/indian-express-malayalam/media/media_files/fA3dKhA41SWnajzMfzHj.jpg)
നരേന്ദ്ര മോദി
ന്യൂഡൽഹി: ചില പാർട്ടികളെ രാജ്യത്തെ ജനങ്ങൾ വീണ്ടും തള്ളിക്കളഞ്ഞിരിക്കുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ജനവിധി അംഗീകരിക്കാത്തവർ പാർലമെന്റിനെ നിരന്തരം തടസപ്പെടുത്താൻ ശ്രമിക്കുന്നത് നിർഭാഗ്യകരമാണെന്ന് മോദി പറഞ്ഞു. പാര്‍ലമെന്‍റ് സമ്മേളനത്തിന് മുന്നോടിയായി മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.
പാർലമെന്റ് നടപടികൾ തടസപ്പെടുത്തിയിട്ടും അവർക്ക് ലക്ഷ്യം നേടാനാകുന്നില്ല. പുതിയ ആശയങ്ങളും ചുറുചുറുക്കുമുള്ള യുവാക്കളായ പുതിയ അംഗങ്ങൾക്ക് പാർലമെന്റിൽ സംസാരിക്കാൻ കഴിയുന്നില്ലെന്നതാണ് ഏറ്റവും വേദനാജനകമായ കാര്യമെന്ന് മോദി പറഞ്ഞു. പുതിയ അംഗങ്ങൾക്ക് സംസാരിക്കാനും അവരുടെ ആശയങ്ങൾ പ്രകടിപ്പിക്കാനും അവസരം നൽകണമെന്ന് പാർലമെന്റ് അംഗങ്ങളോട് മോദി അഭ്യർത്ഥിച്ചു.
As the Winter Session of the Parliament commences, I hope it is productive and filled with constructive debates and discussions.https://t.co/X6pmcxocYi
— Narendra Modi (@narendramodi) November 25, 2024
പാർലമെന്റിന്റെ ശീതകാല സമ്മേളനത്തിന് ഇന്ന് തുടക്കമായിട്ടുണ്ട്. ഡിസംബർ 20 വരെയാണ് സമ്മേളനം. വഖഫ് നിയമ ഭേദഗതി, ഒരു രാജ്യം ഒരു തിരഞ്ഞെടു്പ് ബില്ലുകൾ ഈ സമ്മേളന കാലയളവിൽ അവതരിപ്പിക്കാനാണ് സർക്കാരിന്റെ നീക്കം. വയനാടിന്റെ നിയുക്ത എംപി പ്രിയങ്ക ഗാന്ധിയുടെ സത്യപ്രതിജ്ഞയും ഈ ആഴ്ച നടക്കും. പാർലമെന്റിൽ വയനാട് ദുരന്തമായിരിക്കും പ്രിയങ്ക ആദ്യം ഉന്നയിക്കുന്ന വിഷയം.
അതേസമയം അദാനി വിവാദത്തില്‍ പ്രതിഷേധം കൂടുതല്‍ ശക്തമാക്കാനാണ് പ്രതിപക്ഷത്തിന്‍റെ നീക്കം. സൗരോർജ പദ്ധതി സ്വന്തമാക്കാന്‍ അദാനി ഇന്ത്യന്‍ ഉദ്യാഗസ്ഥര്‍ക്ക് കോഴ നല്‍കിയതില്‍ ചര്‍ച്ച ആവശ്യപ്പെട്ട് ലോക്‌സഭയില്‍ കോണ്‍ഗ്രസ് അടിയന്തിര പ്രമേയ നോട്ടീസ് നല്‍കും.
Read More
- അദാനി ഗ്രൂപ്പുമായുള്ള കരാർ പുനഃപരിശോധിക്കാൻ ബംഗ്ലാദേശ്, തീരുമാനം മന്ത്രിസഭയ്ക്ക് വിട്ട് ശ്രീലങ്ക
- പാർലമെന്റിന്റെ ശീതകാല സമ്മേളനത്തിന് ഇന്ന് തുടക്കം
- പള്ളി സർവേ എതിർത്ത് യുപിയിൽ സംഘർഷം; പൊലീസുമായി ഏറ്റുമുട്ടൽ, മൂന്നു മരണം
- ബിജെപിയ്ക്കുള്ള ഹേമന്ത് സോറന്റെ മറുപടി; ജാർഖണ്ഡിൽ ഇന്ത്യ മുന്നണിയുടെ വിജയത്തിന്റെ കാരണങ്ങൾ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.