/indian-express-malayalam/media/media_files/2024/11/23/0BBa7Zl24QOvC3BJnRXW.jpg)
ജെഎംഎം നേതാവ് ഹേമന്ത് സോറൻ, ബിജെപി നേതാവ് ബാബുലാൽ മറാണ്ടി
റാഞ്ചി:എക്സിറ്റ് പോളുകളെ നിഷ്പ്രഭമാക്കി ജാർഖണ്ഡിൽ ഇന്ത്യ സംഖ്യം അധികാരം നിലനിർത്തി. എൻഡിഎ മുന്നണി തുടക്കത്തിൽ നേടിയ ലീഡിനെ വോട്ടെണ്ണലിൻറ ആദ്യ രണ്ട് മണിക്കൂറുകൾ പിന്നിട്ടപ്പോഴേക്കും ഇന്ത്യ മുന്നണി മറികടന്നു.
ആകെയുള്ള 81 സീറ്റുകളിൽ ഇന്ത്യ സംഖ്യം ഇതുവരെ 44 സീറ്റുകളിൽ വിജയം നേടി. മുന്നണിയിലെ പ്രധാനകക്ഷിയായ ജെഎംഎം 27 സീറ്റുകൾ നേടിയപ്പോൾ കോൺഗ്രസ് 13 സീറ്റും ആർജെഡി നാല് സീറ്റുകളിലും വിജയിച്ചു.
എൻഡിഎ സഖ്യം 32 സീറ്റുകൾ നേടിയപ്പോൾ ബിജെപി 21 സീറ്റുകൾ നേടി. മറ്റ് മൂന്ന് ഘടകകക്ഷികൾ എല്ലാം ഓരോ സീറ്റ് വീതം നേടി. ചംമ്പായ സോറൻറ എൻഡിയിലേക്കുള്ള പ്രവേശനം ബിജെപിക്ക് ഗുണം ചെയ്തില്ലെന്നാണ് ഫലങ്ങൾ സൂചിപ്പിക്കുന്നത
ഇന്ത്യ മുന്നണിയിലെ പ്രമുഖ നേതാക്കളായ മുഖ്യമന്ത്രി ഹേമന്ത് സോറൻ ബർഹൈത്തിലും ഭാര്യ കൽപ്പന ഗണ്ഡേയിലും വിജയിച്ചു. ബിജെപിയിലേക്ക് ചേക്കേറിയ മുൻ മുഖ്യമന്ത്രി ചംമ്പായ സോറൻ സെറെകല മണ്ഡലത്തിലും വിജയിച്ചു.
സർക്കാരുണ്ടാക്കുമെന്ന് ജെഎംഎം
ജാർഖണ്ഡ് നിയമസഭാ തിരഞ്ഞെടുപ്പിൽ ഹേമന്ത് സോറൻ വീണ്ടും അധികാരത്തിൽ വരുമെന്ന് ജാർഖണ്ഡ് മുക്തി മോർച്ച (ജെഎംഎം) നേതാവ് മനോജ് പാണ്ഡെ പറഞ്ഞു.ജാർഖണ്ഡിലെ ജനങ്ങളിൽനിന്ന് വ്യക്തമായ ശബ്ദമുണ്ട്. ഇസ്ബാർ ഫിർ ഹേമന്ത് ദോബാര, ഹേമന്ത് സോറൻ മടങ്ങിയെത്തും.
സ്ത്രീകളും വിദ്യാർഥികളും ജാർഖണ്ഡിലെ ജനങ്ങളും അവരുടെ വിശ്വാസം അർപ്പിച്ചു, ഞങ്ങൾ അവരെ വിശ്വസിക്കുന്നു. പ്രചാരണവേളയിലും പകലും കണ്ട ആവേശം. കേവല ഭൂരിപക്ഷത്തോടെ ഞങ്ങൾ വീണ്ടും അധികാരത്തിൽ വരുമെന്ന് തിരഞ്ഞെടുപ്പ് വ്യക്തമായി കാണിച്ചു,' അദ്ദേഹം പറഞ്ഞു.
വോട്ടെണ്ണലിലെ എണ്ണത്തിൽ ഒന്നോ രണ്ടോ എണ്ണം വ്യത്യാസപ്പെട്ടേക്കാം, പക്ഷേ ഹേമന്ത് സോറൻ ഇവിടെ ശക്തമായ സർക്കാർ രൂപീകരിക്കുമെന്ന് എനിക്ക് ഉറപ്പുണ്ട്. പ്രതിപക്ഷത്തിന് കുറച്ച് സീറ്റുകൾ ലഭിച്ചേക്കാം, പക്ഷേ അത് ഹേമന്ത് സോറന്റെ വിജയമായിരിക്കും,' അദ്ദേഹം കൂട്ടിച്ചേർത്തു.
Read More
- Maharashtra, Jharkhand Election Results 2024 Live Updates: മഹാരാഷ്ട്രയിൽ എൻഡിഎ, ജാർഖണ്ഡിൽ ഇന്ത്യ മുന്നണി
- Chelakkara Bypoll Election Results: ചേലക്കര ചെങ്കോട്ട തന്നെ; രാധാകൃഷ്ണന്റെ പിൻഗാമിയായി യുആർ പ്രദീപ്
- Palakkad Bypoll Election Results: നഗരമേഖലയിൽ വോട്ട് കുറവ്; പാലക്കാട് ബിജെപിയിൽ ആശങ്ക
- ക്ലൈമാക്സിലേക്ക് തിരഞ്ഞെടുപ്പ് ത്രില്ലർ; ജനഹിതം ഇന്നറിയും
- പാലക്കാടൻ പകിട്ട് ആർക്കൊപ്പം?
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.