/indian-express-malayalam/media/media_files/2024/11/24/51jSR1aCWT3vj6mDJ7d5.jpg)
ചിത്രം: എക്സ്
ഡൽഹി: യുപിയിലെ സംഭാൽ ജില്ലയിൽ പൊലീസുമായുണ്ടായ ഏറ്റുമുട്ടലിൽ മൂന്നു മരണം. ഷാഹി ജുമാ മസ്ജിദിൻ്റെ സർവേയ്ക്കിടെയാണ് പ്രദേശവാസികളും പൊലീസും തമ്മിൽ ഏറ്റുമുട്ടലുണ്ടായത്. മൂന്നു മരണം സ്ഥിരീകരിച്ചതായി മൊറാബാദ് ഡിവിഷണൽ കമ്മീഷണർ അറിയിച്ചു.
കോടതി ഉത്തരവിനെ തുടർന്ന് കമ്മീഷണറും സംഘാംഗങ്ങളായ ആറുപേരും രാവിലെ ഏഴു മണിയോടെ രണ്ടാമത്തെ സർവേയ്ക്കായി പള്ളിയിൽ എത്തിയപ്പോഴാണ് സംഭവം. ഉദ്യോഗസ്ഥർക്കുനേരെ ജനക്കൂട്ടം കല്ലെറിയുകയും വാഹനങ്ങൾക്ക് തീയിടുകയും ചെയ്തതു. നവംബർ 19നായിരുന്നു ആദ്യ സർവേ.
സ്ഥിതിഗതികള്‍ വഷളായതോടെ പൊലീസ് ലാത്തി വീശുകയും കണ്ണീർ വാതകം പ്രയോഗിക്കുകയും ചെയ്തു. പള്ളിയിലേക്കുള്ള ഇടുങ്ങിയ വഴിയിൽ പർദ ധരിച്ച് കല്ലേറു നടത്തിയ ഒരുകൂട്ടം ആളുകൾ പൊലീസിനെയും മാധ്യമ പ്രവർത്തകരെയും ആക്രമിച്ചു.
VIDEO | Uttar Pradesh: Stones and slippers pelted in Sambhal when a survey team reached Shahi Jama Masjid to conduct a survey of the mosque.
— Press Trust of india (@PTI_News) November 24, 2024
(Full video available on PTI Videos - https://t.co/n147TvrpG7)#SambhalJamaMasjidpic.twitter.com/K4QGGpzlMK
നവംബർ 19ന് ക്ഷേത്ര പുരോഹിതൻ സമർപ്പിച്ച അപേക്ഷയെ തുടർന്നാണ് പള്ളിയിൽ സർവേ നടത്താൻ സംബാൽ ജില്ലാ കോടതി ഉത്തരവിറക്കിയത്. പള്ളിയുടെ സ്ഥാനത്ത് മുൻപ് ക്ഷേത്രം നിലനിന്നിരുന്നവെന്നും, 1529ൽ ഷാഹി ജുമാ മസ്ജിദ് പള്ളി പണിയാൻ മുസ്ലീം ഭരണാധികാരികൾ ക്ഷേത്രം തകർത്തുവെന്നുമായിരുന്നു ഹർജിയിലെ ആരോപണം.
സംഘർഷ സാധ്യത കണക്കിലെടുത്ത് പ്രദേശത്ത് കഴിഞ്ഞ കുറച്ച് ദിവസങ്ങളായി പൊലീസിനെ വിന്യാസിച്ചിരുന്നു. ഡ്രോണുകൾ ഉപയോഗിച്ചും പ്രദേശത്ത് നിരീക്ഷണം നടത്തിവരികയാണ്. കോടതി ഉത്തരവ് നടപ്പാക്കുന്നത് തടഞ്ഞാൽ കർശന നടപടി സ്വീകരിക്കുമെന്ന് ഉപമുഖ്യ മന്ത്രി കേശവ് പ്രസാദ് മൗര്യ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
Read More
- ബിജെപിയ്ക്കുള്ള ഹേമന്ത് സോറന്റെ മറുപടി; ജാർഖണ്ഡിൽ ഇന്ത്യ മുന്നണിയുടെ വിജയത്തിന്റെ കാരണങ്ങൾ
- മഹാരാഷ്ട്രയിലെ ബിജെപി തേരോട്ടം;മഹാവിജയത്തിന് പിന്നിലെ കാരണങ്ങൾ ഇവ
- Maharashtra Election Results 2024: മഹാരാഷ്ട്രയിൽ ചരിത്രവിജയവുമായി എൻഡിഎ
- Maharashtra, Jharkhand Election Results 2024 Live Updates: മഹാരാഷ്ട്രയിൽ എൻഡിഎ, ജാർഖണ്ഡിൽ ഇന്ത്യ മുന്നണി
- Jharkhand Election Results : ജാർഖണ്ഡിൽ ലീഡുയർത്തി ഇന്ത്യ മുന്നണി
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us