scorecardresearch

ഭരണഘടനയുടെ 75-ാം വാർഷികം ആഘോഷിച്ച് രാജ്യം; ഇന്ത്യയുടെ അടിസ്ഥാന ശിലയെന്ന് രാഷ്ട്രപതി

വാർഷികത്തിന്റെ സ്മരണയ്ക്കായി പുറത്തിറക്കിയ നാണയവും സ്റ്റാമ്പും രാഷ്ട്രപതി പ്രകാശനം ചെയ്തു

വാർഷികത്തിന്റെ സ്മരണയ്ക്കായി പുറത്തിറക്കിയ നാണയവും സ്റ്റാമ്പും രാഷ്ട്രപതി പ്രകാശനം ചെയ്തു

author-image
WebDesk
New Update
75th Constitution Day of India

ചിത്രം: എക്സ്

ഡൽഹി: ഇന്ത്യൻ ഭരണഘടനയുടെ 75-ാം വാര്‍ഷികം ആഘോഷിച്ച് രാജ്യം. ഭരണഘടന രാജ്യത്തിന്റെ അടിസ്ഥാന ശിലയെന്ന് വാർഷികത്തോടനുബന്ധിച്ച് പാർലമെൻ്റിൽ നടന്ന ഇരുസഭകളുടെയും സംയുക്ത സമ്മേളനത്തെ അഭിസംബോധന ചെയ്തുകൊണ്ട് രാഷ്ട്രപതി ദ്രൗപതി മുർമു പറഞ്ഞു. രാജ്യത്തിന്റെ പവിത്രമായ ഗ്രന്ഥമാണ് ഭരണഘടനയെന്നും, ഭരണഘടന വ്യക്തികളുടെ അവകാശങ്ങളെ സംരക്ഷിക്കുന്നുവെന്നും രാഷ്ട്രപതി പറഞ്ഞു.

Advertisment

വാർഷികത്തിന്റെ ഭാഗമായി പുറത്തിറക്കിയ നാണയവും സ്റ്റാമ്പും ഭരണഘടനയെക്കുറിച്ചുള്ള മൂന്നു പുസ്തകങ്ങളും രാഷ്ട്രപതി പ്രകാശനം ചെയ്തു. മാറുന്ന കാലത്തിന്റെ ആവശ്യങ്ങൾക്കനുസൃതമായി, പുതിയ ആശയങ്ങൾ ഉൾക്കൊള്ളുന്നതിനായി എഴുതപ്പെട്ട പുരോഗമന രേഖയാണ് ഭരണഘടനയെന്ന് രാഷ്ട്രപതി പറഞ്ഞു.

പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ , കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ തുടങ്ങിയവർ ആശംസ പങ്കുവച്ചു. "ഇന്ത്യ പേലെ ഒരു വലിയ രാജ്യത്തിൻ്റെ ജനാധിപത്യത്തിന്റെ ശക്തി നമ്മുടെ ഭരണഘടനയാണ്. അത് ഓരോ വ്യക്തിക്കും നീതിയും തുല്യാവകാശവും ഉറപ്പാക്കിക്കൊണ്ട് ദേശീയ ഐക്യത്തിനും അഖണ്ഡതയ്ക്കും വേണ്ടി നിലകൊള്ളുന്നു," അമിത് ഷാ എക്സിൽ കുറിച്ചു.

Advertisment

പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയേയും മല്ലികാർജ്ജുൻ ഖാർഗെയേയും വേദിയിലിരുത്താമെന്ന് സർക്കാർ സമ്മതിച്ചതോടെ ഇന്ത്യ സഖ്യ നേതാക്കളും സമ്മേളനത്തിൽ പങ്കെടുത്തു. ഈ ആവശ്യം ഉന്നയിച്ച്, പ്രതിപക്ഷ നേതാക്കൾ കഴിഞ്ഞ ദിവസം ലോക്‌സഭാ സ്പീക്കർ ഓം ബിർളയ്ക്ക് കത്തു നൽകിയിരുന്നു.

Read More

Constitution Indian President

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: