scorecardresearch

സംഭാല്‍ സംഘര്‍ഷം: സമാജ്‌വാദി എംപിക്കെതിരെ എഫ്ഐആർ; മരണം നാലായി

ഞായറാഴ്ച സംഭാൽ ജില്ലയിലെ ഷാഹി ജുമാ മസ്ജിദിൻ്റെ സർവേയ്ക്കിടെയാണ് പ്രദേശവാസികളും പൊലീസും തമ്മിൽ ഏറ്റുമുട്ടൽ ആരംഭിച്ചത്

ഞായറാഴ്ച സംഭാൽ ജില്ലയിലെ ഷാഹി ജുമാ മസ്ജിദിൻ്റെ സർവേയ്ക്കിടെയാണ് പ്രദേശവാസികളും പൊലീസും തമ്മിൽ ഏറ്റുമുട്ടൽ ആരംഭിച്ചത്

author-image
WebDesk
New Update
Sambhal mosque survey

എക്സ്‌പ്രസ് ഫൊട്ടോ

ഡൽഹി: യുപിയിലെ സംഭാൽ ജില്ലയിൽ പള്ളി സർവേയെ തുടർന്നുണ്ടായ സംഘർഷത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം നാലായി. വെടിയേറ്റ 19 കാരനും മരിച്ചതോടെ ഏറ്റുമുട്ടലിൽ ജീവൻ നഷ്ടപ്പെട്ടവരുടെ എണ്ണം നാലായി ഉയർന്നതായി പൊലീസ് അറിയിച്ചു. ഏറ്റുമുട്ടലിൽ നിരവധി പേർക്ക് പരിക്കേറ്റു. 

Advertisment

ഇരുപതോളം പൊലീസുകാർക്കും പരിക്കുണ്ട്. സംഘർഷത്തെ തുടർന്ന്, സമാജ്‌വാദി പാർട്ടി എം.പിക്കെതിരെയും എംഎൽഎയുടെ മകനെതിരെയും എഫ്ഐആർ രജിസ്റ്റർ ചെയ്തു. സംഭാൽ ജില്ലയിലെ ഷാഹി ജുമാ മസ്ജിദിൻ്റെ സർവേയ്ക്കിടെ ഞായറാഴ്ചയാണ് പ്രദേശവാസികളും പൊലീസും തമ്മിൽ ഏറ്റുമുട്ടൽ ആരംഭിച്ചത്.

കോടതി ഉത്തരവിനെ തുടർന്ന് കമ്മീഷണറും സംഘാംഗങ്ങളും സർവേയ്ക്കായി എത്തിയപ്പോഴാണ് സംഭവം. ഉദ്യോഗസ്ഥർക്കുനേരെ ജനക്കൂട്ടം കല്ലെറിയുകയും വാഹനങ്ങൾക്ക് തീയിടുകയും ചെയ്തു. സ്ഥിതിഗതികള്‍ വഷളായതോടെ പൊലീസ് ലാത്തി വീശുകയും കണ്ണീർ വാതകം പ്രയോഗിക്കുകയും ചെയ്തു. പള്ളിയിലേക്കുള്ള ഇടുങ്ങിയ വഴിയിൽ പർദ ധരിച്ച് കല്ലേറു നടത്തിയ ഒരുകൂട്ടം ആളുകൾ പൊലീസിനെയും മാധ്യമ പ്രവർത്തകരെയും ആക്രമിച്ചു.

നവംബർ 19ന് ക്ഷേത്ര പുരോഹിതൻ സമർപ്പിച്ച അപേക്ഷയെ തുടർന്നാണ് പള്ളിയിൽ സർവേ നടത്താൻ സംബാൽ ജില്ലാ കോടതി ഉത്തരവിറക്കിയത്. പള്ളിയുടെ സ്ഥാനത്ത് മുൻപ് ക്ഷേത്രം നിലനിന്നിരുന്നവെന്നും, 1529ൽ ഷാഹി ജുമാ മസ്ജിദ് പള്ളി പണിയാൻ മുസ്ലീം ഭരണാധികാരികൾ ക്ഷേത്രം തകർത്തുവെന്നുമായിരുന്നു ഹർജിയിലെ ആരോപണം.

Advertisment

സർവേ എന്ന പേരിൽ പ്രദേശത്ത് കലാപം ഉണ്ടാക്കാനുള്ള ഗൂഢാലോചനയാണ് ഉണ്ടായിരിക്കുന്നതെന്നും, സുപ്രീം കോടതി എത്രയും പെട്ടന്ന് വിഷയത്തിൽ ഇടപെടണമെന്നും, സമാജ്‌വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവ് ആവശ്യപ്പെട്ടു. തിരഞ്ഞെടുപ്പ് അട്ടിമറിയിൽ നിന്ന് ശ്രദ്ധതിരിക്കാനുള്ള ബിജെപി സർക്കാരിന്റെയും ഭരണകൂടത്തിന്റെയും ശ്രമമാണ് സംഘർഷമെന്നും അദ്ദേഹം ആരോപിച്ചു.

Read More

Up

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: