scorecardresearch

രാംനാഥ് ഗോയങ്കെ പുരസ്‌കാരങ്ങൾ രാഷ്ട്രപതി സമ്മാനിച്ചു

അന്വേഷണാത്മക പത്രപ്രവർത്തനം,കായികം,രാഷ്ട്രീയം,ഫീച്ചർ റൈറ്റിംഗ്, പ്രാദേശിക ഭാഷകൾ തുടങ്ങി 13 മേഖലകളിലാണ് പുരസ്കാരങ്ങൾ

അന്വേഷണാത്മക പത്രപ്രവർത്തനം,കായികം,രാഷ്ട്രീയം,ഫീച്ചർ റൈറ്റിംഗ്, പ്രാദേശിക ഭാഷകൾ തുടങ്ങി 13 മേഖലകളിലാണ് പുരസ്കാരങ്ങൾ

author-image
WebDesk
New Update
president

രാംനാഥ് ഗോയങ്കെ പുരസ്‌കാരങ്ങൾ രാഷ്ട്രപതി സമ്മാനിച്ചു

ന്യൂഡൽഹി:  മാധ്യമ രംഗത്തെ രാജ്യത്തെ ഏറ്റവും ഉയർന്ന ബഹുമതികളിലൊന്നായ രാംനാഥ് ഗോയങ്ക എക്സലൻസ് ഇൻ ജേണലിസം അവാർഡുകൾ രാഷ്ട്രപതി ദ്രൗപതി മുർമു വിതരണം ചെയ്തു. ബുധനാഴ്ച ഡൽഹിയിൽ നടന്ന  ചടങ്ങിലാണ് രാജ്യത്തെ വിവിധ മേഖലകളിൽ നിന്നുള്ള മാധ്യമ പ്രവർത്തകർക്ക് രാഷ്ട്രപതി പുരസ്കാരങ്ങൾ സമ്മാനിച്ചത്. 

Advertisment
goneka award2
രാംനാഥ് ഗോയങ്ക പുരസ്‌കാര ജേതാക്കൾ രാഷ്ട്രപതി ദ്രൗപതി മുർമുവിനൊപ്പം

അന്വേഷണാത്മക പത്രപ്രവർത്തനം,കായികം,രാഷ്ട്രീയം,ഫീച്ചർ റൈറ്റിംഗ്, പ്രാദേശിക ഭാഷകൾ തുടങ്ങി 13 മേഖലകളിലാണ് പുരസ്കാരങ്ങൾ. വിവിധ മേഖലകളിൽ നിന്നുള്ള 20 പേരാണ് പുരസ്കാരങ്ങൾക്ക് അർഹരായത്. രാംനാഥ് ഗോയങ്ക ഫൗണ്ടേഷനാണ് പുരസ്കാരങ്ങൾ നൽകുന്നത്.

സുപ്രീം കോടതി മുൻ ജഡ്ജി ജസ്റ്റിസ് ബി എൻ ശ്രീകൃഷ്ണ, മുൻ മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ ഡോ.എസ്.വൈ.ഖുറൈഷി, ഒ.പി ജിൻഡാൽ ഗ്ലോബൽ യൂണിവേഴ്‌സിറ്റി സ്ഥാപക വൈസ് ചാൻസലർ പ്രൊഫ സി. രാജ് കുമാർ തുടങ്ങിയ പ്രമുഖർ അടങ്ങിയ ജൂറിയാണ് പുരസ്കാര ജേതാക്കളെ കണ്ടെത്തിയത്. 

Read More

Advertisment
Journalists Indian President

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: