scorecardresearch

തൊപ്പിക്കും ഗൗണിനും വിട; കോൺവോക്കേഷൻ വസ്ത്രധാരണത്തിൽ മാറ്റം വരുത്തി വിദ്യാഭ്യാസ സ്ഥാപനങ്ങൾ

2015-ൽ യുണിവേഴ്‌സിറ്റി ഗ്രാൻഡ് കമ്മിഷൻ (യുജിസി) കോളോണിയൽ മാതൃകയിൽ നിന്ന് മാറി പരമ്പരാഗത കൈത്തറി വസ്ത്രങ്ങൾ കോൺവോക്കേഷന് ഉപയോഗിക്കണമെന്ന് നിർദേശിച്ചിരുന്നു

2015-ൽ യുണിവേഴ്‌സിറ്റി ഗ്രാൻഡ് കമ്മിഷൻ (യുജിസി) കോളോണിയൽ മാതൃകയിൽ നിന്ന് മാറി പരമ്പരാഗത കൈത്തറി വസ്ത്രങ്ങൾ കോൺവോക്കേഷന് ഉപയോഗിക്കണമെന്ന് നിർദേശിച്ചിരുന്നു

author-image
WebDesk
New Update
conclovation

കോൺവോക്കേഷൻ വസ്ത്രധാരണത്തിൽ മാറ്റം വരുത്തി വിദ്യാഭ്യാസ സ്ഥാപനങ്ങൾ

ന്യൂഡൽഹി: തൊപ്പിയും ഗൗണും എല്ലാം ചേർന്ന് കോൺവോക്കേഷൻ വസ്ത്രം രാജ്യത്ത് താമസിക്കാതെ പഴങ്കഥയായി മാറും. രാജ്യത്തെ നാലിൽ മൂന്ന് വിദ്യാഭ്യാസ സ്ഥാപനങ്ങളും കോളോണിയൽ രീതിയിലുള്ള കോൺവോക്കേഷൻ വസ്ത്രധാരണ സമ്പ്രദായത്തിൽ നിന്ന് ഇതിനോടകം മാറി കഴിഞ്ഞു. 

Advertisment

2015-ൽ യുണിവേഴ്‌സിറ്റി ഗ്രാൻഡ് കമ്മിഷൻ (യുജിസി) കോളോണിയൽ മാതൃകയിൽ നിന്ന് മാറി പരമ്പരാഗത കൈത്തറി വസ്ത്രങ്ങൾ കോൺവോക്കേഷന് ഉപയോഗിക്കണമെന്ന് നിർദേശിച്ചിരുന്നു. ഐഐടികൾ, ഐഐഎമ്മുകൾ, കേന്ദ്ര സർവ്വകലാശാലകൾ തുടങ്ങിവയ്ക്കാണ് ഈ നിർദേശം നൽകിയത്. ഇതിനെ തുടർന്ന് രാജ്യത്തെ നാലിൽ മൂന്ന് വിദ്യാഭ്യാസ സ്ഥാപനങ്ങൾ കൈത്തറി വസ്ത്രങ്ങളിലേക്ക് മാറി. രാജ്യത്ത് 23 ഐഐടികളിൽ ഡൽഹി ഐഐടി ഒഴികെ മറ്റെല്ലാവരും ഇന്ത്യൻ വസ്ത്രങ്ങൾ സ്വീകരിച്ചു. 

ഐഐഎമ്മുകളുടെ കാര്യം പരിശോധിക്കുമ്പോൾ 21-ൽ പതിനാല് സ്ഥാപനങ്ങളും കൊളോണിയൽ ഡ്രസ് കോഡ് ഒഴിവാക്കി. കൈത്തറി മേഖലയുടെ പുനരുദ്ധാരണവും നെയ്ത്തുകാരുടെ വരുമാനം മെച്ചപ്പെടുത്തുന്നതിനും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആഹ്വാനം പ്രകാരമാണ് യുജിസി ഇത്തരമൊരു നിർദ്ദേശം നൽകിയത്. ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം അടുത്തിടെ മെഡിക്കൽ സ്ഥാപനങ്ങളോട് അവരുടെ ബിരുദദാന ചടങ്ങുകൾക്ക് ഇന്ത്യൻ ഡ്രസ് കോഡ് സ്വീകരിക്കാൻ ആവശ്യപ്പെട്ടിരുന്നു. ഇതേതുടർന്ന് മെഡിക്കൽ സ്ഥാപനങ്ങളിലും ഘട്ടം ഘട്ടമായി കൊളോളിയൻ മാതൃകയിലുള്ള കോൺവോക്കേഷൻ നിർത്തിവരികയാണ്.

Read More

Ugc

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: