/indian-express-malayalam/media/media_files/2024/12/01/XaAKGxQtR7n9A9gYA3cJ.jpg)
ഫിൻജാൽ ചുഴലിക്കാറ്റ് അതിതീവ്ര ന്യൂനമർദ്ദമായി
ചെന്നൈ: ശനിയാഴ്ച കരതൊട്ട് ഫിൻജാൽ ചുഴലിക്കാറ്റിന്റെ ശക്തി കുറഞ്ഞതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ചുഴലിക്കാറ്റ് ഇപ്പോൾ അതിതീവ്ര ന്യൂനമർദ്ദമായി മാറി. ശനിയാഴ്ച രാത്രി പതിനൊന്നരയോടെ പൂർണമായി കരയിൽ പ്രവേശിച്ച ഫിൻജാൽ സ്വാധീനം മൂലം പുതുച്ചേരി, കടലൂർ, വിഴുപ്പുറം എന്നിവിടങ്ങളിൽ കനത്ത മഴ തുടരുകയാണ്.
ചെന്നൈയിൽ മഴക്കെടുതിയിൽ മൂന്ന് പേർ മരിച്ചതായാണ് വിവരം. കാലാവസ്ഥാ പ്രതിസന്ധിയെ തുടർന്ന് അടച്ചിട്ട ചെന്നൈ വിമാനത്താവളം ഞായറാഴ്ച പുലർച്ചെ ഒരു മണിയോടെ തുറന്നു. ഇന്നലെ ഉച്ചയ്ക്ക് 12 മണിക്കാണ് വിമാനത്താവളം അടച്ചത്. ചെങ്കൽപെട്ട് അടക്കം ആറ് ജില്ലകളിലും പുതുച്ചേരിയിലും റെഡ് അലർട്ട് തുടരുകയാണ്. 12 ജില്ലകളിൽ ഓറഞ്ച് അലർട്ടും ചെന്നൈ ഉൾപ്പെടെ 10 ജില്ലകളിൽ യെല്ലോ അലർട്ടുമാണ് പുറപ്പെടുവിച്ചിരിക്കുന്നത്.
തമിഴ്‌നാട്ടിലെ താഴ്ന്ന പ്രദേശങ്ങളിൽ വെള്ളപ്പൊക്കത്തിന് സാധ്യതയുള്ളതിനാൽ ജനങ്ങൾക്ക് ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്. മയിലാടുംതുറൈ, നാഗപ്പട്ടണം, തിരുവാരൂർ ജില്ലകളിലും കനത്ത മഴ തുടരുകയാണ്. ചെന്നൈ, തിരുവള്ളൂർ, കാഞ്ചീപുരം, ചെങ്കൽപേട്ട് ജില്ലകളിലെ എല്ലാ സ്‌കൂളുകൾക്കും കോളേജുകൾക്കും ശനിയാഴ്ച അവധി പ്രഖ്യാപിച്ചിരുന്നു.തമിഴ്‌നാട്ടിലുടനീളം 2220 ദുരിതാശ്വാസ ക്യാമ്പുകളാണ് തുറന്നിട്ടുള്ളത്.
Read More
- കരതൊട്ട് ഫിൻജാൽ; ചെന്നൈ വിമാനത്താവളം നാളെ വരെ അടച്ചിട്ടു
- കെജ്രിവാളിന് നേരെ ആക്രമണം; പ്രതി കസ്റ്റഡിയിൽ
- വീട്ടുജോലി ചെയ്യാതെ ഫോണിൽ കളിച്ചു; മകളെ അച്ഛൻ പ്രഷർ കുക്കറിന് അടിച്ചു കൊന്നു
- സിപിഐ പാർട്ടി കോൺഗ്രസ് ചണ്ഡിഗഡിൽ: സംസ്ഥാന സമ്മേളനം ആലപ്പുഴയിൽ
- ദേശീയ പതാകയെ അവഹേളിച്ചു; ബംഗ്ലാദേശിൽ നിന്നുള്ള രോഗികളെ ചികിത്സിക്കില്ലെന്ന് കൊൽക്കത്ത ആശുപത്രി
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.