scorecardresearch

വജ്രമേഖലയിലെ മാന്ദ്യം എങ്ങനെ സൂറത്തിലെ സ്‌കൂളുകളെ ബാധിക്കുന്നു

മൂന്ന് ആഴ്ചയ്ക്കിടെ സൂറത്തിലെ വിവിധ സ്‌കുളുകളിൽ നിന്നും പഠനം നിർത്തി പോയത് 600ഓളം കുട്ടികളാണ്. വജ്രമേഖലയിലെ പ്രതിസന്ധി എങ്ങനെയാണ് സ്കുളുകളുടെ പ്രവൃത്തിയെ ബാധിക്കുന്നത് ? പരിശോധിക്കാം

മൂന്ന് ആഴ്ചയ്ക്കിടെ സൂറത്തിലെ വിവിധ സ്‌കുളുകളിൽ നിന്നും പഠനം നിർത്തി പോയത് 600ഓളം കുട്ടികളാണ്. വജ്രമേഖലയിലെ പ്രതിസന്ധി എങ്ങനെയാണ് സ്കുളുകളുടെ പ്രവൃത്തിയെ ബാധിക്കുന്നത് ? പരിശോധിക്കാം

author-image
WebDesk
New Update
diamond

സൂറത്തിലെ വജ്രനിർമാണ് ശാലകളിലൊന്ന് (ഫയൽ ചിത്രം)

രാജ്യത്തിന്റെ തന്നെ പ്രതാപം ആയിരുന്ന സൂറത്തിലെ വജ്രനിർമാണം മേഖല പ്രതിസന്ധിയിൽ. ഇതോടെ ഈ മേഖലയെ ആശ്രയിച്ച് കഴിയുന്ന നിരവധി പേർ ദുരിതത്തിൽ. ജോലി ഇല്ലാതായതോടെ പലരും സൂറത്തിലെ വീടും സമ്പാദ്യവും ഉപേക്ഷിച്ച് ഗ്രാമങ്ങളിലേക്ക് മടങ്ങുന്ന സ്ഥിതിയാണ്. ചരിത്രത്തിലേക്കും ഏറ്റവും വലിയ മാന്ദ്യമാണ് വജ്രമേഖല ഇപ്പോൾ നേരിടുന്നതെന്ന് ഈ മേഖലയിൽ തൊഴിലെടുക്കുന്നവർ പറയുന്നു.

മൂന്ന് ആഴചയ്ക്കിടെ സ്‌കൂൾ വിട്ടത് 600 വിദ്യാർഥികൾ 

Advertisment

മൂന്ന് ആഴ്ചയ്ക്കിടെ സൂറത്തിലെ വിവിധ സ്‌കുളുകളിൽ നിന്നും പഠനം നിർത്തി മാതാപിതാക്കൾക്കൊപ്പം മടങ്ങിയത് ഏകദേശം 600ലധികം കുട്ടികളാണ്. വജ്രശാലകളിൽ തൊഴിലില്ലാതെ വന്നതോടെയാണ് കുടുംബത്തോടൊപ്പം ആളുകൾ സൂറത്തിൽ നിന്ന് പലായനം ചെയ്യുന്നത്.സൂറത്ത് മുനിസിപ്പൽ സ്‌കൂൾ ബോർഡിലെ സ്രോതസ്സുകൾ പങ്കുവെച്ച കണക്കുകൾ പ്രകാരം, ദീപാവലി അവധിക്ക് ശേഷം, 50 ഓളം മുനിസിപ്പൽ സ്‌കൂളുകളിൽ നിന്ന് 603 വിദ്യാർത്ഥികളാണ് പഠനം ഉപേക്ഷിച്ച് മാതാപിതാക്കൾക്കൊപ്പം മടങ്ങിയത്.

സ്‌കൂളുകളിൽ വിദ്യാഭ്യാസം സൗജന്യമാണെങ്കിലും, സൂറത്തിലെ ജീവിതച്ചെലവാണ് തന്റെ മകളുടെ സ്‌കൂൾ മാറ്റാനുള്ള തീരുമാനത്തിന് കാരണമായതെന്ന് വജ്രനിർമാണ മേഖലയിൽ ജോലി ചെയ്യുന്ന ബെഗാഡിയ പറഞ്ഞു. ''വാടകയും  മറ്റ് ചെലവുകളും നൽകേണ്ടതിനാൽ ഞങ്ങൾക്ക് നഗരത്തിൽ ജീവിക്കാൻ കഴിയില്ല. മറ്റൊരു ഡയമണ്ട് ഫാക്ടറിയിൽ ജോലി കിട്ടാൻ ശ്രമിച്ചെങ്കിലും നടന്നില്ല"- ബെഗാഡിയ പറയുന്നു. 

വിദ്യാർഥികളുടെ കൊഴിഞ്ഞുപോക്ക് സകുളുകളുടെ നടത്തിപ്പിനെയും ബാധിച്ചിട്ടുണ്ട്.ഒറ്റയടിക്കുള്ള കൊഴിഞ്ഞുപോക്ക് വലിയ സാമ്പത്തിക ബാധ്യതയാണ് ഉണ്ടാക്കുന്നതെന്നും സൂറത്തിലെ മുൻസിപ്പൾ സ്‌കൂളുകളുടെ ചെയർമാൻ രാജേന്ദ്ര കപാടിയ പറഞ്ഞു.

പ്രതിസന്ധിയുടെ കാരണങ്ങൾ

Advertisment

സമാനതകളില്ലാത്ത പ്രതിസന്ധിയിലുടെയാണ് വജ്രമേഖല ഇപ്പോൾ കടന്നുപോകുന്നതെന്ന് വജ്രവ്യാപാരിയും രാജ്യസഭാ എംപിയുമായ ഗോവിന്ദ് ധൊലാകിയ പറഞ്ഞു.2022-ൽ ഉക്രെയ്നുമായുള്ള യുദ്ധത്തിന് ശേഷം റഷ്യയിൽ നിന്നുള്ള വജ്രങ്ങൾക്ക് യുഎസ് ഏർപ്പെടുത്തിയ ഉപരോധത്തെ തുടർന്ന് സൂറത്തിലെ വജ്ര വ്യവസായത്തിന് തിരിച്ചടി ഉണ്ടായതെന്നും അദ്ദേഹം പറഞ്ഞു.

തൊഴിലാളികൾ കൂട്ടത്തോടെ ജോലിഉപേക്ഷിച്ച് പോകുന്നതിനാൽ വിദഗ്ധ തൊഴിലാളികളുടെ ക്ഷാമം വജ്രമേഖല നേരിടുന്നുണ്ട്. "മാന്ദ്യം വന്നതോടെ തൊഴിലാളികളുടെ കൂലിയിലും ഗണ്യമായ കുറവുണ്ടായിട്ടുണ്ട്. ഇതാണ് തൊഴിലാളികൾ മറ്റ് ജോലികളിലേക്ക് തിരിയുന്നത്"-സൂറത്ത് ഡയമണ്ട് അസോസിയേഷൻ പ്രസിഡന്റ് ജഗദീഷ് ഖുന്ത് പറഞ്ഞു.  സ്ഥിതിഗതികൾ ഉടൻ മെച്ചപ്പെടുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

Read More

Surat

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: