/indian-express-malayalam/media/media_files/2024/12/09/DRaCEazFJhJ9c1ak9LAE.jpg)
ചിത്രം: എക്സ്
ഡൽഹി: റിസർവ് ബാങ്കിന്റെ (ആർബിഐ) പുതിയ ഗവർണറായി സഞ്ജയ് മൽഹോത്ര നിയമിതനായി. നിലവിൽ റവന്യൂ സെക്രട്ടറിയായി സേവനമനുഷ്ഠിക്കുന്ന സഞ്ജയ് മൽഹോത്ര രാജസ്ഥാൻ കേഡറിൽ നിന്നുള്ള 1990 ബാച്ച് ഐഎഎസ് ഉദ്യോഗസ്ഥനാണ്. നിലവിലെ റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ശക്തികാന്ത ദാസിന്റെ കാലാവധി ചൊവ്വാഴ്ച അവസാനിക്കാനിരിക്കെയാണ് നിയമനം.
2024 ഡിസംബർ 12 മുതൽ മൂന്ന് വർഷത്തേക്കാണ് നിയമനം. മൂന്നു പതിറ്റാണ്ടിലേറെ നീണ്ട കരിയറിൽ വൈദ്യുതി, ധനകാര്യം, നികുതി, വിവരസാങ്കേതികവിദ്യ, ഖനി തുടങ്ങി നിരവധി മേഖലകളിൽ അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്. റവന്യൂ സെക്രട്ടറിയായി നിയമിതനാകുന്നതിനു മുൻമ്പ് ഫിനാന്‍ഷ്യൽ സര്‍വീസസ് വകുപ്പില്‍ സെക്രട്ടറിയായിരുന്നു.
Appointments Committee of the Cabinet has appointed Revenue Secretary Sanjay Malhotra as the next Governor of the Reserve Bank of india for a three-year term from 11.12.2024 pic.twitter.com/4UfunEGEuH
— ANI (@ANI) December 9, 2024
കാൻപുരിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയിൽ (ഐഐടി) നിന്ന് കമ്പ്യൂട്ടർ സയൻസിൽ എഞ്ചിനീയറിങ് ബിരുദം നേടിയ മൽഹോത്ര, യുഎസിലെ പ്രിൻസ്റ്റൺ യൂണിവേഴ്‌സിറ്റിയിൽനിന്ന് പബ്ലിക് പോളിസിയിൽ ബിരുദാനന്തര ബിരുദം നേടിയിട്ടുണ്ട്. റിസർവ് ബാങ്കിന്റെ 26-ാമത് ഗവർണറായാണ് സഞ്ജയ് മൽഹോത്ര നിയമിതനാകുന്നത്.
അതേസമയം, കഴിഞ്ഞ ആറു വർഷമായി റിസർവ് ബാങ്ക് ഗവർണർ സ്ഥാനത്തിരിക്കുന്ന ശക്തികാന്ത ദാസ് രാജ്യത്ത് ഏറ്റവും കൂടുതൽ കാലം ആർബിഐ ഗവർണറായി പ്രവർത്തിച്ച രണ്ടാമത്തെ വ്യക്തിയാണ്. 2018 ഡിസംബറിലാണ് ശക്തികാന്ത ദാസ് ചുനതലയേറ്റത്. ഏഴു വർഷക്കാലം ഗവർണർ സ്ഥാനം അലങ്കരിച്ച ബെനഗൽ രാമറാവുവാണ് രാജ്യത്ത് ഏറ്റവും കൂടുതൽ കാലം റിസർവ് ബാങ്ക് ഗവർണറായിരുന്ന വ്യക്തി.
Read More
- സിറിയയിലെ സ്ഥിതിഗതികൾ നിരീക്ഷിച്ചുവരുന്നു: എല്ലാവരും ചേർന്നു പ്രവർത്തിക്കണമെന്ന് ഇന്ത്യ
- സിറിയയിൽ ഇസ്രയേലിന്റെ ആക്രമണം; ആയുധ സംഭരണ കേന്ദ്രങ്ങൾ തകർത്തു
- ബാഷർ അസദും കുടുംബവും റഷ്യയിൽ; സ്ഥിരീകരിച്ച് മോസ്കോ
- സിറിയയിൽ ഭരണം പിടിച്ച് വിമർതർ; അസദ് രാജ്യം വിട്ടെന്ന് റഷ്യ; പ്രസിഡന്റിന്റെ വീടും കാര്യാലയങ്ങളും കൊള്ളയടിച്ച് ജനക്കൂട്ടം
- സംഘർഷഭരിതം സിറിയ; പ്രസിഡന്റ് രാജ്യം വിട്ടെന്ന് അഭ്യൂഹം തള്ളി സർക്കാർ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.