/indian-express-malayalam/media/media_files/2024/11/24/p9hTdkGSb1TgsldpxjT5.jpg)
ഹേമന്ത് സോറൻ
റാഞ്ചി: ജാർഖണ്ഡ് മുക്തി മോർച്ചയുടെ (ജെഎംഎം) നേതൃത്വത്തിലുള്ള ഇന്ത്യസഖ്യം സംസ്ഥാനത്തെ 81 നിയമസഭാ മണ്ഡലങ്ങളിൽ 56 എണ്ണത്തിലും ലീഡ് നേടിയതിന് പിന്നാലെ ഹേമന്ത് സോറൻ ജാർഖണ്ഡ് മുഖ്യമന്ത്രിയായി തിരിച്ചെത്തുകയാണ്. ഈ തിരഞ്ഞെടുപ്പിൽ വിജയക്കൊടി പാറിക്കേണ്ടത് ഹേമന്ത് സോറന്റെ കൂടി ആവശ്യമായിരുന്നു.
മുഖ്യമന്ത്രിയായിരിക്കെ കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ജയിലിൽ കഴിയേണ്ടിവന്ന ഹേമന്ത് സോറൻ, പകരം മുഖ്യമന്ത്രി കസേര നൽകിയ ചംപയ് സോറൻ ബിജെപി പാളയത്തിലെത്തിയത്. ഇതിനെല്ലാമുള്ള മറുപടിയാണ് സംസ്ഥാന ചരിത്രത്തിലാദ്യമായി സംസ്ഥാനത്ത് തുടർ ഭരണത്തിലെത്തിയതോടെ ഇന്ത്യ മുന്നണിയിലൂടെ ഹേമന്ത് സോറൻ നൽകിയിരിക്കുന്നത്.
കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിനേക്കാൾ നാല് സീറ്റുകൾ കുറഞ്ഞ് 21 സീറ്റുകളാണ് ബിജെപി നേടിയത്. മത്സരിച്ച 68 സീറ്റുകളിൽ 33.18 ശതമാനം വോട്ട് വിഹിതമാണ് നേടാനായത്. ഇന്ത്യ സഖ്യമാകട്ടെ കേവല ഭൂരിപക്ഷത്തിനുവേണ്ട 41 സീറ്റ് മറികടന്ന് 56 സീറ്റുകളുമായി വിജയക്കൊടി നാട്ടി.
81ൽ 41 സീറ്റിലും ജെഎംഎമ്മിനെ മത്സരിപ്പിച്ച ഇന്ത്യ സഖ്യത്തിന്റെ തീരുമാനവും നിർണായകമായിരുന്നു. 2019-ലെ തിരഞ്ഞെടുപ്പിൽ 30 സീറ്റായിരുന്നു ജെഎംഎമ്മിന് ലഭിച്ചത്. അതിനെക്കാൾ നാല് സീറ്റുകൾ അധികം നേടി 34 സീറ്റിലാണ് ജെഎംഎം വിജയിച്ചത്. കോൺഗ്രസ് 16 എണ്ണം നിലനിർത്തി. മറ്റ് ഇന്ത്യൻ ബ്ലോക്ക് സഖ്യകക്ഷികളിൽ ആർജെഡി നാലും സിപിഐഎംഎൽഎൽ രണ്ടും നേടി.
വോട്ടായി മാറിയ ക്ഷേമപ്രവർത്തനങ്ങൾ
18 മുതൽ 50 വയസുവരെയുള്ള സ്ത്രീകൾക്ക് പ്രതിമാസം 1,000 രൂപ ലഭിക്കുന്ന മയ്യാ സമ്മാൻ യോജന എല്ലാ സമുദായങ്ങളിൽ നിന്നുമുള്ള സ്ത്രീകളുടെ പിന്തുണ ലഭിക്കാൻ കാരണമായി. വീണ്ടും അധികാരത്തിൽ വന്നാൽ ഡിസംബർ മുതൽ മയ്യാ സമ്മാൻ യോജനയ്ക്ക് കീഴിലുള്ള തുക 2,500 രൂപയായി ഉയർത്തുമെന്ന് ഇന്ത്യാ മുന്നണി പ്രഖ്യാപിച്ചിട്ടുണ്ട്.
സംസ്ഥാന സാമൂഹിക സുരക്ഷാ പെൻഷൻ പദ്ധതികളുടെ കവറേജ് ആറര ലക്ഷം ആളുകളിൽ നിന്ന് 30 ലക്ഷം ആളുകൾക്കായി വർധിപ്പിക്കുന്നത് പോലുള്ള ചില സുപ്രധാന ക്ഷേമ പ്രഖ്യാപനങ്ങളും ഹേമന്ത് സോറൻ സർക്കാരിന്റെ ജനപ്രീതി വർദ്ധിപ്പിച്ചിരുന്നു. കെട്ടിക്കിടക്കുന്ന വൈദ്യുതി ബില്ലുകൾ, കാർഷിക വായ്പകൾ എന്നിവ എഴുതിത്തള്ളിയതിനും മികച്ച പിന്തുണ ലഭിച്ചിരുന്നു.
Read More
- മഹാരാഷ്ട്രയിലെ ബിജെപി തേരോട്ടം;മഹാവിജയത്തിന് പിന്നിലെ കാരണങ്ങൾ ഇവ
- Maharashtra Election Results 2024: മഹാരാഷ്ട്രയിൽ ചരിത്രവിജയവുമായി എൻഡിഎ
- Maharashtra, Jharkhand Election Results 2024 Live Updates: മഹാരാഷ്ട്രയിൽ എൻഡിഎ, ജാർഖണ്ഡിൽ ഇന്ത്യ മുന്നണി
- Jharkhand Election Results : ജാർഖണ്ഡിൽ ലീഡുയർത്തി ഇന്ത്യ മുന്നണി
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.