/indian-express-malayalam/media/media_files/2025/03/13/m46h0HS5vspdndnR68lW.jpg)
ട്രെയിന്‍ റാഞ്ചുന്നതിന്റെ ദൃശ്യങ്ങള്‍ ബലൂച് ലിബറേഷന്‍ ആര്‍മി പുറത്തുവിട്ടിരുന്നു
ഇസ്ലാമാബാദ്:പാക്കിസ്താനിലെ ട്രയിന്‍ റാഞ്ചലില്‍ 300 ബന്ദികളേയും മോചിപ്പിച്ചെന്ന് പാക് പട്ടാളം. ബലൂച് ലിബറേഷന്‍ ആര്‍മിയാണ് ട്രെയിന്‍ റാഞ്ചി യാത്രക്കാരെ ബന്ദികളാക്കിയത്. ആക്രമണത്തില്‍ 33 ബലൂച് ലിബറേഷന്‍ ആര്‍മിക്കാരും കൊല്ലപ്പെട്ടെന്ന് പാക് പട്ടാളം അറിയിച്ചു.
ട്രെയിന്‍ റാഞ്ചുന്നതിന്റെ ദൃശ്യങ്ങള്‍ ബലൂച് ലിബറേഷന്‍ ആര്‍മി പുറത്തുവിട്ടിരുന്നു. തോക്കുധാരികളായ വലിയ സംഘം ബോലന് എന്ന സ്ഥലത്തുവച്ചാണ് ട്രെയിനിന്റെ നിയന്ത്രണം ഏറ്റെടുക്കുന്നത്. ട്രെയിന്‍ ബലമായി നിര്‍ത്തിച്ച സംഘം തോക്കുകളുമായി ട്രെയിനിനകത്തേക്ക് ഇരച്ചെത്തുകയും യാത്രക്കാരെ തോക്കിന് മുനയില്‍ ഭീഷണിപ്പെടുത്തി നിര്‍ത്തുകയുമായിരുന്നു. ബലൂച്ച് ലിബറേഷന്‍ ആര്‍മിയുടെ മജീദ് ബ്രിഗേഡും ഫത്തേഹ് സ്ക്വാഡുമാണ് ആക്രമണം നടത്തിയതെന്നാണ് റിപ്പോര്‍ട്ടുകള്‍.
ബലൂചിസ്ഥാന്റെ വിമോചനത്തിനായി പോരാടുമെന്ന് പ്രഖ്യാപിച്ച് തീവ്ര സ്വഭാവത്തോടെ പ്രവര്‍ത്തിക്കുന്ന സംഘടനയാണ് ബലൂച്ച് ലിബറേഷന്‍ ആര്‍മി. 1948 മാര്‍ച്ചില്‍ പാക്കിസ്ഥാന് സര്‍ക്കാര്‍ ബലമായി ബലൂച് പിടിച്ചടക്കിയതാണെന്നും മുന്‍ രാജാവായ കലാത്ത് ഖാനെ ബലം പ്രയോഗിച്ച് കരാര്‍ ഒപ്പുവപ്പിച്ചാണ് ഈ പ്രദേശം കൈയടക്കിയതെന്നും ബലൂച്ച് ലിബറേഷന്‍ ആര്‍മി വാദിക്കുന്നു.
പതിറ്റാണ്ടുകളായി ബലൂചിസ്ഥാനെ വിമോചിപ്പിക്കുന്ന എന്ന ആവശ്യമുന്നയിച്ച് ആക്രമണങ്ങള്‍ നടത്തുന്ന ഈ സംഘടനയെ യുഎസും പാകിസ്താനും തീവ്രവാദ സംഘടനകളുടെ പട്ടികയിലാണ് ഉള്‍പ്പെടുത്തിയിട്ടുള്ളത്.
Read More
- പാക്കിസ്ഥാനിൽ ട്രെയിൻ തട്ടിയ സംഭവം; ബന്ദികളെ മോചിപ്പിക്കാനുള്ള ശ്രമം തുടരുന്നു
- പാക്കിസ്ഥാനിൽ ട്രെയിനുനേരെ ആക്രമണം; 182 യാത്രക്കാരെ ബന്ദികളാക്കി, 20 സൈനികർ കൊല്ലപ്പെട്ടു
- ബെംഗളൂരു വിമാനത്താവളത്തിലെ സ്വര്‍ണ്ണക്കടത്ത്: നടി രന്യ റാവുവിന്റെ സഹായി അറസ്റ്റിൽ
- മണിപ്പൂർ വീണ്ടും സംഘർഷഭരിതം;കുക്കി ഭൂരിപക്ഷ മേഖലകളിൽ ബന്ദ്
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.