/indian-express-malayalam/media/media_files/2025/05/08/Y2MdfdI7NoUAaTQJpdsf.jpg)
ഫയൽ ഫൊട്ടോ
ലുധിയാന: പഞ്ചാബിലെ അതിർത്തി പ്രദേശത്തേക്ക് കടക്കാൻ ശ്രമിച്ച പാക്കിസ്ഥാൻ നുഴഞ്ഞുകയറ്റക്കാരനെ വധിച്ച് സൈന്യം. അതിർത്തി കടക്കാൻ ശ്രമിച്ച അജ്ഞാത പാകിസ്ഥാൻ നുഴഞ്ഞുകയറ്റക്കാരനെ വെടിവച്ചു കൊന്നതായി ബിഎസ്എഫ് ഉദ്യോഗസ്ഥർ അറിയിച്ചു.
കൊല്ലപ്പെട്ടയാളെ തിരിച്ചറിയാൻ അന്വേഷണം തുടരുകയാണ്. മൃതദേഹം പ്രോട്ടോക്കോൾ പ്രകാരം ലോക്കൽ പൊലീസിന് കൈമാറി. പഞ്ചാബിലെ അതിർത്തി ജില്ലകളിൽ ഒന്നായ ഫിറോസ്പൂർ ജില്ലയിലെ മാംഡോട്ട് സെക്ടർ, ലഖ സിംഗ്വാല ഹിതാർ ബിഎസ്എഫ് ചെക്ക്‌പോസ്റ്റിന് സമീപമാണ് നുഴഞ്ഞുകയറ്റ ശ്രമം നടന്നതെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.
നുഴഞ്ഞുകയറ്റ ശ്രമം കണ്ടെത്തിയതോടെ പാക് പൗരന് ബിഎസ്‌എഫ് ഉദ്യോഗസ്ഥർ മുന്നറിയിപ്പു നൽകിയിരുന്നു. മുന്നറിയിപ്പ് മറികടന്ന് ഇരുട്ടിലൂടെ വീണ്ടും അതിർത്തി കടക്കാൻ ശ്രമിച്ചതോടെയാണ് സൈന്യം വെടിയുതിത്തത്. സുരാക്ഷാ വേലി കടക്കാൻ ശ്രമിച്ചതോടെയാണ് വെടിവച്ചതെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.
അതേസമയം, ഓപ്പറേഷൻ സിന്ദൂരിൽ ഏകദേശം നൂറോളം ഭീകരർ കൊല്ലപ്പെട്ടെന്ന് പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ് പറഞ്ഞു. ഡൽഹിയിൽ ചേർന്ന സർവ്വകക്ഷി യോഗത്തിലാണ് പ്രതിരോധ മന്ത്രി ഇക്കാര്യം അറിയിച്ചത്. യോഗത്തിൽ ഓപ്പറേഷൻ സിന്ദൂരിന്റെ വിശദവിവരങ്ങൾ രാജ്‌നാഥ് സിങ് സർവ്വകക്ഷി യോഗത്തിനെ ധരിപ്പിച്ചു.
Read More
- ഓപ്പറേഷൻ സിന്ദൂർ; നൂറോളം ഭീകരർ കൊല്ലപ്പെട്ടു: രാജ്‌നാഥ് സിങ്
- പാക്കിസ്ഥാനിൽ സ്ഫോടനം; പൊട്ടിത്തെറിയുണ്ടായെന്ന് അന്താരാഷ്ട്ര മാധ്യമങ്ങൾ
- ഓപ്പറേഷൻ സിന്ദൂർ; ഇന്ത്യ ഇല്ലാതാക്കിയ ഭീകരക്യാമ്പുകൾ ഏതൊക്കെ ? പ്രത്യേകതകൾ എന്തൊക്കെ ?
- ഓപ്പറേഷൻ സിന്ദൂർ; രാജ്യത്തെ പ്രധാന വിമാനത്താവളങ്ങൾ അടച്ചു, പാക്ക് വ്യോമപാത ഉപേക്ഷിച്ച് വിമാനങ്ങൾ
- അതിർത്തിയിൽ പാക് ഷെല്ലാക്രമണം രൂക്ഷം; ഒരു സൈനികന് വീരമൃത്യു
- ഓപ്പറേഷൻ സിന്ദൂർ; കേന്ദ്ര സർക്കാർ വിശദമാക്കിയ പത്ത് കാര്യങ്ങൾ എന്തൊക്കെ?
- ഇന്ത്യയ്ക്കൊപ്പമെന്ന് ഇസ്രായേൽ, ആശങ്ക അറിയിച്ച് യുഎൻ; ഓപ്പറേഷൻ സിന്ദൂരിൽ പ്രതികരണവുമായി ലോകനേതാക്കൾ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.