scorecardresearch

ഹേമന്ത് സോറൻ ജാർഖണ്ഡ് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു

നാൽപ്പത്തിയൊൻപതുകാരനായ ഹേമന്ത് സോറൻ, ഇത് ഇത് നാലാം തവണയാണ് മുഖ്യമന്ത്രിയാകുന്നത്

നാൽപ്പത്തിയൊൻപതുകാരനായ ഹേമന്ത് സോറൻ, ഇത് ഇത് നാലാം തവണയാണ് മുഖ്യമന്ത്രിയാകുന്നത്

author-image
WebDesk
അപ്‌ഡേറ്റ് ചെയ്‌തു
New Update
hemanth soren1

ഹേമന്ത് സോറൻ ജാർഖണ്ഡ് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്നു

റാഞ്ചി: ജാർഖണ്ഡിന്റെ പതിനാലാമത്തെ മുഖ്യമന്ത്രിയായി ഹേമന്ത് സോറൻ സത്യപ്രതിജ്ഞ ചെയ്തു. ജാർഖണ്ഡ് ഗവർണ്ണർ സന്തോഷ് കുമർ ഗാംഗ്വാർ സത്യവാചകം ചൊല്ലിക്കൊടുത്തു. റാഞ്ചിയിൽ നടന്ന പ്രൗഢ ഗംഭീരമായി സത്യപ്രതിജ്ഞാ ചടങ്ങിൽ ഇന്ത്യ മുന്നണിയിലെ പ്രമുഖ നേതാക്കൾ പങ്കെടുത്തു. 

Advertisment

കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ , പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി, പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി, എൻസിപി അധ്യക്ഷൻ ശരദ് പവാർ, മേഘാലയ മുഖ്യമന്ത്രി കോൺറാഡ് സാങ്മ, പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാൻ, ഹിമാചൽ പ്രദേശ് മുഖ്യമന്ത്രി സുഖീന്ദർ സിങ് സുഖു, അരവിന്ദ് കെജ്രിവാൾ, ഉദ്ധവ് താക്കറെ, അഖിലേഷ് യാദവ് മെഹബൂബ മുഫ്തി, തേജസ്വി യാദവ് തുടങ്ങി നിരവധി പ്രമുഖ രാഷ്ട്രീയ നേതാക്കൾ പങ്കെടുത്തു. 

നാൽപ്പത്തിയൊൻപതുകാരനായ ഹേമന്ത് സോറൻ, ഇത് ഇത് നാലാം തവണയാണ് മുഖ്യമന്ത്രിയാകുന്നത്. നിയമസഭാ തെരഞ്ഞെടുപ്പിൽ 39,791 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ ബിജെപിയുടെ ഗാംലിയേൽ ഹെംബ്രോമിനെ പരാജയപ്പെടുത്തി സോറൻ തന്റെ ബർഹൈത്ത് സീറ്റ് തന്നെ നിലനിർത്തി. 81 അംഗ നിയമസഭയിൽ ജെഎംഎം നേതൃത്വത്തിലുള്ള ഇന്ത്യ മുന്നണി 56 സീറ്റുകൾ നേടിയപ്പോൾ ബിജെപി നേതൃത്വത്തിലുള്ള എൻഡിഎ 24 സീറ്റുകൾ നേടി.

സോറൻ ഒറ്റയ്ക്കാണ് സത്യപ്രതിജ്ഞ ചെയ്തതെങ്കിലും നിയമസഭയിൽ വിശ്വാസവോട്ടെടുപ്പിന് ശേഷം അദ്ദേഹത്തിന്റെ മന്ത്രിസഭാ വിപുലീകരണം നടക്കുമെന്ന് ഝാർഖണ്ഡ് കോൺഗ്രസ് ഇൻചാർജ് ഗുലാം അഹമ്മദ് മിർ വ്യക്തമാക്കി.

Read More

Advertisment
Hemant Soren Jharkhand

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: