/indian-express-malayalam/media/media_files/bKfuF1Mn37ufgbkCJIER.jpg)
സിറിയയിൽ ഇസ്രയേലിന്റെ ആക്രമണം
ദമാസ്‌കസ്: സിറിയയിൽ വിമതർ അധികാരം പിടിച്ചെടുത്തതോടെ സിറിയൻ സൈന്യത്തിന്റെ ആയുധ ശേഖരത്തിലേക്ക് വ്യോമാക്രമണം നടത്തി ഇസ്രയേൽ സേന. സിറിയയിലെ ആയുധ സംഭരണ കേന്ദ്രങ്ങൾ വിമതരുടെ കൈയിൽ എത്താതിരിക്കാനാണ് ഇസ്രയേൽ ബോംബിട്ട് തകർത്തത്. അബു മുഹമ്മദ് അൽ ജുലാനിയാണ് അസദിന്റെ ഏകാധിപത്യ ഭരണം അവസാനിപ്പിച്ച് സിറിയയിൽ ഭരണത്തിലേറുന്നത്. അമേരിക്ക 10 കോടി രൂപ വിലയിട്ട ഭീകരൻ ആയിരുന്നു ജുലാനി. സിറിയയിലെ സ്ഥിതി നിരീക്ഷിച്ചു വരികയാണെന്ന് അമേരിക്ക പ്രതികരിച്ചു.
അതിനിടെ, സിറിയ വിട്ട പ്രസിഡന്റ് ബഷാർ അൽ അസദ് കുടുംബത്തോടൊപ്പം റഷ്യയിൽ എത്തി. അദ്ദേഹത്തിന് അഭയം നൽകുമെന്ന് റഷ്യ വ്യക്തമക്കിയിട്ടുണ്ട്. പ്രസിഡന്റും രാജ്യം വിട്ടോടിയതോടെ ജനം തെരുവിലിറങ്ങി. പതിറ്റാണ്ടുകളായി സ്ഥാപിച്ചിരുന്ന നിന്ന ബഷാർ അൽ അസദിന്റെ പ്രതിമകൾ ജനം തകർത്തു. സിറിയൻ സൈന്യവും സുരക്ഷാ സേനയും ദമാസ്‌കസ് രാജ്യാന്തര വിമാനത്താവളം ഉപേക്ഷിച്ചു പോയി. തന്ത്രപ്രധാനമായ മേഖലകളിൽ നിന്ന് എല്ലാം സൈന്യം പിന്മാറി. ഇത്രയും കാലവും അസദ് സിറിയയെ ഇറാന്റെ താല്പര്യത്തിന് എറിഞ്ഞു കൊടുത്തെന്ന് വിമത നേതാവ് അബു മുഹമ്മദ് ജുലാനിയും കുറ്റപ്പെടുത്തി.
അതേസമയം, അധികാരം പിടിച്ചെടുത്ത എച്ച് ടി എസിയെ താലിബാൻ അഭിനന്ദിച്ചു. തിങ്കളാഴ്ച ഉച്ചയ്ക്ക് സിറിയയിലെ സ്ഥിതിഗതികൾ സംബന്ധിച്ച് യുഎൻ സുരക്ഷാ കൗൺസിലിന്റെ അടിയന്തര യോഗം മോസ്‌കോ ആവശ്യപ്പെട്ടതായി ഐക്യരാഷ്ട്രസഭയിലെ ഒരു റഷ്യൻ പ്രതിനിധി അറിയിച്ചു. നിലവിൽ 74 ശതമാനം സുന്നി മുസ്ലിങ്ങളും 13 ശതമാനം ഷിയാ മുസ്ലിങ്ങളും പത്ത് ശതമാനം ക്രൈസ്തവരും ഉള്ള രാജ്യമാണ് സിറിയ. സിറിയയുടെ ഭാവി സംബന്ധിച്ച് വലിയ ആശങ്കയാണ് ലോകരാഷ്ട്രങ്ങൾക്കുള്ളത്. അമേരിക്ക അടക്കമുള്ള രാജ്യങ്ങൾ നിലവിൽ സിറിയൻ വിഷയത്തിൽ നിലപാട് എടുക്കാൻ ഇതുവരെ തയ്യാറായിട്ടില്ല.
Read More
- ബാഷർ അസദും കുടുംബവും റഷ്യയിൽ; സ്ഥിരീകരിച്ച് മോസ്‌കോ
- സിറിയയിൽ ഭരണം പിടിച്ച് വിമർതർ; അസദ് രാജ്യം വിട്ടെന്ന് റഷ്യ; പ്രസിഡന്റിന്റെ വീടും കാര്യാലയങ്ങളും കൊള്ളയടിച്ച് ജനക്കൂട്ടം
- സംഘർഷഭരിതം സിറിയ; പ്രസിഡന്റ് രാജ്യം വിട്ടെന്ന് അഭ്യൂഹം തള്ളി സർക്കാർ
- സിറിയയിൽ ആക്രമണം രൂക്ഷം; ഇന്ത്യൻ പൗരൻമാർക്ക് മുന്നറിയിപ്പുമായി വിദേശകാര്യ മന്ത്രാലയം
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.