/indian-express-malayalam/media/media_files/2025/05/08/Ou3RWjAp82eUha47cPwN.jpg)
പ്രതീകാത്മക ചിത്രം (ഫ്രീപിക്)
ഡൽഹി: പാകിസ്ഥാനിൽ നിന്നുള്ള ഉള്ളടക്കങ്ങൾ നീക്കം ചെയ്യാൻ ഒടിടി, സ്ട്രീമിങ് പ്ലാറ്റ്ഫോമുകൾക്ക് കേന്ദ്ര നിർദേശം. ദേശീയ സുരക്ഷയുടെ താൽപ്പര്യാർത്ഥം പാകിസ്ഥാനിൽ നിന്നുള്ള ഷോകളും സിനിമകളും ഗാനങ്ങളും പോഡ്‌കാസ്റ്റുകളും ഉൾപ്പെടെയുള്ള എല്ലാ ഉള്ളടക്കങ്ങളും ഉടനടി നീക്കം ചെയ്യാനാണ് കേന്ദ്രം നിർദേശം നൽകിയിരിക്കുന്നത്.
പാക്കിസ്ഥാനിലും പാക് അധീന കശ്മീരിലുമായി ഇന്ത്യ ഓപ്പറേഷൻ സിന്ദൂർ നടത്തിയതിനു ഒരു ദിവസത്തിനു പിന്നാലെയാണ് വാർത്താ വിതരണ മന്ത്രാലയം നിർദേശം നൽകിയിരിക്കുന്നത്. 'ഇന്ത്യയിൽ പ്രവർത്തിക്കുന്ന എല്ലാ ഒടിടി പ്ലാറ്റ്‌ഫോമുകളും മീഡിയ സ്ട്രീമിങ് പ്ലാറ്റ്‌ഫോമുകളും ഇടനിലക്കാരും പാക്കിസ്ഥാനിൽ നിന്നുള്ള, പണം നൽകിയോ അല്ലാതെയോ ലഭ്യമാകുന്ന വെബ് സീരീസുകൾ, സിനിമകൾ, ഗാനങ്ങൾ, പോഡ്‌കാസ്റ്റുകൾ, മറ്റു മീഡിയ ഉള്ളടക്കങ്ങൾ എന്നവ ഉടനടി നീക്കം ചെയ്യണമെന്ന്' കേന്ദ്രം നിർദേശത്തിൽ പറയുന്നു.
അതേസമയം, ഓപ്പറേഷൻ സിന്ദൂരിൽ ഏകദേശം നൂറോളം ഭീകരർ കൊല്ലപ്പെട്ടെന്ന് കേന്ദ്രം സ്ഥിരീകരിച്ചിട്ടുണ്ട്. ഡൽഹിയിൽ ചേർന്ന സർവ്വകക്ഷി യോഗത്തിൽ പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്ങാണ് ഇക്കാര്യം അറിയിച്ചത്. യോഗത്തിൽ ഓപ്പറേഷൻ സിന്ദൂരിന്റെ വിശദവിവരങ്ങൾ രാജ്‌നാഥ് സിങ് സർവ്വകക്ഷി യോഗത്തിനെ ധരിപ്പിച്ചു.
ഇന്ത്യ ഉത്തരവാദിത്തമുള്ള രാഷ്ട്രമാണെന്നും, രാജ്യത്തിന്റെ ക്ഷമ പരീക്ഷിച്ചാൽ ഇന്നലെ നടന്നതു പോലെ ഉചിതമായ നടപടി നേരിടേണ്ടിവരുമെന്നും പ്രതിരോധ മന്ത്രി മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഓപ്പറേഷൻ സിന്ദൂർ നടപ്പിലാക്കിയതിലെ കൃത്യത പ്രശംസനീയമാണ്. ഒമ്പത് തീവ്രവാദ ക്യാമ്പുകൾ നശിപ്പിക്കപ്പെട്ടു. നല്ലൊരു ശതമാനം തീവ്രവാദികളും കൊല്ലപ്പെട്ടു. ഭാവിയിലും സമാന നീക്കങ്ങൾക്ക് ഇന്ത്യ പൂർണ സജ്ജമാണെന്നും അദ്ദേഹം വ്യക്തമാക്കി.
Read More
- 'ഇന്ത്യയുടെ ക്ഷമ പരീക്ഷിക്കരുത്,' പാക്കിസ്ഥാന് മുന്നറിയിപ്പുമായി പ്രതിരോധ മന്ത്രി
- ഓപ്പറേഷൻ സിന്ദൂർ; നൂറോളം ഭീകരർ കൊല്ലപ്പെട്ടു: രാജ്‌നാഥ് സിങ്
- പാക്കിസ്ഥാനിൽ സ്ഫോടനം; പൊട്ടിത്തെറിയുണ്ടായെന്ന് അന്താരാഷ്ട്ര മാധ്യമങ്ങൾ
- ഓപ്പറേഷൻ സിന്ദൂർ; ഇന്ത്യ ഇല്ലാതാക്കിയ ഭീകരക്യാമ്പുകൾ ഏതൊക്കെ ? പ്രത്യേകതകൾ എന്തൊക്കെ ?
- ഓപ്പറേഷൻ സിന്ദൂർ; രാജ്യത്തെ പ്രധാന വിമാനത്താവളങ്ങൾ അടച്ചു, പാക്ക് വ്യോമപാത ഉപേക്ഷിച്ച് വിമാനങ്ങൾ
- അതിർത്തിയിൽ പാക് ഷെല്ലാക്രമണം രൂക്ഷം; ഒരു സൈനികന് വീരമൃത്യു
- ഓപ്പറേഷൻ സിന്ദൂർ; കേന്ദ്ര സർക്കാർ വിശദമാക്കിയ പത്ത് കാര്യങ്ങൾ എന്തൊക്കെ?
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.