/indian-express-malayalam/media/media_files/2025/03/19/Em9hwKoRkQbCmCXE8SpI.jpg)
സുനിത വില്യംസിനെ പേടകത്തിൽനിന്ന് പുറത്തിറക്കുന്നു
ന്യൂയോർക്ക്: ഒൻപതു മാസം നീണ്ട രാജ്യാന്തര ബഹിരാകാശ നിലയത്തിലെ വാസത്തിനുശേഷം സുനിത വില്യംസും സംഘവും ഭൂമിയിലെത്തി. ഇന്ത്യൻ സമയം പുലർച്ചെ 3.40 നാണ് സ്പേസ് എക്സിന്റെ ഡ്രാഗൺ ക്രൂ9 പേടകം ഫ്ലോറിഡ തീരത്തിനു സമീപം അറ്റ്‌ലാന്റിക് സമുദ്രത്തിലെ ഗൾഫ് ഓഫ് അമേരിക്കയിൽ ഇറങ്ങിയത്. സുരക്ഷാ പരിശോധനയ്ക്കുശേഷം പേടകത്തെ എംവി മേഗൻ എന്ന റിക്കവറി ഷിപ്പിലേക്കു മാറ്റി. പിന്നീട് പേടകത്തിന്റെ വാതിൽ തുറന്ന് യാത്രികരെ ഓരോരുത്തരെയായി പുറത്തിറക്കി. യാത്രികരെ മെഡിക്കൽ പരിശോധനകൾക്കായി നാസയുടെ ഹൂസ്റ്റണിലെ കേന്ദ്രത്തിലേക്ക് കൊണ്ടുപോയി.
ബോയിങ്ങിന്റെ സ്റ്റാര്‍ലൈനര്‍ പേടകത്തിന്റെ മനുഷ്യനെയും വഹിച്ചുള്ള ആദ്യപരീക്ഷണത്തിന്റെ ഭാഗമായി വെറും എട്ട് ദിവസത്തെ ദൗത്യത്തിനായി 2024 ജൂണിൽ ഭൂമിയിൽ നിന്ന് രാജ്യാന്തര ബഹിരാകാശ നിലയത്തിലേക്ക് പറന്ന സുനിത വില്യംസും ബുച്ച് വിൽമോറും അവിടെ കുടുങ്ങുകയായിരുന്നു. സ്റ്റാർലൈനർ പേടകത്തിലെ സാങ്കേതിക പ്രശ്‌നം കാരണം ഇരുവർക്കും മുൻനിശ്ചയിച്ച സമയത്ത് ഭൂമിയിലേക്ക് മടങ്ങാനാവാതെ വന്നതോടെ ക്രൂ 9 ദൗത്യ സംഘത്തിന്റെ തിരികെ യാത്ര നീട്ടിവെക്കുകയായിരുന്നു.
#WATCH | Being stranded at the International Space Station for 9 months, Sunita Williams is back on Earth with a smile
— ANI (@ANI) March 18, 2025
Today, NASA's SpaceX Crew-9 - astronauts Nick Hague, Butch Wilmore, Sunita Williams, and Roscosmos cosmonaut Aleksandr Gorbunov returned to Earth after the… pic.twitter.com/mdZIQTG4SN
പലതവണ ഇരുവരെയും മടക്കികൊണ്ടുവരാൻ നാസ ശ്രമിച്ചുവെങ്കിലും ഹീലിയം ചോർച്ചയും ത്രസ്റ്ററുകൾക്ക് തകരാറുമുള്ള, സ്റ്റാർലൈനറിന്റെ അപകട സാധ്യത മുന്നിൽക്കണ്ട് മടക്കയാത്ര നീട്ടിവെക്കുകയായിരുന്നു. ഐഎസ്എസിലേക്ക് അടുത്ത ഗവേഷണ സംഘത്തെ അയക്കുന്നതിനായാണ് ക്രൂ 10 ദൗത്യം വിക്ഷേപിച്ചത്.
We're getting our first look at #Crew9 since their return to Earth! Recovery teams will now help the crew out of Dragon, a standard process for all crew members after returning from long-duration missions. pic.twitter.com/yD2KVUHSuq
— NASA (@NASA) March 18, 2025
ക്രൂ 10 ദൗത്യ സംഘം ഐഎസ്എസില്‍ എത്തിയതോടെയാണ് സുനിത വില്യംസും ബുച്ച് വില്‍മോറും അടങ്ങുന്ന ക്രൂ 9 സംഘം ഭൂമിയിലേക്ക് തിരിച്ചത്. സുനിതയെ കൂടാതെ ബുച്ച് വിൽമോർ, നിക് ഹേഗ്, അലക്സാണ്ടർ ഗോർബുനോവ് എന്നീ ബഹിരാകാശ യാത്രികരാണ് ഭൂമിയിൽ തിരികെ എത്തിയത്.
Read More
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.