scorecardresearch

ലൈംഗികാതിക്രമണം; അറസ്റ്റ് പാടില്ല, മുൻ ബിജെപി എംഎൽഎക്കെതിരെ അന്വേഷണം തുടരാമെന്ന് ഹൈക്കോടതി

പ്രജ്വൽ രേവണ്ണയക്കെതിരായ ലൈംഗികാതിക്രമ കേസുകളിൽ, മുൻ ബിജെപി എംഎൽഎ പ്രീതം ഗൗഡയ്‌ക്കെതിരായ അന്വേഷണം സ്റ്റേ ചെയ്യാനുള്ള ആവശ്യം കർണാടക ഹൈക്കോടതി തള്ളി

പ്രജ്വൽ രേവണ്ണയക്കെതിരായ ലൈംഗികാതിക്രമ കേസുകളിൽ, മുൻ ബിജെപി എംഎൽഎ പ്രീതം ഗൗഡയ്‌ക്കെതിരായ അന്വേഷണം സ്റ്റേ ചെയ്യാനുള്ള ആവശ്യം കർണാടക ഹൈക്കോടതി തള്ളി

author-image
WebDesk
New Update
Preetham Gowda, Prajwal Revanna

പ്രീതം ഗൗഡ, പ്രജ്വൽ രേവണ്ണ

ബംഗളൂരു: ജെഡിഎസ് മുൻ എംപി പ്രജ്വൽ രേവണ്ണയക്കെതിരായ ലൈംഗികാതിക്രമ കേസുകളിൽ, മുൻ ബിജെപി എംഎൽഎ പ്രീതം ഗൗഡയ്‌ക്കെതിരായ അന്വേഷണം സ്റ്റേ ചെയ്യാനുള്ള ആവശ്യം കർണാടക ഹൈക്കോടതി തള്ളി. പീഡനത്തിന് ഇരയായ യുവതിയുടെ വീഡിയോ പ്രചരിപ്പിച്ചെന്നാണ് പ്രീതം ഗൗഡയ്‌ക്കെതിരായ കേസ്. അതേസമയം, അന്വേഷണത്തിനിടെ ഗൗഡയെ അറസ്റ്റ് ചെയ്യരുതെന്ന് പ്രത്യേക അന്വേഷണ സംഘത്തോട് ഹൈക്കോടതി ആവശ്യപ്പെട്ടു.

Advertisment

അന്വേഷണ ഉദ്യോഗസ്ഥൻ്റെ വിവേചനാധികാരം അനുസരിച്ച് അന്വേഷണം തുടരാമെന്നും, കുറ്റാരോപിതനായ വ്യക്തിയുടെ സഹകരണമില്ലെങ്കിൽ അറസ്റ്റും തടങ്കലും പാടില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി. ഏജൻസിയുടെ അന്വേഷണത്തിന് ഉത്തരവ് തടസ്സമാകില്ലെന്നും കോടതി കൂട്ടിച്ചേർത്തു. പ്രീതം ഗൗഡയെ രാവിലെ 7 മുതൽ രാത്രി 9 വരെ ചോദ്യം ചെയ്യാൻ അനുവദിച്ചുകൊണ്ടാണ് ഹൈക്കോടതി ഉത്തരവ്.

കേസിൽ പ്രീതം ഗൗഡയ്ക്ക് ഒരു തരത്തിലുള്ള പങ്കുമില്ലെന്നും, അന്വേഷണ ഏജൻസി രാഷ്ട്രീയമായി വേട്ടയാടുകയാണെന്നും, വാദത്തിനിടെ പ്രീതം ഗൗഡയ്ക്ക് വേണ്ടി അഭിഭാഷകൻ പറഞ്ഞു. അതേസമയം, പീഡനത്തിനിരയായ പെൺകുട്ടിയുടെ പരാതിയിൽ പ്രീതം ഗൗഡ ഉൾപ്പെടെയുള്ളവർ ലൈംഗികപീഡനത്തിൻ്റെ ചിത്രങ്ങൾ പുറത്തുവിട്ടതായി പ്രോസിക്യൂഷൻ വാദിച്ചു.

പ്രജ്വൽ രേവണ്ണയുടെ രാഷ്ട്രീയ എതിരാളിയാണ് പ്രീതം ഗൗഡ. ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ബിജെപിയും ജെഡിഎസും സഖ്യമുണ്ടാക്കിയതിന് പിന്നാലെ പ്രജ്വലിനെ എൻഡിഎ സ്ഥാനാർത്ഥിയായി ഹസ്സനിൽ മത്സരിപ്പിക്കുന്നതിനെ പ്രീതം ഗൗഡ എതിർത്തിരുന്നു.

Advertisment

ജൂൺ 12നാണ് പ്രജ്‌വൽ രേവണ്ണയ്‌ക്കൊപ്പം പ്രീതം ഗൗഡയെയും അന്വേഷണ എജൻസി കേസിൽ ഉൾപ്പെടുത്തിയത്. പ്രജ്വൽ പകർത്തിയ ലൈംഗികാതിക്രമണ ദൃശ്യങ്ങൾ പങ്കുവെച്ചെന്ന കാരണത്താലാണ് പ്രീതം ഗൗഡയെയും, കിരൺ, ശരത് എന്നിവരെയും പ്രതി ചേർത്തതെന്ന് പൊലീസ് അറിയിച്ചു.

കുടുംബത്തിന് നാണക്കേടുണ്ടാക്കിയെന്നും പ്രതിച്ഛായ നഷ്‌ടപ്പെടുത്തിയ സംഭവങ്ങൾ പുറത്തുവിട്ടെന്നും ചൂണ്ടിക്കാട്ടിയാണ് ലൈംഗികാതിക്രമത്തിന് ഇരയായ യുവതി ഇവർക്കെതിരെ പരാതി നൽകിയത്.

Read More

Sexual Abuse Prajwal Revanna

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: