/indian-express-malayalam/media/media_files/2025/03/19/Ixzmh9m9Di8sMRyTa62D.jpg)
രാംനാഥ് ഗോയങ്ക പുരസ്കാരങ്ങൾ രാഷ്ട്രപതി ദ്രൗപതി മുർമു സമ്മാനിച്ചു
ന്യൂഡൽഹി: മാനുഷിക മുല്യങ്ങളെ അടിസ്ഥാനമാക്കിയുള്ള മാധ്യമപ്രവർത്തനം ഒരിക്കലും നശിക്കില്ലെന്ന് രാഷ്ട്പതി ദ്രൗപതി മുർമു. മാധ്യമ രംഗത്തെ രാജ്യത്തെ ഏറ്റവും ഉയർന്ന ബഹുമതിയായ രാംനാഥ് ഗോയങ്ക എക്‌സലൻസ് ഇൻ ജേണലിസം അവാർഡുകൾ വിതരണം ചെയ്ത ശേഷം സംസാരിക്കുകയായിരുന്നു രാഷ്ട്രപതി.
ജനാധിപത്യത്തിൽ സ്വതന്ത്രവും നീതിയുക്തവുമായ പത്രപ്രവർത്തനം ആവശ്യമാണ്. ജനാധിപത്യ പ്രക്രിയകൾ പൂർണതയിൽ എത്തുന്നത് രാജ്യത്തെ ഓരോ പൗരന്റെയും അറിവിനെ അടിസ്ഥാനമാക്കിയാണ്. വാർത്താമാധ്യമങ്ങൾ അതിൽ നിർണായക പങ്കുവഹിക്കുന്നു. മാധ്യമരംഗത്ത് ആരോഗ്യപരമായ ചുറ്റുപാടുകൾ സ്രഷ്ടിക്കുന്നതിന് ഓരോ പൗരനും കടമയുണ്ട്- രാഷ്ട്രപതി പറഞ്ഞു.
വാർത്തകളിൽ കൃത്യതയും വ്യക്തതയും ഉറപ്പാക്കുന്നതിൽ മാധ്യമസ്ഥാപനങ്ങൾ കുടുതൽ ജാഗ്രത പുലർത്തണമെന്നും രാഷ്ട്രപതി അഭിപ്രായപ്പെട്ടു. എല്ലാ മാധ്യമസ്ഥാപനത്തിലും വാർത്തകളുടെ വ്യക്തത ഉറപ്പുവരുത്താൻ ഗവേഷണ വിഭാഗങ്ങൾ ആവശ്യമാണ്. ഇന്ത്യൻ എക്‌സ്പ്രസിൽ ഗവേഷണ സംഘത്തോടുകൂടിയ ഊർജ്ജസ്വലമായ ന്യൂസ് റൂം ഉണ്ടെന്ന് അറിയുന്നത് തൃപ്തികരമാണെന്നും രാഷ്ട്രപതി പറഞ്ഞു.
വാർത്താശേഖരണമാണ് പത്രപ്രവർത്തനത്തിന്റെ ആത്മാവ്. മുമ്പ്, പത്രങ്ങൾ ഗുണപരമായ റിപ്പോർട്ടിംഗും വിശകലനവും ഉറപ്പാക്കിയിരുന്നു. എന്നാൽ സമീപക്കാലത്ത് ചില വ്യതിയാനങ്ങൾ സംഭവിച്ചു. മാധ്യമപ്രവർത്തനത്തിന്റെ ഗുണനിലവാരം വാർത്താശേഖരണത്തിൽ ഉണ്ടാകുന്ന സ്വാധീനത്തെ ആശ്രയിച്ചിരിക്കുന്നു- രാഷ്ട്രപതി ദ്രൗപതി മുർമു പറഞ്ഞു.
ബുധനാഴ്ച ഡൽഹിയിൽ നടന്ന ചടങ്ങിലാണ് രാജ്യത്തെ വിവിധ മേഖലകളിൽ നിന്നുള്ള മാധ്യമ പ്രവർത്തകർക്ക് രാഷ്ട്രപതി പുരസ്‌കാരങ്ങൾ സമ്മാനിച്ചത്. അന്വേഷണാത്മക പത്രപ്രവർത്തനം,കായികം,രാഷ്ട്രീയം,ഫീച്ചർ റൈറ്റിംഗ്, പ്രാദേശിക ഭാഷകൾ തുടങ്ങി 13 മേഖലകളിലാണ് പുരസ്‌കാരങ്ങൾ. വിവിധ മേഖലകളിൽ നിന്നുള്ള 20 പേരാണ് പുരസ്‌കാരങ്ങൾക്ക് അർഹരായത്. രാംനാഥ് ഗോയങ്ക ഫൗണ്ടേഷനാണ് പുരസ്‌കാരങ്ങൾ നൽകുന്നത്.
Read More
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us