scorecardresearch

നേതൃത്വം മമതയ്ക്ക് നൽകൂ; കോൺഗ്രസിന്റെ എതിർപ്പ് ഗൗരവമാക്കേണ്ട; പിന്തുണച്ച് ലാലു പ്രസാദ് യാദവ്

മമതയ്ക്ക് പിന്തുണ അറിയിച്ച് എൻസിപി നേതാവ് ശരദ് പവാർ രംഗത്തെത്തിയിരുന്നു

മമതയ്ക്ക് പിന്തുണ അറിയിച്ച് എൻസിപി നേതാവ് ശരദ് പവാർ രംഗത്തെത്തിയിരുന്നു

author-image
WebDesk
New Update
Mamata Banerjee, Lalu Prasad

ചിത്രം: എക്സ്

ഡൽഹി: ഇന്ത്യ സഖ്യത്തിന്റെ നേതൃത്വം, തൃണമൂൽ കോൺഗ്രസ് അധ്യക്ഷയും പശ്ചിമ ബംഗാൾ മുഖ്യമന്ത്രിയുമായ മമത ബാനർജിയെ ഏൽപിക്കണമെന്ന് ആർജെഡി നേതാവ് ലാലു പ്രസാദ് യാദവ്. കോൺഗ്രസിന്റെ എതിർപ്പ് ഗൗരവമാക്കേണ്ടതില്ലെന്നും മമതയ്ക്ക് ഉത്തരവാദിത്തം നൽകണമെന്നും തങ്ങൾ യോജിപ്പിലാണെന്നും ലാലു പ്രസാദ് യാദവ് പറഞ്ഞു.

Advertisment

കഴിഞ്ഞ ദിവസമാണ് ഇന്ത്യ സഖ്യത്തിന്റെ നേതൃത്വം ഏറ്റെടുക്കാൻ താത്പര്യമുണ്ടെന്ന് മമത ബാനർജി വ്യക്തമാക്കിയത്. ഇതിനു പിന്നാലെ നിരവധി നേതാക്കൾ മമതയ്ക്ക് പിന്തുണ അറിയിച്ച് രംഗത്തെത്തിയിരുന്നു. ഈ പശ്ചാത്തലത്തിലാണ് മമതയെ പിന്തുണച്ചുകൊണ്ടുള്ള ലാലു പ്രസാദിന്റെ പ്രസ്ഥാവന.

നേരത്തെ മമതയ്ക്ക് പിന്തുണ അറിയിച്ചുകൊണ്ട് എൻസിപി നേതാവ് ശരദ് പവാർ രംഗത്തെത്തിയിരുന്നു. തൃണമൂൽ കോൺഗ്രസ് അധ്യക്ഷ കഴിവുള്ള നേതാവാണെന്നും, പ്രതിപക്ഷ സഖ്യത്തിന്റെ തലപ്പത്ത് എത്താനുള്ള മമത ബാനര്‍ജിയുടെ ഉദ്ദേശ്യശുദ്ധിയില്‍ പ്രശ്നങ്ങളൊന്നുമില്ലെന്നും ശരദ് പവാര്‍ പറഞ്ഞു.

അതേസമയം, മമത ബാനർജിയുടെ പ്രഖ്യാപനത്തിനു പിന്നാലെ മുന്നണിയിൽ അഭിപ്രായ ഭിന്നത തുടരുകയാണ്. അടുത്ത വർഷം നടക്കാനിരിക്കുന്ന ബിഹാർ നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി കോൺഗ്രസിനുള്ള സന്ദേശമായി മമതയെ അംഗീകരിച്ചുകൊണ്ടുള്ള ലാലു പ്രസാദിന്റെ നിലപാടിനെ കണക്കാക്കാം.

Advertisment

Read More

Lalu Prasad Yadhav Mamata Banerjee

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: