/indian-express-malayalam/media/media_files/2024/12/11/BQQ7khuXdEXLfVvLfoaj.jpg)
ചിത്രം: ഇൻസ്റ്റഗ്രാം
ഡൽഹി: പലസ്തീന് അനുകൂല ലേഖനം എഴുതിയെന്ന കാരണത്താൽ ഇന്ത്യൻ വംശജനായ ഗവേഷണ വിദ്യാർത്ഥിയെ സസ്പെൻഡ് ചെയ്ത് യു.എസിലെ മസാച്യുസെറ്റ്സ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി (എംഐടി). ഇലക്ട്രിക്കൽ എൻജിനീയറിങ് ആൻഡ് കമ്പ്യൂട്ടർ സയൻസ് വിഭാഗത്തിൽ ഗവേഷണം നടത്തുന്ന പ്രഹ്ലാദ് അയ്യങ്കാറിനെയാണ് കോളേജിൽ നിന്നു പുറത്താക്കിയത്. 2026 ജനുവരി വരെയാണ് വിലക്ക്.
ഒക്‌ടോബറിൽ പ്രസിദ്ധീകരിച്ച കോളജ് മാസികയിൽ പലസ്തീനെ അനുകൂലിച്ച് പ്രഹ്ലാദ് എഴുതിയ ലേഖനമാണ് വിലക്കിനു കാരണം. കോളേജ് നയം ലംഘിച്ചെന്ന് കണ്ടെത്തിയതിനു പിന്നാലെയാണ് നടപടി. കോളേജിൽ വരുന്നതിൽ നിന്നും പ്രഹ്ലാദിനെ വിലക്കിയിട്ടുണ്ട്.
റിട്ടൺ റെവല്യൂഷൻ എന്ന കോളജ് മാസികയിലാണ് പ്രഹ്ലാദ് ലേഖനം പ്രസിദ്ധീകരിച്ചത്. ലേഖനം അക്രമത്തിന് ആഹ്വാനം ചെയ്യുന്നതാണെന്നാണ് സർവകലാശാലയുടെ കണ്ടെത്തൽ. മാസികയ്ക്കും നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്.
തന്റെ ലേഖനങ്ങൾ അക്രമത്തിന് പ്രോത്സാഹിപ്പിക്കുന്നില്ലെന്നും, കോളേജ് മാഗസീനിൽ പ്രസിദ്ധീകരിച്ച ലേഖനത്തിന്റെ പേരിൽ ഒരു വിദ്യാർത്ഥിയെ പുറത്താക്കുന്നത് അനീതിയാണെന്നും, പ്രഹ്ലാദ് പ്രതികരിച്ചു. നടപടി അമേരിക്കൻ കോളേജുകളുടെ ആവിഷ്കാര സ്വാതന്ത്ര്യത്തോടുള്ള ലംഘനമാണെന്നും പ്രഹ്ലാദ് ചൂണ്ടിക്കാട്ടി.
Read More
- സിറിയയിൽ നിന്ന് 75 ഇന്ത്യക്കാരെ ഒഴിപ്പിച്ചതായി വിദേശകാര്യ മന്ത്രാലയം
- നേതൃത്വം മമതയ്ക്ക് നൽകൂ; കോൺഗ്രസിന്റെ എതിർപ്പ് ഗൗരവമാക്കേണ്ട; പിന്തുണച്ച് ലാലു പ്രസാദ് യാദവ്
- വിദേശകാര്യ മന്ത്രിയും കർണാടക മുൻ മുഖ്യമന്ത്രിയുമായ എസ്.എം.കൃഷ്ണ അന്തരിച്ചു
- സഞ്ജയ് മൽഹോത്ര പുതിയ റിസർവ് ബാങ്ക് ഗവർണർ; നിയമനം മൂന്നു വർഷത്തേക്ക്
- സിറിയയിലെ സ്ഥിതിഗതികൾ നിരീക്ഷിച്ചുവരുന്നു: എല്ലാവരും ചേർന്നു പ്രവർത്തിക്കണമെന്ന് ഇന്ത്യ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.