/indian-express-malayalam/media/media_files/2024/11/22/K6iALfPvQiMSlBxAbRwU.jpg)
Maharashtra and Jharkhand Election Results
Maharashtra, Jharkhand Election Results 2024 Live Updates:
മഹാരാഷ്ട്രയിൽ ആദ്യഫല സൂചകങ്ങൾ പുറത്തുവരുമ്പോൾ എൻഡിഎ മുന്നണി വ്യക്തമായ ലീഡുയർത്തുന്നു. 288 നിയമസഭ സീറ്റുകളുള്ള സംസ്ഥാനത്ത് 217 ഇടത്തും ബിജെപി ലീഡ് ചെയ്യുന്നു. കേവല ഭൂരിപക്ഷത്തിനു വേണ്ട 145 സീറ്റുകള്‍ പിന്നിട്ട് മുന്നേറ്റം തുടരുകയാണ് ബിജെപി
ജാർഖണ്ഡിൽ തുടക്കത്തില്‍ എന്‍ഡിഎ മുന്നണി നേടിയ ലീഡ്‌നില തകര്‍ത്ത് ഇന്ത്യ മുന്നണി. വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ 52 സീറ്റില്‍ ഇന്ത്യ മുന്നണി ലീഡിലാണ്. എന്‍ഡിഎ 27 സീറ്റുകളിലാണ് ലീഡ് ചെയ്യുന്നത്.
വോട്ടെണ്ണൽ ആരംഭിച്ചു
രാജ്യം ഉറ്റുനോക്കുന്ന മഹാരാഷ്ട്രയിലെയും ജാർഖണ്ഡിലെയും നിയമസഭാ തിരഞ്ഞെടുപ്പ് ഫലങ്ങൾക്ക് ഇനി മണിക്കൂറുകൾ മാത്രം. വോട്ടെണ്ണൽ ആരംഭിക്കുമ്പോൾ എല്ലാ കണ്ണുകളും ഇന്ത്യാ ബ്ലോക്കും എൻഡിഎയും തമ്മിലുള്ള കടുത്ത പോരാട്ടത്തിലേക്കാണ്. മഹാരാഷ്ട്ര നിലനിർത്താനും ജാർഖണ്ഡ് പിടിച്ചെടുക്കാനുമാണ് എൻഡിഎ ലക്ഷ്യമിടുന്നത്. അതേസമയം, മഹാരാഷ്ട്രയിൽ മഹായുതി സഘ്യത്തെ തകർത്ത് ഭരണം പിടിക്കാനും, ജാർഖണ്ഡിൽ ഹേമന്ത് സോറന്റെ വിജയം ഉറപ്പിക്കുകയുമാണ് കോൺഗ്രസിന്റെ ലക്ഷ്യം.
- Nov 23, 2024 17:48 IST
ജാർഖണ്ഡിൽ അധികാരമുറപ്പിച്ച് ഇന്ത്യ മുന്നണി
ജാർഖണ്ഡിൽ മികച്ച പ്രകടനമാണ് കാഴ്ച വെച്ച് ഹേമന്ത് സോറൻ്റെ ജാർഖണ്ഡ് മുക്തി മോർച്ച (ജെഎംഎം) നയിക്കുന്ന ഇന്ത്യ മുന്നണി. ആകെയുള്ള 81 സീറ്റിൽ 56 സീറ്റുകളിലും ഇന്ത്യാ മുന്നണി മുന്നിലാണ്. എൻഡിഎ സഖ്യം 24 സീറ്റുകാളിലാണ് മുന്നിലുള്ളത്. ജെഎംഎം 41 സീറ്റുകളിലാണ് മത്സരിച്ചത്. ആദിവാസി ക്ഷേമം, തൊഴിൽ, ഗ്രാമവികസനം എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിച്ചായിരുന്നു ഇന്ത്യ മുന്നണിയുടെ പ്രചരണം. നിലവിലുള്ള ഗവൺമെൻ്റിൻ്റെ ക്ഷേമ പ്രവർത്തനങ്ങൾക്ക് ലഭിച്ച ജനപിന്തുണ വോട്ടായി മാറുന്ന കാഴ്ചയാണ് കണ്ടത്. എല്ലാ ക്ഷേമ പദ്ധതികളും വോട്ടർമാരിൽ എത്തിക്കുന്നതിലും ഹേമന്ത് സോറൻ്റെ സർക്കാർ വിജയിച്ചു.
- Nov 23, 2024 16:02 IST
ഉത്തര്‍പ്രദേശ് ഉപതിരഞ്ഞെടുപ്പില്‍ ബിജെപി മുന്നേറുന്നു; രണ്ടിടത്ത് സമാജ് വാദി
ഉത്തര്‍പ്രദേശിലെ നിയമസഭാ ഉപതിരഞ്ഞടുപ്പില്‍ ബിജെപിക്ക് ലീഡ്. തിരഞ്ഞെടുപ്പ് നടന്ന ഒന്‍പത് മണ്ഡലങ്ങളില്‍ ഏഴിടത്ത് ബിജെപി ലീഡ് ചെയ്യുമ്പോള്‍ രണ്ടിടിത്ത് സമാജ് വാദി പാര്‍ട്ടിയാണ് മുന്നില്‍.
കഠേഹാരി, മീരാപ്പൂര്‍, കുന്ദര്‍ക്കി, ഗാസിയ ബാദ്, ഖൈര്‍, മജവാന്‍, ഫുല്‍പൂര്‍ മണ്ഡലങ്ങളില്‍ ബിജെപി ലീഡ് ചെയ്യുന്നു. കര്‍ഹാല്‍, സിഷാമൗ മണ്ഡലങ്ങളില്‍ സമാജ് വാദി പാര്‍ട്ടിയാണ് മുന്നില്‍. ഇരുപാര്‍ട്ടികള്‍ക്കും ലീഡ് ചെയ്യുന്ന സ്ഥലങ്ങളില്‍ വ്യക്തമായ മുന്‍തൂക്കമുണ്ട്.
- Nov 23, 2024 16:00 IST
ബിഹാര്‍ ഉപതെരഞ്ഞെടുപ്പില്‍ എന്‍ഡിഎ തൂത്തുവാരി; ചലനമുണ്ടാക്കാനാവാതെ പ്രശാന്ത് കിഷോര്‍
ബിഹാറിലെ നാല് നിയമസഭാ മണ്ഡലങ്ങളിലേക്കുള്ള ഉപതെരഞ്ഞടുപ്പില്‍ ഭരണകക്ഷിയായ എന്‍ഡിഎ സഖ്യം തൂത്തുവാരി. സിറ്റിങ് സീറ്റായ ഇമാംഗഞ്ച് നിലനിര്‍ത്തിയപ്പോള്‍ ഇന്ത്യാ സഖ്യത്തിന്റെ ഭാഗമായുള്ള പാര്‍ട്ടികളുടെ സിറ്റിങ് സീറ്റുകളായ തരാരി, രാംഗഡ്, ബെലഗഞ്ച് എന്നിവ പിടിച്ചെടുക്കുകയും ചെയ്തു. രാഷ്ട്രീയ തന്ത്രജ്ഞന്‍ പ്രശാന്ത് കിഷോറിന്റെ പാര്‍ട്ടി സ്ഥാനാര്‍ഥികള്‍ക്ക് മൂന്ന് സീറ്റുകളില്‍ കെട്ടിവച്ച കാശുപോലും ലഭിച്ചില്ല.
ബെലഗഞ്ച് സീറ്റ് നഷ്ടമായത് ആര്‍ജെഡിക്ക് വലിയ തിരിച്ചടിയായി. പാര്‍ട്ടി രൂപീകരണം മുതല്‍ ആര്‍ജെഡിക്കൊപ്പമായിരുന്നു ബെലഗഞ്ച്. ജെഡിയുവിനോടാണ് ആര്‍ജെഡി പരാജയപ്പെട്ടത്. സുരേന്ദ്ര പ്രസാദ് യാദവ് എംപിയായതിനെ തുടര്‍ന്നാണ് ഈ മണ്ഡലത്തില്‍ ഉപതെരഞ്ഞെടുപ്പ് നടന്നത്. സുരേന്ദ്ര യാദവിന്‍റെ മകന്‍ വിശ്വനാഥ് കുമാര്‍ സിങിനെ 21,391 വോട്ടിനാണ് മനോരമ ദേവി പരാജയപ്പെടുത്തിയത്.
- Nov 23, 2024 15:58 IST
മഹാരാഷ്ട്രയിൽ കരുത്തുകാട്ടി ബിജെപി
മഹാരാഷ്ട്രയിൽ ഒറ്റയ്ക്ക് കരുത്ത് കാട്ടി ബിജെപി. എൻഡിഎ സഖ്യം 225 സീറ്റിൽ ലീഡ് ചെയ്യുമ്പോൾ, ബിജെപി ഒറ്റയ്ക്ക് 127 സീറ്റുകളിലാണ് ലീഡ് ചെയ്യുന്നത്. എക്‌നാഥ് ഷിൻഡയുടെ ശിവസേന 54 സീറ്റുകളിൽ ലീഡ് ചെയ്യുമ്പോൾ അജിത് പവാറിന്റെ എൻസിപി 40 സീറ്റുകളിലും ലീഡ് ചെയ്യുന്നു. മുന്നണിയിലെ ഏറ്റവും വലിയ കക്ഷിയായി, ബിജെപിയുടെ ശക്തമായ തിരിച്ചുവരവാണ് മഹാരാഷ്ട്രയിൽ ഉണ്ടായിരിക്കുന്നത്.
- Nov 23, 2024 15:36 IST
മഹാരാഷ്ട്രയിൽ 224 സീറ്റുകളിൽ മുന്നേറി എൻഡിഎ
മഹാരാഷ്ട്രയില്‍ 224 സീറ്റുകളില്‍ മുന്നേറ്റം തുടര്‍ന്ന് ബിജെപി. 57 സീറ്റുകളിലാണ് ഇന്ത്യ സഖ്യം മുന്നേറുന്നത്
- Nov 23, 2024 14:08 IST
നന്ദി പറഞ്ഞ് മഹാരാഷ്ട്ര മുഖ്യമന്ത്രി ഏകനാഥ് ഷിന്‍ഡെ
നിയമസഭാ തെരഞ്ഞെടുപ്പില്‍ മഹായുതി 200 കടന്നതിന് പിന്നാലെ മഹാരാഷ്ട്ര മുഖ്യമന്ത്രി ഏകനാഥ് ഷിന്‍ഡെ മഹാരാഷ്ട്രയിലെ ജനങ്ങളോട് നന്ദി അറിയിച്ചു.
'മഹാരാഷ്ട്രയിലെ വോട്ടര്‍മാരോട് ഞാന്‍ നന്ദി പറയുന്നു. ഇത് വന്‍ വിജയമാണ്. മഹായുതിക്ക് തകര്‍പ്പന്‍ വിജയം ലഭിക്കുമെന്ന് ഞാന്‍ മുമ്പ് പറഞ്ഞിരുന്നു. സമൂഹത്തിലെ എല്ലാ വിഭാഗങ്ങളോടും ഞാന്‍ നന്ദി പറയുന്നു. മഹായുതി പാര്‍ട്ടികളുടെ എല്ലാ പ്രവര്‍ത്തകര്‍ക്കും ഞാന്‍ നന്ദി പറയുന്നു,' അദ്ദേഹം പറഞ്ഞു.
തിരഞ്ഞെടുപ്പു കമ്മിഷന്റെ ട്രെന്‍ഡുകള്‍ പ്രകാരം 288 അസംബ്ലി സീറ്റുകളില്‍ 218 സീറ്റുകളില്‍ ലീഡ് ചെയ്ത് ഭരണം നിലനിര്‍ത്താനുള്ള പാതയിലാണ് ഭരണകക്ഷിയായ ബിജെപിയുടെ നേതൃത്വത്തിലുള്ള മഹായുതി സഖ്യം.
- Nov 23, 2024 13:12 IST
ജാർഘണ്ഡിൽ മുഖ്യമന്ത്രി ഹേമന്ത് സോറൻ 12,818 വോട്ടുകൾക്ക് മുന്നിൽ
ജർഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറൻ ബർഹെയ്ത് മണ്ഡലത്തിൽ ബിജെപിയുടെ ഗാംലിയേൽ ഹെംബ്രോമിനെക്കാൾ 12,818 വോട്ടുകൾക്ക് മുന്നിൽ. 2019-ൽ ബർഹെയ്ത്, ദുംക എന്നീ രണ്ടു സീറ്റുകളിൽ മത്സരിച്ച സോറൻ രണ്ടും യഥാക്രമം 25,740, 13,188 എന്നി ഭൂരിപക്ഷത്തിൽ വിജയിച്ചിരുന്നു.
- Nov 23, 2024 12:50 IST
മഹാരാഷ്ട്രയിൽ ചരിത്രവിജയവുമായി എൻഡിഎ
എക്‌സിറ്റ് പോൾ ഫലങ്ങൾ ശരിവെച്ച് മഹാരാഷ്ട്രയിൽ ചരിത്രവിജയത്തിനരികിലേക്ക് എൻഡിഎ. 288 നിയമസഭ സീറ്റുകളുള്ള സംസ്ഥാനത്ത് 217 ഇടത്തും ബിജെപി ലീഡ് ചെയ്യുന്നു. കേവല ഭൂരിപക്ഷത്തിനു വേണ്ട 145 സീറ്റുകൾ പിന്നിട്ട് മുന്നേറ്റം തുടരുകയാണ് ബിജെപി. വോട്ടെണ്ണലിന്റെ ആദ്യഘട്ടം മുതൽ, എൻഡിഎ മുന്നണി വ്യക്തമായ ലീഡ് ഉയർത്തിയിരുന്നു.
ഇനിയുള്ള മണിക്കൂറുകളിൽ അട്ടിമറയ്ക്കുള്ള സാധ്യകൾ ഇല്ലെന്നാണ് തിരഞ്ഞെടുപ്പ് നിരീക്ഷകർ ചൂണ്ടിക്കാണിക്കുന്നത്. ഇതോടെ എൻഡിഎ നേതൃത്വം നൽകുന്ന മഹായൂതി സഖ്യം ഭരണം നിലനിർത്താനാണ് സാധ്യത. ReadMore
- Nov 23, 2024 12:35 IST
മഹാരാഷ്ട്രയിൽ ദേവേന്ദ്ര ഫഡ്‌നാവിസ് മുഖ്യമന്ത്രിയാകാൻ സാധ്യതയെന്ന് ബിജെപി വക്താവ് പ്രവീൺ ദാരേക്കർ
മഹാരാഷ്ട്രയിൽ മഹായുതി വൻ വിജയത്തിലേക്ക് അടുക്കുമ്പോൾ, ദേവേന്ദ്ര ഫഡ്‌നാവിസ് സംസ്ഥാനത്തെ അടുത്ത മുഖ്യമന്ത്രിയാകാൻ സാധ്യതയുണ്ടെന്ന് ബിജെപി വക്താവ് പ്രവീൺ ദാരേക്കർ പറഞ്ഞു.
- Nov 23, 2024 12:21 IST
ബാരാമതിയിൽ അജിത് പവാർ
ഏഴാം റൗണ്ട് വോട്ടെണ്ണല്‍ കഴിഞ്ഞപ്പോള്‍ ബാരാമതിയിൽ അജിത് പവാർ അനന്തരവൻ യുഗേന്ദ്രയ്ക്കെതിരെ 34,118 വോട്ടുകൾക്ക് ലീഡ് ചെയ്യുന്നു. എട്ടാം തവണയും മത്സരിക്കുന്ന അജിത് 65,211 വോട്ടുകൾ നേടിയപ്പോൾ യുഗേന്ദ്ര 31,096 വോട്ടുകളാണ് നേടിയത്.
- Nov 23, 2024 12:03 IST
ജാർഖണ്ഡിൽ സർക്കാരുണ്ടാക്കുമെന്ന് ജെഎംഎം
ജാർഖണ്ഡ് നിയമസഭാ തിരഞ്ഞെടുപ്പിൽ ഹേമന്ത് സോറൻ വീണ്ടും അധികാരത്തിൽ വരുമെന്ന് ജാർഖണ്ഡ് മുക്തി മോർച്ച (ജെഎംഎം) നേതാവ് മനോജ് പാണ്ഡെ ആത്മവിശ്വാസം പ്രകടിപ്പിച്ചു.ജാർഖണ്ഡിലെ ജനങ്ങളിൽനിന്ന് വ്യക്തമായ ശബ്ദമുണ്ട്. ഇസ്ബാർ ഫിർ ഹേമന്ത് ദോബാര, ഹേമന്ത് സോറൻ മടങ്ങിയെത്തും. സ്ത്രീകളും വിദ്യാർഥികളും ജാർഖണ്ഡിലെ ജനങ്ങളും അവരുടെ വിശ്വാസം അർപ്പിച്ചു, ഞങ്ങൾ അവരെ വിശ്വസിക്കുന്നു. പ്രചാരണവേളയിലും പകലും കണ്ട ആവേശം. കേവല ഭൂരിപക്ഷത്തോടെ ഞങ്ങൾ വീണ്ടും അധികാരത്തിൽ വരുമെന്ന് തിരഞ്ഞെടുപ്പ് വ്യക്തമായി കാണിച്ചു,' അദ്ദേഹം പറഞ്ഞു.
- Nov 23, 2024 12:01 IST
ജാർഖണ്ഡിൽ ലീഡുയർത്തി ഇന്ത്യ മുന്നണി
എൻഡിഎ മുന്നണി തുടക്കത്തിൽ നേടിയ ലീഡിനെ മറികടന്ന് ജാർഖണ്ഡിൽ ഇന്ത്യാ സംഖ്യം മുന്നിലേക്ക്. വോട്ടെണ്ണൽ തുടങ്ങി ആദ്യ ആദ്യ നാല് മണിക്കൂറുകൾ പിന്നിടുമ്പോൾ, 49 സീറ്റുകളിലാണ് ഇന്ത്യ മുന്നണി ലീഡ് ചെയ്യുന്നത്. എൻഡിഎ സംഖ്യം 30 സീറ്റുകളിലാണ് ലീഡ് ചെയ്യുന്നത്. Read More
- Nov 23, 2024 11:56 IST
സന്ദീപ് നായിക്കിനെ 1,830 വോട്ടുകൾക്ക് പിന്നിലാക്ക് ബിജെപിയുടെ മന്ദാ മാത്രെ
മഹാരാഷ്ട്രയിൽ 14-ാം റൗണ്ട് വോട്ടെണ്ണൽ പൂർത്തിയാകുമ്പോൾ, എൻ.സി.പിയിലെത്തിയ സന്ദീപ് നായിക്കിനെ 1,830 വോട്ടുകൾക്ക് പിന്നിലാക്ക് ബിജെപിയുടെ മന്ദാ മാത്രെ.
- Nov 23, 2024 11:34 IST
ഭരണ വിരുദ്ധതയെ മറികടന്ന് മാഹയുതി വീണ്ടും അധികാരത്തിലേക്ക്
നിലവിലെ ട്രെൻഡ് അനുസരിച്ച്, ഭരണ വിരുദ്ധതയെ മറികടന്ന് വീണ്ടും അധികാരത്തിലെത്താൻ ഒരുങ്ങി ബിജെപി, ശിവസേന (ഏകനാഥ് ഷിൻഡെ വിഭാഗം), അജിത് പവാർ എൻസിപി സഖ്യം മാഹയുതി.
- Nov 23, 2024 11:22 IST
വാന്ദ്രെ ഈസ്റ്റിൽ വരുൺ സർദേശായി സിറ്റിങ് എംഎൽഎ സീഷൻ സിദ്ദിഖിനെക്കാൾ 4,343 വോട്ടുകൾക്ക് മുന്നിൽ.
- Nov 23, 2024 11:11 IST
മഹാരാഷ്ട്രയിൽ വിജയം ഉറപ്പിച്ച് ബിജെപി
ആദ്യ ട്രെന്റുകൾ അനുസരിച്ച്, 85% സീറ്റുകളിൽ വിജയം ഉറപ്പിച്ച് ബിജെപി. 148 സ്ഥാനാർത്ഥികളിൽ 125 പേരും വിജയത്തോട് അടുക്കുകയാണ്.
- Nov 23, 2024 10:51 IST
വയനാട് ഒന്നര ലക്ഷത്തേട് അടുത്ത് പ്രിയങ്ക ഗാന്ധി
- പ്രിയങ്ക ഗാന്ധി (INC) വോട്ട്- 213726, ലീഡ് 140524
- സത്യൻ മൊകേരി (CPI)73202
- നവ്യ ഹരിദാസ് (BJP)41121
- Nov 23, 2024 10:30 IST
ആദ്യ റൗണ്ട് വോട്ടെണ്ണൽ പൂർത്തിയാകുമ്പോൾ, ഹേമന്ത് സോറന് 2,812 വോട്ടുകളുടെ ലീഡ്
ആദ്യ റൗണ്ട് വോട്ടെണ്ണൽ പൂർത്തിയാകുമ്പോൾ, ജാർഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറൻ ബർഹെയ്ത് നിയമസഭാ മണ്ഡയത്തിൽ 2,812 വോട്ടുകൾക്ക് ലീഡ് ചെയ്യുന്നു.
- Nov 23, 2024 10:28 IST
മഹായുതി സഖ്യം വീണ്ടും മഹാരാഷ്ട്രയിൽ അധികാരത്തിലേക്ക്
മഹാരാഷ്ട്രയിൽ വീണ്ടും അധികാരത്തിലേറാൻ ഒരുങ്ങി മഹായുതി സഖ്യം. ഭൂരിപക്ഷം സീറ്റുകളിൽ ലീഡ് ഉയർത്തുന്നു. ബിജെപി ഒറ്റയ്ക്ക് 100 സീറ്റുകൾ കടന്ന് സംസ്ഥാനത്തെ ഏറ്റവും വലിയ കക്ഷിയാകും.
- Nov 23, 2024 10:12 IST
ജാർഖണ്ഡിൽ ഹേമന്ത് സോറൻ ബർഹൈത്തിൽ നിന്ന് ലീഡ് ചെയ്യുന്നു
ജാർഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറൻ ബർഹെയ്ത് നിയമസഭാ സീറ്റിൽ ആദ്യ റൗണ്ട് വോട്ടെണ്ണൽ കഴിഞ്ഞപ്പോൾ 2,812 വോട്ടുകൾക്ക് ലീഡ് ചെയ്യുന്നു.
- Nov 23, 2024 10:00 IST
മുൻ മുഖ്യമന്ത്രി പൃഥ്വിരാജ് ചവാൻ 1,590 വോട്ടുകൾക്ക് പിന്നിൽ
മുതിർന്ന കോൺഗ്രസ് നേതാവും മുൻ മഹാരാഷ്ട്ര മുഖ്യമന്ത്രിയുമായ പൃഥ്വിരാജ് ചവാൻ കാരാട് സൗത്ത് നിയമസഭാ സീറ്റിൽ 1,590 വോട്ടുകൾക്ക് പിന്നിൽ.
- Nov 23, 2024 09:59 IST
ജാർഖണ്ഡിൽ ബിജെപി സ്ഥാനാർത്ഥി ചമ്പായി സോറൻ ലീഡ് ഉയർത്തുന്നു
കോൽഹാൻ മേഖലയിലെ നിർണായക മണ്ഡലമായ സെറൈകെലയിൽ ബിജെപി സ്ഥാനാർത്ഥി ചമ്പായി സോറൻ ലീഡ് ഉയർത്തുന്നു.
- Nov 23, 2024 09:44 IST
പാതിവഴി പിന്നിട്ട് മഹായുതി സഖ്യം; മഹാരാഷ്ട്രയിൽ ഭരണം തുടരാൻ ബിജെപി
ലീഡ് നിലയിൽ മഹായുതി സഖ്യം പാതിവഴി പിന്നിട്ടത്തോടെ സംസ്ഥാനത്തെ ഏറ്റവും വലിയ കക്ഷി എന്ന സ്ഥാനം നിലനിർത്താനുള്ള ഒരുക്കത്തിലാണ് ബിജെപി. ശരദ് പവാറിൻ്റെ നേതൃത്വത്തിലുള്ള എൻസിപിയും ശിവസേനയുടെ ഏകനാഥ് ഷിൻഡെ വിഭാഗവും രണ്ടാം സ്ഥാനത്തിനായുള്ള പോരാട്ടത്തിലാണ്.
- Nov 23, 2024 09:38 IST
മഹാരാഷ്ട്രയിൽ ഭൂരിപക്ഷം കടന്ന് മഹായുതി സഖ്യം; 172 സീറ്റുകളിൽ ലീഡ്
മഹാരാഷ്ട്രയിൽ ഭൂരിപക്ഷം സീറ്റുകളിലും ലീഡ് നേടി ഭരണകക്ഷിയായ മഹായുതി സഖ്യം. 172 സീറ്റുകളിൽ മഹായുദിയും, 72 സീറ്റുകളിൽ എംവിഎയും ലീഡ് ചെയ്യുന്നു.
- Nov 23, 2024 09:29 IST
മഹാരാഷ്ട്രയിൽ ആഘോഷ പ്രകടനങ്ങൾക്ക് വിലക്ക്
മഹാരാഷ്ട്രയിലെ ഛത്രപതി സംഭാജിനഗറിൽ വിജയഘോഷയാത്രകൾക്ക് വിലക്ക്. ജില്ലാ അധികാരികളാണ് നിയമസഭാ തിരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിക്കുന്ന ശനിയാഴ്ച വിജയഘോഷയാത്രകൾ നിരോധിച്ചത്.
- Nov 23, 2024 09:08 IST
പവാർ പോരാട്ടത്തിൽ മുന്നിൽ അജിത് പവാർ; 4,000 വോട്ടുകളുടെ ലീഡ്
എല്ലാ രാഷ്ട്രീയ പാർട്ടികളും ഉറ്റുനോക്കുന്ന സീറ്റാണ് പവാർ പോരാട്ടം നടക്കുന്ന ബാരാമതി. ആദ്യ റൗണ്ട് വോട്ടെണ്ണൽ അവസാിനക്കുമ്പോൾ, അജിത് പവാർ യുഗേന്ദ്ര പവാറിനെക്കാൾ ഏകദേശം 4,000 വോട്ടുകൾക്ക് മുന്നിലാണ്.
- Nov 23, 2024 08:57 IST
എംവിഎ ശക്തികേന്ദ്രമായ വിദർഭയിൽ മഹായുതി മുന്നിട്ട് നിൽക്കുന്നു
ആദ്യ ട്രെൻഡുകൾ അനുസരിച്ച്, എംവിഎയുടെ ശക്തികേന്ദ്രമായി കണക്കാക്കപ്പെടുന്ന നിർണായക വിദർഭ മേഖലയിൽ മഹായുതി സഖ്യം മുന്നിൽ
- Nov 23, 2024 08:50 IST
മഹാരാഷ്ട്രയിലും ജാർഖണ്ഡിലും ലീഡ് ഉയർത്തി എൻഡിഎ
തപാൽ ബാലറ്റുകളുടെ എണ്ണൽ ആരംഭിച്ച് അര മണിക്കൂർ പിന്നിടുമ്പോൾ, മഹാരാഷ്ട്രയിലും (62 സീറ്റുകൾ), ജാർഖണ്ഡിലും (39) ബിജെപി നേതൃത്വത്തിലുള്ള എൻഡിഎ സഖ്യം ലീഡ് ഉയർത്തുന്നു.
- Nov 23, 2024 08:34 IST
ജാർഖണ്ഡിൽ 16 സീറ്റുകളിൽ എൻഡിഎ ലീഡ് ചെയ്യുന്നു, ആറിടത്ത് ഇന്ത്യ സഖ്യം
തപാൽ ബാലറ്റുകൾ എണ്ണൽ ആരംഭിച്ച് അരമണിക്കൂർ പിന്നിടുമ്പോൾ, ബിജെപി നേതൃത്വം നൽകുന്ന എൻഡിഎ ജാർഖണ്ഡിലെ 16 സീറ്റുകളിൽ ലീഡ് നേടിയിട്ടുണ്ട്. ഹേമന്ത് സോറൻ്റെ ജെഎംഎം നയിക്കുന്ന ഇന്ത്യ ബ്ലോക്ക് 6 സീറ്റുകളിൽ ലീഡ് ചെയ്യുന്നു.
- Nov 23, 2024 08:15 IST
ജാർഖണ്ഡിൽ ബിജെപി മുമ്പിൽ
തപാൽ വോട്ടുകളിൽ നിന്നുള്ള ആദ്യ ഫലസൂചനകൾ പുറത്തുവരുമ്പോൾ ജാർഖണ്ഡിൽ ആറ് സീറ്റുകളിൽ ബിജെപി മുമ്പിൽ. ഇന്ത്യ മുന്നണി മൂന്ന് സീറ്റുകളിൽ ലീഡ് ചെയ്യുന്നു
- Nov 23, 2024 08:05 IST
തപാൽ വോട്ടുകൾ എണ്ണിതുടങ്ങി
മഹാരാഷ്ട്ര, ജാർഖണ്ഡ് എന്നിവടങ്ങളിൽ തപാൽ വോട്ടുകൾ എണ്ണിതുടങ്ങി. തപാൽ വോട്ടുകളാണ് ആദ്യം എണ്ണിതിട്ടപ്പെടുത്തി സാധു, അസാധു എന്നീ രീതിയിൽ തരം തിരിച്ചതിന് ശേഷമാകും എണ്ണിത്തിട്ടപ്പെടുത്തുക.
- Nov 23, 2024 07:58 IST
ഇന്ന് വോട്ടെടുപ്പ് 15 സംസ്ഥാനങ്ങളിൽ
മഹാരാഷ്ട്ര, ജാർഖണ്ഡ നിയമസഭകൾ ഉൾപ്പടെ രാജ്യത്ത് ഇന്ന് വോട്ടെടുപ്പ് നടക്കുന്നത് 15 സംസ്ഥാനങ്ങളിൽ. രണ്ട് ലോക്സഭാ മണ്ഡലങ്ങളിലേക്കും 48 നിയമസഭാ മണ്ഡലങ്ങളിലേക്കും നടന്ന വോട്ടെടുപ്പിൻറ ഫലമാണ് ഇന്ന് പുറത്തുവരുന്നത്.
- Nov 23, 2024 07:17 IST
വിധി അറിയാൻ ഇനി മണിക്കൂറുകൾ മാത്രം
ജനവിധി അറിയാൻ സ്ഥാനാർത്ഥികളെ പോലെ ആകാംഷയോടെയാണ് വോട്ടർമാരും കാത്തിരിക്കുന്നത്. രാവിലെ 8 മണിക്ക് പോസ്റ്റൽ ബാലറ്റുകളോടെ വോട്ടെണ്ണൽ ആരംഭിക്കും. എൻഡിഎ, ഇന്ത്യ സഖ്യ പോരാട്ടം ശക്തമാകുമ്പോൾ, മഹാരാഷ്ട്രയിലും ജാർഖണ്ഡിലും ആരു വിജയിക്കുമെന്നതിലേക്കായിരിക്കും രാജ്യം ഉറ്റുനോക്കുന്നത്.
- Nov 23, 2024 07:15 IST
ജനഹിതം അറിയാൻ പ്രാർത്ഥനയോടെ സ്ഥാനാർത്ഥികൾ
വോട്ടെണ്ണൽ ആരംഭിക്കാൻ ഒരു മണിക്കൂർ മാത്രം ശേഷിക്കെ, മുംബാ ദേവി നിയമസഭാ മണ്ഡലത്തിലെ ശിവസേന സ്ഥാനാർത്ഥി മുംബൈയിലെ ശ്രീ സിദ്ധിവിനായക ക്ഷേത്രത്തിൽ സന്ദർശനം നടത്തി.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
മഹാരാഷ്ട്രയിൽ വോട്ടെണ്ണൽ ആറാം റൗണ്ട് പിന്നിടുമ്പോൾ, മുംബൈയിലെ വാന്ദ്രെ (ബാന്ദ്ര)-ഈസ്റ്റ് മണ്ഡലത്തിൽ, ശിവസേനയുടെ (യുബിടി) വരുൺ സർദേശായി സിറ്റിങ് എംഎൽഎ സീഷൻ സിദ്ദിഖിനെക്കാൾ 4,343 വോട്ടുകൾക്ക് മുന്നിൽ.