scorecardresearch

ഹൂതി കേന്ദ്രങ്ങളിൽ അമേരിക്കയുടെ വ്യോമാക്രമണം

ഹൂതികളെ പൂർണമായും ഇല്ലാതാക്കുന്നതുവരെ ആക്രമണം തുടരുമെന്നും ട്രംപ് വ്യക്തമാക്കി. വ്യോമാക്രമണം ആരംഭിക്കുന്നതിന് മുമ്പ് മുന്നറിയിപ്പുമായി ട്രംപ് ട്രൂത്ത് സോഷ്യലിലൂടെ രംഗത്തെത്തിയിരുന്നു

ഹൂതികളെ പൂർണമായും ഇല്ലാതാക്കുന്നതുവരെ ആക്രമണം തുടരുമെന്നും ട്രംപ് വ്യക്തമാക്കി. വ്യോമാക്രമണം ആരംഭിക്കുന്നതിന് മുമ്പ് മുന്നറിയിപ്പുമായി ട്രംപ് ട്രൂത്ത് സോഷ്യലിലൂടെ രംഗത്തെത്തിയിരുന്നു

author-image
WebDesk
New Update
isreal lebanon

ഹൂതി കേന്ദ്രങ്ങളിൽ അമേരിക്കയുടെ വ്യോമാക്രമണം

വാഷിങ്ടൺ: യമനിലെ ഹൂതികളുടെ താവളങ്ങളിൽ അമേരിക്കയുടെ കനത്ത വ്യോമാക്രമണം. അമേരിക്കൻ പ്രസിഡൻറ് ഡൊണാൾഡ് ട്രംപിൻറെ ഉത്തരവിനെ തുടർന്നാണ്  അമേരിക്കൻ സൈന്യം യമനിലെ ഹൂതികളുടെ കേന്ദ്രങ്ങളിൽ ശക്തമായ വ്യോമാക്രമണം ആരംഭിച്ചത്. അമേരിക്കയുടെ യുദ്ധകപ്പലിനുനേരെ ഹൂതികൾ ആക്രമണം നടത്തിയെന്ന്  ട്രംപ് ആരോപിച്ചു.ഇതിനുമറുപടിയായിട്ടാണ് വ്യോമാക്രണം. 

Advertisment

ഹൂതികളെ പൂർണമായും ഇല്ലാതാക്കുന്നതുവരെ ആക്രമണം തുടരുമെന്നും ട്രംപ് വ്യക്തമാക്കി. വ്യോമാക്രമണം ആരംഭിക്കുന്നതിന് മുമ്പ് മുന്നറിയിപ്പുമായി ട്രംപ് ട്രൂത്ത് സോഷ്യലിലൂടെ രംഗത്തെത്തിയിരുന്നു. ഹൂതികളുടെ കടൽക്കൊള്ളയ്ക്കും ഭീകരതയ്ക്കും അതിക്രമങ്ങൾക്കെതിരെയുമാണ് നിലപാടെടുക്കുന്നതെന്നാണ് ട്രംപ് വ്യക്തമാക്കിയത്.

നിങ്ങളുടെ സമയം അവസാനിച്ചു. നിങ്ങളുടെ ആക്രമണം ഇന്ന് മുതൽ നിർത്തണമെന്നാണ് ട്രംപ് ട്രൂത്ത് സോഷ്യലിൽ കുറിച്ചത്. അമേരിക്കൻ കപ്പലുകൾക്ക് നേരെ ഹൂതികൾ നടത്തുന്ന ഒരാക്രമണവും ഇനി അനുവദിക്കില്ലെന്ന് ട്രംപ് പറഞ്ഞു.

ഹൂതികൾക്ക് പ്രധാനമായും പിന്തുണ നൽകുന്ന ഇറാനും ട്രംപ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഹൂതികൾക്ക് സഹായം ചെയ്യുന്നത് നിർത്തണമെന്നും അമേരിക്കയെ ഭീഷണിപ്പെടുത്താനാണ് ശ്രമമെങ്കിൽ കാര്യങ്ങൾ വഷളാകുമെന്നും ഇറാന് ട്രംപ് മുന്നറിയിപ്പ് നൽകി.

Read More

Advertisment
Yemen Donald Trump

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: