scorecardresearch

ആമസോൺ റിട്ടേൺ തട്ടിപ്പ്; 69 ലക്ഷം അപഹരിച്ച കേസ് നിലനിൽക്കുമെന്ന് ഹൈക്കോടതി

പരമ്പരാഗത കവർച്ചാ രീതികളെ പൂണ്ണമായും മാറ്റിമറിക്കുന്ന പ്രവർത്തനരീതിയാണ് കേസിൽ ഉണ്ടായതെന്ന് കോടതി നിരീക്ഷിച്ചു

പരമ്പരാഗത കവർച്ചാ രീതികളെ പൂണ്ണമായും മാറ്റിമറിക്കുന്ന പ്രവർത്തനരീതിയാണ് കേസിൽ ഉണ്ടായതെന്ന് കോടതി നിരീക്ഷിച്ചു

author-image
WebDesk
New Update
ഇ-കൊമേഴ്സ് ചട്ടത്തില്‍ ഭേദഗതി: ആമസോണില്‍ നിന്നും നിരവധി ഉത്പന്നങ്ങള്‍ അപ്രത്യക്ഷമായി

പ്രതീകാത്മക ചിത്രം

ബെംഗളൂരു: ഇ-കൊമേഴ്‌സ് സ്ഥാപനമായ ആമസോൺ സെല്ലർ സർവീസസ് പ്രൈവറ്റ് ലിമിറ്റഡിൽ നിന്ന് വ്യാജ റിട്ടേൺ സംവിധാനത്തിലൂടെ 69 ലക്ഷം രൂപ കബളിപ്പിച്ചെന്ന കേസ് റദ്ദാക്കാൻ വിസമ്മതിച്ച് കർണാടക ഹൈക്കോടതി. വിലകൂടിയ104 ഉൽപ്പന്നങ്ങൾ ഓൺലൈനിലൂടെ വാങ്ങിയാണ് റിട്ടേൺ സേവനം ദുരുപയോഗം ചെയ്തത്. യഥാർത്ഥ ഉൽപ്പന്നത്തിനു പരകം വ്യജ ഉൽപ്പന്നം തിരികെ നൽകുകയായിരുന്നു.

Advertisment

ബെംഗളൂരു സ്വദേശികളായ സൗരീഷ് ബോസ് (39), ദീപാൻവിത ഘോഷ് (54) എന്നിവർക്കെതിരെയാണ് കേസ്. 2016-നും 2017-നും ഇടയിൽ ടെലിവിഷനും മൊബൈൽ ഫോണുകളും ഉൾപ്പെടെ വിലകൂടിയ ഇലക്‌ട്രോണിക് ഉൽപന്നങ്ങൾ ഓർഡർ ചെയ്‌ത് യഥാർത്ഥ ഉൽപ്പന്നങ്ങൾക്കു പകരം വ്യാജ റിട്ടേണുകളിലൂടെ കമ്പനിയെ കബളിപ്പിച്ചെന്നാണ് പരാതി.

ആമസോൺ ലോജിസ്റ്റിക്‌സ്, ആമസോൺ ട്രാൻസ്‌പോർട്ടേഷൻ സർവീസസ് ഉദ്യോഗസ്ഥർ നൽകിയ പരാതിയിൽ വഞ്ചനാക്കുറ്റം ചുമത്തി ബെംഗളൂരു ഹെന്നൂർ പൊലീസാണ് പ്രതികൾക്കെതിരെ കേസേടുത്തത്.

രാജ്യത്തെ സൈബർ കുറ്റകൃത്യങ്ങളുടെയും ഓൺലൈൻ തട്ടിപ്പുകളുടെയും എണ്ണത്തിൽ വലിയ തോതിൽ വ്യാപനമുണ്ടായിട്ടുണ്ടെന്ന് ഹൈക്കോടതി നിരീക്ഷിച്ചു. ഭയനാകമായ തോതിലാണ് ഇത്തരം തട്ടിപ്പുകളുടെ വ്യാപനമുണ്ടാകതുന്നതെന്നും കോടതി ചൂണ്ടിക്കാട്ടി.

Advertisment

പരമ്പരാഗത കവർച്ചാ രീതികളെ പൂണ്ണമായും മാറ്റിമറിക്കുന്ന പ്രവർത്തനരീതിയാണ് കേസിൽ ഉണ്ടായത്. ഡിജിറ്റൽ കുറ്റകൃത്യങ്ങൾ പരമ്പരാഗത കുറ്റകൃത്യങ്ങളെ മറികടന്നു. ഇത്തരം കുറ്റകൃത്യങ്ങളുടെ അനന്തരഫലങ്ങൾ അതിരുകൾക്കപ്പുറമാണ്, കോടതി പറഞ്ഞു.

Read More


Amazon

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: