scorecardresearch

തെലങ്കാന ടണൽ ദുരന്തം: 16 ദിവസങ്ങൾക്ക് ശേഷം ഒരു മൃതദേഹം കണ്ടെടുത്തു

മൃതദേഹം തിരിച്ചറിയാൻ കഴിയാത്ത അവസ്ഥയിലാണെന്ന് രക്ഷാപ്രവർത്തകർ അറിയിച്ചു

മൃതദേഹം തിരിച്ചറിയാൻ കഴിയാത്ത അവസ്ഥയിലാണെന്ന് രക്ഷാപ്രവർത്തകർ അറിയിച്ചു

author-image
WebDesk
New Update
Telangana tunnel collapse

ചിത്രം: സ്ക്രീൻഗ്രാബ്

ഹൈദരാബാദ്: തെലങ്കാനയിൽ ടണൽ അപകടത്തിൽ കുടുങ്ങിയ എട്ട് പേരിൽ ഒരാളുടെ മൃതദേഹം കണ്ടെത്തി. കുടുങ്ങിയവർക്കായുള്ള തിരച്ചിൽ 16 ദിവസം പിന്നിടുമ്പോഴാണ് ഒരു മൃതദേഹം കണ്ടെടുത്തത്. മൃതദേഹം ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല.

Advertisment

തുരങ്കം കുഴിക്കാൻ ഉപയോഗിക്കുന്ന ടണൽ ബോറിങ് മെഷീനിന് സമീപത്തുനിന്നാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹം തിരിച്ചറിയാൻ കഴിയാത്ത അവസ്ഥയിലാണെന്ന് രക്ഷാപ്രവർത്തകർ പറഞ്ഞു. അപകടം ഉണ്ടാകുമ്പോൾ രണ്ടു പേർ യന്ത്രം പ്രവർത്തിപ്പിക്കുകയും മറ്റുള്ളവർ ഇവരെ സഹായിക്കുകയുമായിരുന്നു. 

അപകട ദിവസം മുതൽ, രക്ഷാപ്രവർത്തകരുടെ 11 സംഘം കുടുങ്ങിക്കിടക്കുന്നവരെ കണ്ടെത്താനുള്ള ശ്രമത്തിലാണ്. ദേശീയ ദുരന്ത നിവാരണ സേന, സംസ്ഥാന ദുരന്ത നിവാരണ സേന, സൈന്യം തുടങ്ങി 300 ലധികം ഉദ്യോഗസ്ഥരെ സ്ഥലത്ത് വിന്യസിച്ചിട്ടുണ്ട്.

തുരങ്കത്തിലേക്ക് വെള്ളവും ചെളിയും അവശിഷ്ടങ്ങളും അടിഞ്ഞുകൂടിയതാണ് രക്ഷാപ്രവർത്തനം ഏറെ വൈകിപ്പിച്ചത്. സണ്ണി സിങ്, ഗുർപ്രീത് സിങ്, മനോജ് കുമാർ, ശ്രീനിവാസ്, സന്ദീപ് സാഹു, സന്തോഷ് സാഹു, അനുജ് സാഹു, ജഗത് ഖേസ് എന്നിവരാണ് അപകടത്തിൽപെട്ടത്.

Advertisment

ഫെബ്രുവരി 23നാണ്, ശ്രീശൈലം ലെഫ്റ്റ് ബാങ്ക് കനാൽ ജലസേചനപദ്ധതിയുടെ വമ്പൻ ടണലുകളിലൊന്നിൻറെ മേൽക്കൂര ഇടിഞ്ഞ് വീണ് ഇതിനകത്ത് എട്ട് പേർ കുടുങ്ങിയത്. ടണലിൻറെ പ്രവേശന കവാടത്തിൽ നിന്ന് ഏതാണ്ട് 13.5 കിലോമീറ്റർ അകലെയാണ് അപകടമുണ്ടായത്.

വമ്പൻ ബോറിങ് മെഷീൻ കൊണ്ട് വന്ന് ടണൽ തുരക്കുന്ന ജോലികൾ പുരോഗമിക്കവേയാണ് മേൽക്കൂര രണ്ടിടങ്ങളിലായി ഇടിഞ്ഞുവീണതും, ടണലിലേക്ക് വെള്ളവും ചെളിയും കുതിച്ചൊഴുകി എത്തിയതുമെന്നാണ് തൊഴിലാളികൾ പറയുന്നത്. മേൽക്കൂരയിൽ വെള്ളമിറങ്ങി വിള്ളലുണ്ടായിരുന്നെന്നും, ഇത് വലുതായി പൊട്ടി വീണുവെന്നുമാണ് നിഗമനം. സിമൻറ് പാളികളും പാറക്കെട്ടുകളും പൊട്ടി വീണ് ബോറിംഗ് മെഷീൻ അപ്പാടെ തകർന്നിരുന്നു.

Read More

tunnel rescue Telengana

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: