scorecardresearch

India Pakistan News: ഓപ്പറേഷൻ സിന്ദൂർ അവസാനിച്ചിട്ടില്ല; കണ്ടത് ട്രെയിലർ മാത്രമെന്ന് രാജ് നാഥ് സിങ്

India Pakistan News: 23 മിനിറ്റിനുള്ളിൽ പാക് താവളങ്ങളെ നശിപ്പിച്ച വ്യോമസേനയെ രാജ്‌നാഥ് സിങ് അഭിനന്ദിച്ചു. വ്യോമസേന നൽകിയ തിരിച്ചടി ലോകം മുഴുവൻ അറിഞ്ഞതായി അദ്ദേഹം പറഞ്ഞു

India Pakistan News: 23 മിനിറ്റിനുള്ളിൽ പാക് താവളങ്ങളെ നശിപ്പിച്ച വ്യോമസേനയെ രാജ്‌നാഥ് സിങ് അഭിനന്ദിച്ചു. വ്യോമസേന നൽകിയ തിരിച്ചടി ലോകം മുഴുവൻ അറിഞ്ഞതായി അദ്ദേഹം പറഞ്ഞു

author-image
WebDesk
New Update
rajnath sing at gujarat

രാജ് നാഥ് സിങ്

Rajanath Sing on Operation Sindoor: അഹമ്മദാബാദ്: ഓപ്പറേഷൻ സിന്ദൂർ ഇതുവരെ അവസാനിച്ചിട്ടില്ലെന്നും പാക് ഭീകരവാദത്തെ തുടച്ചു നീക്കുമെന്നും പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്. ഓപ്പറേഷൻ സിന്ദൂരിന് പിന്നാലെ ഗുജറാത്തിലെ ഭുജ് വ്യോമത്താവളത്തിൽ സന്ദർശനം നടത്തി സൈനികരെ അഭിസംബോധന ചെയ്യവേയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. ഇപ്പോൾ കണ്ടത് ട്രെയിലർ മാത്രമാണെന്നും ശരിയായ സമയം വരുമ്പോൾ മുഴുവൻ സിനിമയും ലോകത്തെ കാട്ടുമെന്നും പ്രതിരോധ മന്ത്രി പറഞ്ഞു. 

Advertisment

23 മിനിറ്റിനുള്ളിൽ പാക് താവളങ്ങളെ നശിപ്പിച്ച വ്യോമസേനയെ രാജ്‌നാഥ് സിങ് അഭിനന്ദിച്ചു. വ്യോമസേന നൽകിയ തിരിച്ചടി ലോകം മുഴുവൻ അറിഞ്ഞതായി അദ്ദേഹം പറഞ്ഞു. ഭീകര ക്യാംപുകൾ ആക്രമിക്കുക മാത്രമല്ല വ്യോമസേന ചെയ്തത്.

ഭീകരവാദം ഇന്ത്യ ഒരു തരത്തിലും വെച്ചുപൊറുപ്പിക്കില്ലെന്നും ശക്തമായ തിരിച്ചടി നൽകുമെന്നുമുള്ള വ്യക്തമായ സന്ദേശമാണ് വ്യോമസേന നൽകിയത്. പാക്കിസ്ഥാന്റെ മണ്ണിലെ ഒൻപത് ഭീകരത്താവളങ്ങൾ നമ്മുടെ സൈന്യം എങ്ങനെ നശിപ്പിച്ചുവെന്ന് ലോകം മുഴുവൻ കണ്ടതാണെന്നും  അദ്ദേഹം പറഞ്ഞു.

ബ്രഹ്മോസ് മിസൈലിന്റെ ശക്തി പാകിസ്ഥാൻ തന്നെ അംഗീകരിച്ചിട്ടുണ്ട്. നമ്മുടെ വ്യോമസേനയ്ക്ക് പാകിസ്ഥാന്റെ എല്ലാ കോണുകളിലും എത്താൻ കഴിയുമെന്ന് ഓപ്പറേഷൻ സിന്ദൂറിൽ തെളിയിക്കപ്പെട്ടെന്നും പ്രതിരോധ മന്ത്രി പറഞ്ഞു.  രാജ്യാന്തര നാണയ നിധിയിൽ (ഐഎംഎഫ്) നിന്ന് പാക്കിസ്ഥാന് സാമ്പത്തിക സഹായം നൽകുന്നതിനെ പ്രതിരോധ മന്ത്രി രാജ്നാഥ് സിങ് വിമർശിച്ചു. ഐഎംഎഫ് ഫണ്ട് തീവ്രവാദ സംഘടനകൾക്ക് ധനസഹായം നൽകുന്നതിനായി പാക്കിസ്ഥാൻ ഉപയോഗിക്കും. പാക്കിസ്ഥാന് ഒരു സാമ്പത്തിക സഹായവും നൽകരുത്. ഐഎംഎഫ് ഇക്കാര്യത്തിൽ പുനരാലോചന നടത്തണമെന്നും രാജ്‌നാഥ് സിങ് പറഞ്ഞു.

Advertisment

അതേസമയം, പഹൽഗാം ഭീകരാക്രമണവും പാക്കിസ്ഥാന്റെ അതിർത്തികടന്നുള്ള ഭീകരവാദവും ലോകത്തിന് മുന്നിൽ തുറന്നുകാട്ടാനൊരുങ്ങി ഇന്ത്യ. പാക്കിസ്ഥാന്റെ തീവ്രവാദ ബന്ധം വിവിധ ലോകരാഷ്ട്രങ്ങളുടെ മുന്നിൽ തുറന്നുകാട്ടാൻ സർവ്വകക്ഷി സംഘങ്ങളെ വിവിധ രാഷ്ട്രങ്ങളിലേക്ക് അയ്ക്കാനാണ് കേന്ദ്രസർക്കാർ ലക്ഷ്യമിടുന്നത്. ഇതിനായി പ്രതിപക്ഷ എം.പി.മാരെ സർക്കാർ സമീപിച്ചുകഴിഞ്ഞു.

പഹൽഗാം ഭീകരാക്രമണം ഇന്ത്യയെ എങ്ങനെ ബാധിച്ചു, സംഭവത്തിലെ പാക്കിസ്ഥാന്റെ പങ്ക് എന്നിവ ഈ സംഘങ്ങൾ വിവിധ ലോകരാഷ്ട്രങ്ങളിൽ വിശദീകരിക്കും. ഓപ്പറേഷൻ സിന്ദൂരിലേക്ക് ഇന്ത്യയെ നയിക്കാനുള്ള കാരണവും വ്യക്തമാക്കും. ആദ്യഘട്ടത്തിൽ ഗൾഫ്, യുറോപ്യൻ രാജ്യങ്ങളിലേക്കാണ് പ്രതിനിധി സംഘത്തെ അയ്ക്കുന്നത്. ഇതിനുശേഷം മറ്റ് രാഷ്ട്രങ്ങളിലേക്കും പ്രതിനിധികളെ അയ്ക്കും. ഇന്ത്യയാണ് ആദ്യം ആക്രമിക്കപ്പെട്ടതെന്ന് വിദേശരാഷ്ട്രങ്ങളെ ബോധ്യപ്പെടുത്തുന്നതിനാണ് സന്ദർശനം.

നേരത്തെ 1994-ലും 2008ലും പാക്കിസ്ഥാനിൽ നിന്നുള്ള ഭീകരാക്രമണം ഉണ്ടായപ്പോൾ സമാനരീതിയിൽ വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികളെ ഇന്ത്യ ലോകരാഷ്ട്രങ്ങളിലേക്ക് അയ്ച്ചിരുന്നു. കോൺഗ്രസിൽ നിന്നുള്ള ശശി തരൂർ, സൽമാൻ ഖുർഷിദ്, എൻസിപിയുടെ സുപ്രിയ സുലെ, ടി.എം.സിയുടെ സുദീപ് ബന്ദോപാധ്യായ, എ.ഐ.എം.ഐ.എമ്മിന്റെ അസദുദ്ദീൻ ഒവൈസി, ഡി.എം.കെ.യുടെ കനിമൊഴി, ബിജെപിയുടെ ബിജെ പാണ്ഡ തുടങ്ങിയവരെ ഇതിനോടകം ഇക്കാര്യത്തിനായി കേന്ദ്രസർക്കാർ സമീപിച്ചിട്ടുണ്ട്. കേന്ദ്ര മന്ത്രി കിരൺ റിജിജുവാണ് ഇക്കാര്യങ്ങൾ ക്രോഡീകരിക്കുന്നത്. 

Read More

Operation Sindoor Rajnath Singh

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: