scorecardresearch

തോൽക്കുമ്പോൾ മാത്രമോ ഇവിഎമ്മിന് കുറ്റം: ബാലറ്റ് പേപ്പർ പുനസ്ഥാപിക്കണമെന്നാവശ്യപ്പെട്ടുള്ള ഹർജി സുപ്രീം കോടതി തള്ളി

ജനാധിപത്യം സംരക്ഷിക്കാൻ ബാലറ്റ് പേപ്പറുകൾ പുനഃസ്ഥാപിക്കുന്നത് അനിവാര്യമാണെന്നും ഇവിഎമ്മുകൾ കൃത്രിമം കാണിക്കാൻ സാധ്യതയുണ്ടെന്നും ഹർജിക്കാരനായ കെ എ പോൾ പറഞ്ഞു

ജനാധിപത്യം സംരക്ഷിക്കാൻ ബാലറ്റ് പേപ്പറുകൾ പുനഃസ്ഥാപിക്കുന്നത് അനിവാര്യമാണെന്നും ഇവിഎമ്മുകൾ കൃത്രിമം കാണിക്കാൻ സാധ്യതയുണ്ടെന്നും ഹർജിക്കാരനായ കെ എ പോൾ പറഞ്ഞു

author-image
WebDesk
അപ്‌ഡേറ്റ് ചെയ്‌തു
New Update
evm

ബാലറ്റ് പേപ്പർ പുനസ്ഥാപിക്കണമെന്നാവശ്യപ്പെട്ടുള്ള ഹർജി തള്ളി

ന്യൂഡൽഹി: തിരഞ്ഞെടുപ്പിൽ തോൽക്കുമ്പോൾ മാത്രം ഇവിഎമ്മിനെ കുറ്റപ്പെടുത്തുന്നത് ശരിയായ സമീപനമല്ലെന്ന് സുപ്രീം കോടതി. രാജ്യത്ത് ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകൾക്ക് (ഇവിഎമ്മുകൾ) പകരം ബാലറ്റ് പേപ്പറുകൾ പുനഃസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ടുള്ള പൊതുതാൽപര്യ ഹർജി തള്ളിക്കൊണ്ടാണ് സുപ്രീം കോടതി ഇത്തരമൊരു നിരീക്ഷണം നടത്തിയത്. 

Advertisment

തിരഞ്ഞെടുപ്പിൽ ജയിക്കുമ്പോൾ ഇവിഎമ്മിനെപ്പറ്റി പരാതിയില്ല. തോൽക്കുമ്പോൾ ഇവിഎമ്മുകളിൽ കൃത്രിമം കാണിക്കുന്നുവെന്ന് ആക്ഷേപം ഉയർത്തും. ആന്ധ്രയിൽ ചന്ദ്രബാബു നായിഡു തോറ്റപ്പോൾ ഇവിഎമ്മുകളിൽ കൃത്രിമം നടന്നെന്നാരോപിച്ചു. ജയിച്ചപ്പോൾ ഇവിഎമ്മിനെതിരെ ആക്ഷേപമില്ല. ജഗൻമോഹൻ റെഡ്ഡി തോറ്റപ്പോഴും ഇത്തരം പരാതിയുയർത്തി. -സുപ്രീം കോടതി പറഞ്ഞു. സുവിശേഷകൻ കെ എ പോൾ സമർപ്പിച്ച പൊതുതാൽപര്യ ഹർജി തള്ളിക്കൊണ്ട് സുപ്രീം കോടതിയുടെ രണ്ടംഗ ബെഞ്ച് ഇത്തരമൊരു നിരീക്ഷണം നടത്തിയത്. 

ജനാധിപത്യം സംരക്ഷിക്കാൻ ബാലറ്റ് പേപ്പറുകൾ പുനഃസ്ഥാപിക്കുന്നത് അനിവാര്യമാണെന്നും ഇവിഎമ്മുകൾ കൃത്രിമം കാണിക്കാൻ സാധ്യതയുണ്ടെന്നും ഹർജിക്കാരനായ കെ എ പോൾ പറഞ്ഞു.ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവും മുൻ മുഖ്യമന്ത്രി ജഗൻ മോഹൻ റെഡ്ഡിയും ഇവിഎമ്മുകളിൽ കൃത്രിമം കാണിക്കുമെന്ന് അവകാശപ്പെട്ടിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. 

ഇവിഎമ്മുകൾ ഹാക്ക് ചെയ്യാൻ കഴിയുമെന്ന ഇലോൺ മസ്‌കിന്റെ അവകാശവാദവും അദ്ദേഹം ഉദ്ധരിച്ചു.എന്നാൽ, ചന്ദ്രബാബു നായിഡുവോ ശ്രീ റെഡ്ഡിയോ തോൽക്കുമ്പോൾ ഇവിഎമ്മുകളിൽ കൃത്രിമം നടന്നുവെന്നാണ് അവർ പറയുന്നത്, ജയിക്കുമ്പോൾ അവർ ഒന്നും പറയുന്നില്ലെന്നും ചൂണ്ടിക്കാട്ടിയാണ് സുപ്രീം കോടതി ഹർജി തള്ളിയത്. 

Read More

Advertisment
Supreme Court Evm

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: