scorecardresearch

Chelakkara Bypoll Election Results: ചേലക്കര ചെങ്കോട്ട തന്നെ; രാധാകൃഷ്ണന്റെ പിൻഗാമിയായി യുആർ പ്രദീപ്

തപാൽ വോട്ടുകൾ എണ്ണിതുടങ്ങിയപ്പോൾ തുടങ്ങിയ ലീഡ് ഓരോ ഘട്ടത്തിലും എൽഡിഎഫ് സ്ഥാനാർഥി ഉയർത്തിക്കൊണ്ടുവന്നു

തപാൽ വോട്ടുകൾ എണ്ണിതുടങ്ങിയപ്പോൾ തുടങ്ങിയ ലീഡ് ഓരോ ഘട്ടത്തിലും എൽഡിഎഫ് സ്ഥാനാർഥി ഉയർത്തിക്കൊണ്ടുവന്നു

author-image
WebDesk
New Update
Pradeep Radhakrishnan

രാധാകൃഷ്ണന്റെ പിൻഗാമിയായി യുആർ പ്രദീപ്

ചേലക്കര: ഉപതിരഞ്ഞെടുപ്പിൽ, ഏറ്റവും ശക്തമായ രാഷ്ട്രീയ പോരാട്ടം നടന്നത് ചേലക്കരയിലാണ്. പതിറ്റാണ്ടുകളായി തങ്ങൾ സംരക്ഷിച്ചുപോരുന്ന ചെങ്കോട്ട കാക്കാൻ എൽഡിഎഫും മണ്ഡലം തിരിച്ചുപിടിക്കാൻ യുഡിഎഫും ശക്തമായ പോരാട്ടം നടത്തിയപ്പോൾ കേരളം കണ്ടത് ശക്തമായ രാഷ്ട്രീയ മത്സരമാണ്. എന്നാൽ, ചേലക്കരയുടെ മനസ്സ് ഇടതുപക്ഷത്തിനൊപ്പം തന്നെയെന്ന് തിരഞ്ഞെടുപ്പ് ഫലം വ്യക്തമാക്കുന്നു. 

Advertisment

ലീഡ് കൈവിടാതെ എൽഡിഎഫ്

വോട്ടെണ്ണലിന്റെ ഒരുഘട്ടത്തിലും എൽഡിഎഫ് സ്ഥാനാർഥിയുടെ ലീഡ് താഴ്ന്നിട്ടില്ല. തപാൽ വോട്ടുകൾ എണ്ണിതുടങ്ങിയപ്പോൾ തുടങ്ങിയ ലീഡ് ഓരോ ഘട്ടത്തിലും എൽഡിഎഫ് സ്ഥാനാർഥി ഉയർത്തിക്കൊണ്ടുവന്നു.

ആദ്യ റൗണ്ട് പൂർത്തിയായപ്പോൾ 2000ത്തോളം വോട്ടുകൾക്ക് പ്രദീപ് ലീഡുയർത്തി. രണ്ടും മൂന്നും നാലും അഞ്ചും റൗണ്ടുകൾ പൂർത്തിയാക്കിയപ്പോൾ 9228 വോട്ടുകളുടെ വ്യക്തമായ ലീഡ് എൽഡിഎഫിന് ഉയർത്താനായി. 

ലീഡ് നേടാനാവാതെ യുഡിഎഫ്

വോട്ട് ഉയർത്താനായെങ്കിലും ഒരുഘട്ടത്തിലും ലീഡ് ഉയർത്താൻ യുഡിഎഫ് സ്ഥാനാർഥി രമ്യാ ഹരിദാസിന് സാധിച്ചില്ല. കഴിഞ്ഞ ലോക്‌സഭാ മണ്ഡലത്തിൽ ചേലക്കരയിൽ കേവലം 5000 വോട്ടിന്റെ ഭൂരിപക്ഷം മാത്രമാണ് സിറ്റിങ് എംഎൽഎ കൂടിയായിരുന്ന കെ രാധാകൃഷ്ണൻ എംപിയ്ക്ക് നേടാനായത്. ഇതായിരുന്നു യുഡിഎഫ് ക്യാമ്പിന്റെ ആശ്വാസം.

Advertisment

എന്നാൽ, യുഡിഎഫിനെ മേൽക്കോയ്മ ഉണ്ടായിരുന്ന ചേലക്കര പഞ്ചായത്തിൽ ഉൾപ്പടെ എൽഡിഎഫ് സ്ഥാനാർഥിയ്ക്ക് മുകളിലേക്ക് ലീഡുയർത്താൻ രമ്യാ ഹരിദാസിന് സാധിച്ചില്ല. അതേ, സമയം കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിനേക്കാൾ വോട്ടുയർത്താൻ യുഡിഎഫ് ക്യാമ്പിന് കഴിഞ്ഞിട്ടുണ്ട്. എങ്കിലും, അട്ടിമറി വിജയം പ്രതീക്ഷിച്ച യുഡിഎഫിന് വോട്ടെണ്ണലിന്റെ ഒരുഘട്ടത്തിലും മുന്നിലെത്താൻ കഴിയാത്തത് കോൺഗ്രസ് ക്യാമ്പിനെ നിരാശയിലാക്കി. 

ചലനമുണ്ടാക്കാതെ അൻവർ 

പിവി അൻവർ എംഎൽഎ നേതൃത്വം നൽകുന്ന ഡിഎംകെയ്ക്ക് ചേലക്കരയിൽ യാതൊരുചലനവും ഡ്രഷ്ടിക്കാനായില്ലെന്ന് തിരഞ്ഞെടുപ്പ് ചിത്രം സൂചിപ്പിക്കുന്നു. ഡിഎംകെ സ്ഥാനാർഥി സുധീർ വോട്ടെണ്ണലിന്റെ  ഒരുഘട്ടത്തിലും തിരഞ്ഞെടുപ്പ് ചിത്രത്തിലേക്ക് കടന്നുവന്നിട്ടില്ല.

യുഡിഎഫ്, എൽഡിഎഫ് വോട്ട് ബാങ്കുകളിൽ കാര്യമായ വിള്ളൽ വീഴ്ത്താനാവാത്തത് അൻവർ നയിക്കുന്ന  ഡിഎംകെയുടെ രാഷ്ട്രീയ ഭാവിയെ തന്നെ ചോദ്യം ചെയ്‌തേക്കാവുന്നതാണ്. 

Read More

By Election

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: