ്വാദി എംപിക്കെതിരെ എഫ്ഐആർ; മരണം നാലായി
- ജനങ്ങളാൽ തള്ളപ്പെട്ടവർ പാർലമെന്റിനെയും തടസ്സപ്പെടുത്താൻ ശ്രമിക്കുന്നു; പ്രതിപക്ഷത്തിനെതിരെ നരേന്ദ്ര മോദി
- അദാനി ഗ്രൂപ്പുമായുള്ള കരാർ പുനഃപരിശോധിക്കാൻ ബംഗ്ലാദേശ്, തീരുമാനം മന്ത്രിസഭയ്ക്ക് വിട്ട് ശ്രീലങ്ക
- പാർലമെന്റിന്റെ ശീതകാല സമ്മേളനത്തിന് ഇന്ന് തുടക്കം
- പള്ളി സർവേ എതിർത്ത് യുപിയിൽ സംഘർഷം; പൊലീസുമായി ഏറ്റുമുട്ടൽ, മൂന്നു മരണം
- ബിജെപിയ്ക്കുള്ള ഹേമന്ത് സോറന്റെ മറുപടി; ജാർഖണ്ഡിൽ ഇന്ത്യ മുന്നണിയുടെ വിജയത്തിന്റെ കാരണങ്ങൾ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.