scorecardresearch

പിഎഫ് തുക ഇനി എടിഎമ്മിലൂടെ പിൻവലിക്കാം; ജനുവരി മുതല്‍ നടപ്പാക്കുമെന്ന് തൊഴിൽമന്ത്രാലയം

പിഎഫ് അക്കൗണ്ട് ഉടമകൾക്ക് എടിഎം കാർഡ് നൽകുമെന്ന് കേന്ദ്ര തൊഴിൽമന്ത്രാലയം സെക്രട്ടറി അറിയിച്ചു

പിഎഫ് അക്കൗണ്ട് ഉടമകൾക്ക് എടിഎം കാർഡ് നൽകുമെന്ന് കേന്ദ്ര തൊഴിൽമന്ത്രാലയം സെക്രട്ടറി അറിയിച്ചു

author-image
WebDesk
New Update
Money cash

പ്രതീകാത്മക ചിത്രം

ഡൽഹി: എംപ്ലോയീസ് പ്രോവിഡന്റ് ഫണ്ടിൽ (ഇപിഎഫ്ഒ) നിന്നുള്ള പണം എടിഎം വഴി പിൻവലിക്കാനുള്ള സംവിധാനം അടുത്ത വർഷം നിലവിൽ വരുമെന്നു തൊഴിൽമന്ത്രാലയം. ഇതിനായി പിഎഫ് അക്കൗണ്ട് ഉടമകൾക്ക് എടിഎം കാർഡ് നൽകുമെന്ന് തൊഴിൽമന്ത്രാലയം സെക്രട്ടറി സുമിത ദാവ്റ അറിയിച്ചു.

Advertisment

രാജ്യത്തെ തൊഴിലാളികൾക്ക് മെച്ചപ്പെട്ട സേവനം വാഗ്ദാനം ചെയ്യുന്നതിന്റെ ഭാഗമായി ഐടി സംവിധാനങ്ങൾ നവീകരിക്കുകയാണെന്ന് തൊഴിൽമന്ത്രാലയം വ്യക്തമാക്കി. 'ക്ലെയിമുകൾ വേഗത്തിൽ തീർപ്പാക്കാനും, തൊഴിലാളികളുടെ ജീവിത സൗകര്യം മെച്ചപ്പെടുത്തുന്നതിനുമുള്ള പ്രക്രിയകളുടെ ഭാഗമാണിത്. തൊളിലാളികൾക്ക് അവരുടെ ക്ലെയിമുകൾ കുറഞ്ഞ മനുഷ്യ ഇടപെടലോടെ എടിഎമ്മുകളിലൂടെ സൗകര്യപ്രദമായി പിൻവലിക്കാൻ ഇതിലൂടെ സാധിക്കും,' സുമിത ദാവ്റ എഎൻഐയോട് പറഞ്ഞു.

പിഎഫ് അക്കൗണ്ടില്‍ നിക്ഷേപിക്കാവുന്ന തുകയുടെ പരിധി വര്‍ധിപ്പിക്കാനും തീരുമാനമുണ്ട്. ഇതിനു പുറമെ തൊഴിലാളികള്‍ക്ക് താല്പര്യമുള്ള തുക വിഹിതമായി നല്‍കാനുള്ള സൗകര്യവും ഒരുക്കും. നിലവിൽ 70 ദശലക്ഷത്തിലധികം സജീവ വരിക്കാരാണ് എംപ്ലോയീസ് പ്രൊവിഡൻ്റ് ഫണ്ട് ഓർഗനൈസേഷനിലുള്ളത്.

അതേസമയം, മെഡിക്കൽ കവറേജ്, പ്രൊവിഡൻ്റ് ഫണ്ട്, വികലാംഗർക്കുള്ള സാമ്പത്തിക സഹായം തുടങ്ങിയ ആനുകൂല്യങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്കീമിനൊപ്പം, ഗിഗ് തൊഴിലാളികൾക്ക് സാമൂഹിക സുരക്ഷാ ആനുകൂല്യങ്ങൾ വ്യാപിപ്പിക്കാനുള്ള ശ്രമങ്ങൾ പുരോഗമിക്കുകയാണ്. 

Advertisment

Read More

Labour Central Government

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: