scorecardresearch

മഹാരാഷ്ട്രയിലെ ബിജെപി തേരോട്ടം;മഹാവിജയത്തിന് പിന്നിലെ കാരണങ്ങൾ ഇവ

സംസ്ഥാന നിയമസഭയിൽ ആകെയുള്ള 288 സീറ്റിൽ 231 സീറ്റും നേടിയാണ് ഐതിഹാസിക വിജയം എൻഡിഎ നേടിയത്

സംസ്ഥാന നിയമസഭയിൽ ആകെയുള്ള 288 സീറ്റിൽ 231 സീറ്റും നേടിയാണ് ഐതിഹാസിക വിജയം എൻഡിഎ നേടിയത്

author-image
WebDesk
അപ്‌ഡേറ്റ് ചെയ്‌തു
New Update
maharastra ele1

288 സീറ്റിൽ 231 സീറ്റും എൻഡിഎ നേടി

മുംബൈ: കേവലം അഞ്ച് മാസം മുമ്പ് നടന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ഒറ്റ അക്കത്തിലേക്ക് ചുരുങ്ങിയ എൻഡിഎ മുന്നണി ഇന്ത്യയുടെ വാണിജ്യ തലസ്ഥാനമായ മഹാരാഷ്ട്രയിൽ കൊടുങ്കാറ്റ് പോലെയാണ് തിരിച്ചെത്തിയിരിക്കുന്നത്. സംസ്ഥാന നിയമസഭയിൽ ആകെയുള്ള 288 സീറ്റിൽ 231 സീറ്റും നേടിയാണ് ഐതിഹാസിക വിജയം എൻഡിഎ നേടിയത്. 

Advertisment

സംഖ്യത്തിലെ എല്ലാ മുന്നണികളും മികച്ച പ്രകടനം കാഴ്ചവെച്ചപ്പോൾ, എല്ലാവരെയും അത്ഭുതപ്പെടുത്തിയ മിന്നും പ്രകടനം കാഴ്ചവെച്ചത് ബിജെപി തന്നെയാണ്. മത്സരിച്ച 148 സീറ്റുകളിൽ 133 സീറ്റുകളും നേടി അവർ കേവലഭൂരിപക്ഷത്തിന് അരികിലെത്തി. ഏക്‌നാഥ് ഷിൻഡയുടെ ശിവസേന 57 സീറ്റുകൾ നേടിയപ്പോൾ എൻസിപി (അജിത് പവാർ) 41സീറ്റുകളും നേടി. എന്തൊക്കെയാണ് എൻഡിയെയുടെ മഹായൂതി സംഖ്യത്തിന്റെ വിജയത്തിന് പിന്നിലെ കാരണങ്ങൾ. പരിശോധിക്കാം

ക്ഷേമ പ്രവർത്തനങ്ങൾ

ഏക്നാഥ് ഷിൻഡെ ഉൾപ്പെടെയുള്ള നേതാക്കളെല്ലാം തങ്ങളുടെ വിജയത്തിന്റെ ഗെയിം ചേഞ്ചറായി അടയാളപ്പെടുത്തിയത് ലഡ്കി ബഹിൻ പദ്ധതി തന്നെയായിരുന്നു. മധ്യപ്രദേശിൽ പരീക്ഷിച്ച് ജയം കണ്ട ലാഡ്ലി ബഹ്നാ പദ്ധതിയുടെ മഹാരാഷ്ട്ര പതിപ്പായിരുന്നു ഈ പദ്ധതി. മാസം 1500 രൂപ വീതം പാവപ്പെട്ട കുടുംബങ്ങളിലെ സ്ത്രീകൾക്ക് പ്രതിമാസം നൽകുന്ന പദ്ധതിയാണ് ഇത്.

ഒന്നര കോടിയോളം വരുന്ന സ്ത്രീകളാണ് ഇതിന്റെ ഗുണഭോക്താക്കൾ. ഇത്രയും സ്ത്രീകൾക്ക് ഒരു വരുമാനമായതോടെ സ്ത്രീകളുടെ പേഴ്സിൽ പൈസയുണ്ടായത് കുടുംബത്തെ നല്ല രീതിയിൽ മികവുറ്റതായി. ഇതിന്റെ തുടർച്ച വേണമെന്ന് ആഗ്രഹിച്ച സാധാരണക്കാരുടെ പിന്തുണ എൻഡിഎയ്ക്ക് ലഭിച്ചു.

ആർഎസ്എസിന്റെ പ്രവർത്തനം

Advertisment

ആർഎസ്എസും ബിജെപിയും തമ്മിലുള്ള അഭിപ്രായ ഭിന്നത പരിഹരിക്കാൻ കഴിഞ്ഞതാണ് എൻഡിഎയുടെ കൂറ്റൻ വിജയത്തിന് പിന്നിലുള്ള മറ്റൊരു പ്രധാന ഘടകം. കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പ്് ഇന്ത്യൻ എക്‌സ്പ്രസിന് നൽകിയ അഭിമുഖത്തിൽ, ബിജെപി ദേശീയ അധ്യക്ഷൻ ജെപി നദ്ദ ആർഎസ്എസിനെതിരെ നടത്തിയ പരാമർശം ഏറെ വിവാദമായിരുന്നു. ഇത് ലോക്‌സഭാ തിരഞ്ഞെടുപ്പിൽ മഹാരാഷ്ട്ര, ഉത്തർപ്രദേശ് തുടങ്ങിയവടങ്ങളിൽ സാരമായി ബാധിച്ചു.

എന്നാൽ, ഇക്കുറി ഈ ഭിന്നതകളെല്ലാം പരിഹരിക്കാനായത് എൻഡിഎയ്ക്ക് നേട്ടമായി. ആർഎസ്എസും അതിന്റെ കീഴിലുള്ള സംഘടകളുടെയും അടിത്തട്ടിലിറങ്ങിയുള്ള പ്രവർത്തനം മഹാരാഷ്ട്രയിലെ വിജയത്തിൽ നിർണായകമായി. 

ഒന്നിച്ചു നിന്നാൽ സുരക്ഷിതർ

ഒന്നിച്ച് നിന്നാൽ നമ്മൾ സേഫ് എന്നതായിരുന്നു മഹാരാഷ്ട്ര തിരഞ്ഞെടുപ്പിൽ എൻഡിഎയുടെ മുദ്രവാക്യം. ഇത് ഗ്രാമീണ മേഖലകളിൽ ഉൾപ്പടെ പ്രചരിപ്പിക്കുവാൻ മുന്നണിക്ക് സാധിച്ചു. ഭൂരിപക്ഷ സമുദായങ്ങളെയും ന്യൂനപക്ഷങ്ങളെയും ഒരേപോല ഒന്നിപ്പിച്ചുനിർത്താൻ കഴിഞ്ഞു. 

മറാത്തകളെ സംവരണത്തിന് കീഴിൽ കൊണ്ടുവരാത്തതിൽ നിലവിലെ സർക്കാരിനെതിരെ വല്ലാത്ത രോഷമുയർന്നത് ഇന്ത്യ മുന്നണിയ്ക്ക് ഗുണം ചെയ്യുമെന്നാണ് മുൻപ് വിലയിരുത്തപ്പെട്ടിരുന്നത്.ഇതിനെ മറികടക്കാൻ ഒബിസി വിഭാഗങ്ങളെ കൂടെ നിർത്താൻ തിരക്കിട്ട നീക്കങ്ങളാണ് ബിജെപി നടത്തിയത്. വിവിധ ഒബിസി വിഭാഗങ്ങളുമായി 330 ഓളം കൂടിക്കാഴ്ചകൾ നടത്താനും ഈ ഏകീകരണത്തിലൂടെ മറാത്ത രോഷത്തെ മറികടക്കാനും ബിജെപിയ്ക്ക് സാധിച്ചു.

Read More

Maharashtra Maharashtra Election

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: