/indian-express-malayalam/media/media_files/2024/11/20/WEgVy3k26mOBtyPbcTYR.jpg)
മഹാരാഷ്ട്രയിൽ ചരിത്രവിജയവുമായി എൻഡിഎ
മുംബൈ: എക്‌സിറ്റ് പോൾ ഫലങ്ങൾ ശരിവെച്ച് മഹാരാഷ്ട്രയിൽ ചരിത്രവിജയത്തിനരികിലേക്ക് എൻഡിഎ. 288 നിയമസഭ സീറ്റുകളുള്ള സംസ്ഥാനത്ത് 217 ഇടത്തും ബിജെപി ലീഡ് ചെയ്യുന്നു. കേവല ഭൂരിപക്ഷത്തിനു വേണ്ട 145 സീറ്റുകൾ പിന്നിട്ട് മുന്നേറ്റം തുടരുകയാണ് ബിജെപി. വോട്ടെണ്ണലിന്റെ ആദ്യഘട്ടം മുതൽ, എൻഡിഎ മുന്നണി വ്യക്തമായ ലീഡ് ഉയർത്തിയിരുന്നു.
ഇനിയുള്ള മണിക്കൂറുകളിൽ അട്ടിമറയ്ക്കുള്ള സാധ്യകൾ ഇല്ലെന്നാണ് തിരഞ്ഞെടുപ്പ് നിരീക്ഷകർ ചൂണ്ടിക്കാണിക്കുന്നത്. ഇതോടെ എൻഡിഎ നേതൃത്വം നൽകുന്ന മഹായൂതി സഖ്യം ഭരണം നിലനിർത്താനാണ് സാധ്യത.
തകർന്നടിഞ്ഞ് മഹാവികാസ് അഘാഡി
ലോക്‌സഭാ തിരഞ്ഞെടുപ്പിലെ മുന്നേറ്റം നിയമസഭയിലും കാട്ടാമെന്ന് പ്രതീക്ഷയിലായിരുന്നു ഇന്ത്യ സഖ്യത്തിന്റെ ഭാഗമായ മഹാ വികാസ് അഘാഡിയ്ക്ക്. എന്നാൽ, തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ നാളുകളിലും നേതാക്കൾക്കിടയിൽ ഈ ആത്മവിശ്വാസം പ്രകടമായിരുന്നു. എന്നാൽ, വോട്ടെടുപ്പിന്റെ ഒരുഘട്ടത്തിലും മഹാവികാസ് അഘാഡിയ്ക്ക് വ്യക്തമായ ലീഡ് നേടാനായില്ല.
നിലവിൽ 51 സീറ്റുകളിലാണ് മഹാവികാസ് സഖ്യം ലീഡ് ചെയ്യുന്നത്. അതിൽ കോൺഗ്രസ് 19 സീറ്റിലും എൻസിപി (ശരത്പവാർ) 14സീറ്റിലും ശിവസേന (ഉദ്ധവ് താക്കറെ) 16 സീറ്റിലും ലീഡ് ചെയ്യുന്നു. നിയമസഭാ തിരഞ്ഞെടുപ്പിലെ ദയനീയ തോൽവി ശരത് പവാർ നേതൃത്വം നൽകുന്ന എൻസിപിയെയും ഉദ്ധവ് താക്കറെയുടെ ശിവസേനയുടെയും അസ്തിത്വത്തെ തന്നെ ചോദ്യം ചെയ്യുമെന്നതിൽ തർക്കമില്ല.
ബാരാമതിയിൽ അജിത് പവാർ
വാശിയേറിയ മത്സരം നടക്കുന്ന ബാരാമതിയിൽ ഏഴാം റൗണ്ട് വോട്ടെണ്ണൽ കഴിഞ്ഞപ്പോൾ അജിത് പവാർ അനന്തരവൻ യുഗേന്ദ്രയ്‌ക്കെതിരെ 34,118 വോട്ടുകൾക്ക് ലീഡ് ചെയ്യുന്നു. എട്ടാം തവണയും മത്സരിക്കുന്ന അജിത് 65,211 വോട്ടുകൾ നേടിയപ്പോൾ യുഗേന്ദ്ര 31,096 വോട്ടുകളാണ് നേടിയത്.
Read More
- Maharashtra, Jharkhand Election Results 2024 Live Updates: മഹാരാഷ്ട്രയിൽ എൻഡിഎ, ജാർഖണ്ഡിൽ ഇന്ത്യ മുന്നണി
- Jharkhand Election Results : ജാർഖണ്ഡിൽ ലീഡുയർത്തി ഇന്ത്യ മുന്നണി
- Maharashtra, Jharkhand Election Results 2024 Live Updates: മഹാരാഷ്ട്രയിൽ എൻഡിഎ, ജാർഖണ്ഡിൽ ഇന്ത്യ മുന്നണി
- Chelakkara Bypoll Election Results: ചേലക്കര ചെങ്കോട്ട തന്നെ; രാധാകൃഷ്ണന്റെ പിൻഗാമിയായി യുആർ പ്രദീപ്
- Palakkad Bypoll Election Results: നഗരമേഖലയിൽ വോട്ട് കുറവ്; പാലക്കാട് ബിജെപിയിൽ ആശങ്ക
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.