/indian-express-malayalam/media/media_files/2024/11/16/0SDGxCz4FPnY24ArqUna.jpg)
ഫയൽ ഫൊട്ടോ
റായ്പൂർ: ഛത്തീസ്ഗഡിലെ ബസ്തർ മേഖലയിൽ വ്യാഴാഴ്ച നടന്ന രണ്ട് ഏറ്റുമുട്ടലുകളിലായി 22 മാവോയിസ്റ്റുകളെ വധിച്ചു. ഏറ്റുമുട്ടലിൽ ഒരു സുരക്ഷ സേനയിലെ ഉദ്യോഗസ്ഥനും കൊല്ലപ്പെട്ടു. ബിജാപൂർ ജില്ലയിലെ ദന്തേവാഡ അതിർത്തിക്കടുത്തുള്ള കാടുകളിൽ മാവോയിസ്റ്റ് സാന്നിധ്യം ഉണ്ടെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ ഓപ്പറേഷനിടെയാണ് ഏറ്റുമുട്ടലുണ്ടായത്.
മണിക്കൂറുകളോളം പലതവണയായി വെടിവയ്പ്പ് നടന്നതായി ബസ്തർ റേഞ്ച് ഇൻസ്പെക്ടർ ജനറൽ ഓഫ് പൊലീസ് സുന്ദർരാജ് പി. പറഞ്ഞു. ബിജാപൂർ ജില്ലാ റിസർവ് ഗാർഡ് ജവാനാണ് വെടിവയ്പ്പിൽ കൊല്ലപ്പെട്ടത്. 18 മാവോയിസ്റ്റുകളും വെടിവയ്പ്പിൽ കൊല്ലപ്പെട്ടിട്ടുണ്ടെന്നും സ്ഫോടകവസ്തുക്കളും ആയുധങ്ങളും കണ്ടെടുത്തതായും ഉദ്യോഗസ്ഥൻ കൂട്ടിച്ചേർത്തു. പ്രദേശത്ത് പരിശോധന പുരോഗമിക്കുകയാണ്.
ബസ്തർ മേഖലയിലെ തന്നെ നാരായൺപൂർ, കാങ്കർ ജില്ലകൾക്കിടയിലുള്ള വനത്തിലുണ്ടായ മറ്റൊരു ഏറ്റുമുട്ടലിൽ നാലു മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടു. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ കാങ്കർ ജില്ലയിലെ ഡിആർജിയുടെയും അതിർത്തി സുരക്ഷാ സേനയുടെയും (ബിഎസ്എഫ്) സംയുക്ത സംഘം ഒരു ഓപ്പറേഷനിൽ പങ്കെടുത്തുവെന്ന് കാങ്കർർ ജില്ല പൊലീസ് സൂപ്രണ്ട് ഐ. കല്യാൺ എലെസേല പറഞ്ഞു. കൊറോസ്കോഡോ ഗ്രാമത്തിന് സമീപമായിരുന്നു ഏറ്റുമുട്ടൽ. വെടിവയ്പ്പിൽ കൊല്ലപ്പെട്ട നാലു മാവോയിസ്റ്റുകളിൽ നിന്ന് ഒരു ഓട്ടോമാറ്റിക് റൈഫിളും മറ്റു നിവധി ആയുധങ്ങളും കണ്ടെടുത്തതായി ഉദ്യോഗസ്ഥൻ പറഞ്ഞു.
അതേസമയം, വ്യാഴാഴ്ച പുലർച്ചെ നാരായൺപൂർ ജില്ലയിലെ അബുജ്മദ് വനങ്ങളിൽ സുരക്ഷാ സേന പരിശോധന നടത്തുന്നതിനിടെ ഐഇഡി സ്ഫോടനം ഉണ്ടായി. പുലർച്ചെ മൂന്നു മണിയോടെയാണ് സ്ഫോടനം ഉണ്ടായത്. സംഭവത്തിൽ രണ്ട് ഉദ്യോഗസ്ഥർക്ക് പരിക്കേറ്റിട്ടുണ്ട്. ഈ വർഷം ഛത്തീസ്ഗഡിൽ ഉണ്ടാകുന്ന ഏറ്റുമുട്ടലുകളിൽ കൊല്ലപ്പെടുന്ന മാവോയിസ്റ്റുകളുടെ എണ്ണം ഇതോടെ 105 ആയി. ഇതേ കാലയളവിൽ 13 ജവാൻമാരും 16 സാധാരണക്കാരും മാവോയിസ്റ്റുകളുടെ ആക്രമണങ്ങളിൽ കൊല്ലപ്പെട്ടു.
Read More
- ഔറംഗസേബ് ഇപ്പോൾ അപ്രസക്തൻ;നാഗ്പൂർ കലാപം സമൂഹത്തിന് ദോഷമെന്ന് ആർഎസ്എസ്
- പഞ്ചാബിലെ കർഷകപ്രതിഷേധം; സമരവേദികൾ പൊളിച്ചുനീക്കി
- മാനുഷിക മൂല്യത്തിൽ ഊന്നിയുള്ള മാധ്യമപ്രവർത്തനം കാലഹരണപ്പടില്ല: രാഷ്ട്രപതി
- സുനിത വില്യംസും സംഘവും ഭൂമിയിലെത്തി, വൈദ്യപരിശോധനയ്ക്കായി മാറ്റി
- നാസയുടെ ബഹിരാകാശ ദൗത്യം;സുനിത വില്യംസിന് ലഭിക്കുന്ന ശമ്പളം അറിയാം
- ഗാസയില് വീണ്ടും ഇസ്രായേൽ വ്യോമാക്രമണം, 100 മരണം
- ഹൂതി കേന്ദ്രങ്ങളിൽ അമേരിക്കയുടെ വ്യോമാക്രമണം
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.