/indian-express-malayalam/media/media_files/2025/03/11/0IvsNHWAw28pI84nVF5l.jpg)
14.2 കിലോഗ്രാം സ്വർണം ശരീരത്തിൽ ഒളിപ്പിച്ചു കടത്താൻ ശ്രമിക്കുന്നതിനിടെയാണ് രന്യ റാവു അറസ്റ്റിലായത്
ബെംഗളൂരു: ബെംഗളൂരു അന്താരാഷ്ട്ര വിമാനത്താവളത്തിലെ സ്വർണക്കടത്തുമായി ബന്ധപ്പെട്ട് കന്നഡ നടി രന്യ റാവുവിന്റെ സഹായിയും അറസ്റ്റിൽ. ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജൻസ് നടത്തിയ അന്വേഷണത്തിൽ രന്യ റാവുവിന്റെ സഹായി തരുണിനും സ്വർണ കടത്തിൽ പങ്കുണ്ടെന്ന് തെളിഞ്ഞതിനെ തുടർന്നാണ് അറസ്റ്റ് ചെയ്തത്. ബെംഗളൂരുവിലെ ഒരു പ്രമുഖ ബിസിനസ്സ് കുടുംബത്തിൽപ്പെട്ട തരുൺ കൊണ്ടുരു രാജുവിനെ അറസ്റ്റ് ചെയ്തതായി ഡിആർഐയാണ് അറിയിച്ചത്.
സ്‌പെഷ്യൽ ജഡ്ജിയുടെ ഹോം ഓഫീസിൽ ഹാജരാക്കിയ രാജുവിനെ അഞ്ച് ദിവസത്തേക്ക് ഡിആർഐ കസ്റ്റഡിയിൽ വിട്ടു. രന്യ റാവുവിന്റെ പക്കൽ നിന്ന് പിടിച്ചെടുത്ത മൊബൈൽ ഫോണിൽ നിന്നും ലാപ്‌ടോപ്പിൽ നിന്നും ലഭിച്ച വിവരങ്ങളിൽ നിന്നാണ് നടിയും രാജുവും തമ്മിലുള്ള സ്വർണക്കടത്ത് ബന്ധം പുറത്തുവന്നതെന്ന് ഡിആർഐ കോടതിയെ അറിയിച്ചു. രാജുവിന് നടിയുമായി വളരെക്കാലമായി ബന്ധമുണ്ടെന്നും സ്വർണ കള്ളക്കടത്ത് ഇടപാടിനെക്കുറിച്ച് അറിയാമായിരുന്നുവെന്നും റിപ്പോർട്ടുണ്ട്.
ഇന്നലെ കസ്റ്റഡി കാലാവധി അവസാനിച്ചതിനെത്തുടർന്ന് ഡിആർഐ രന്യ റാവുവിനെ പൊലീസ് പ്രത്യേക കോടതിയിൽ ഹാജരാക്കി. കോടതി 14 ദിവസത്തേക്ക് നടിയെ റിമാൻഡ് ചെയ്തു. ബിസ്‌ക്കറ്റുകളുടെ രൂപത്തിൽ 14.2 കിലോഗ്രാം സ്വർണം ശരീരത്തിൽ ഒളിപ്പിച്ചു കടത്താൻ ശ്രമിക്കുന്നതിനിടെയാണ് രന്യ റാവു ബെംഗളൂരു വിമാനത്താവളത്തിൽ അറസ്റ്റിലായത്. 12.56 കോടി രൂപയുടെ സ്വർണമാണ് പിടികൂടിയത്. ബെംഗളൂരു വിമാനത്താവളത്തിൽ ഇതുവരെ പിടികൂടിയതിൽ വച്ച് ഏറ്റവും വലിയ സ്വർണ വേട്ടയാണിതെന്ന് ഡിആർഐ അറിയിച്ചു.
Read More
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.