scorecardresearch

മണ്ഡല പുനർനിർണയം: മുഖ്യമന്ത്രിമാരുടെ യോഗം വിളിച്ച് സ്റ്റാലിൻ

പ്രതിരോധം ഏകോപിപ്പിക്കുന്നതിനായി കേരളം ഉൾപ്പെടെയുള്ള ഏഴു സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരോട് സംയുക്ത പ്രവർത്തന സമിതിയിൽ പങ്കുചേരാൻ സ്റ്റാലിൻ അഭ്യർത്ഥിച്ചു

പ്രതിരോധം ഏകോപിപ്പിക്കുന്നതിനായി കേരളം ഉൾപ്പെടെയുള്ള ഏഴു സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരോട് സംയുക്ത പ്രവർത്തന സമിതിയിൽ പങ്കുചേരാൻ സ്റ്റാലിൻ അഭ്യർത്ഥിച്ചു

author-image
WebDesk
New Update
MK Stalin

ചിത്രം: എക്സ്

ചെന്നൈ: മണ്ഡല പുനർനിർണ പ്രക്രിയയ്‌ക്കെതിരെ സംയുക്ത പ്രവർത്തന സമിതി രൂപീകരിക്കാൻ തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ വിവിധ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാർക്ക് കത്ത് അയച്ചു. അടുത്ത സെൻസസ് അനുസരിച്ച് മണ്ഡല പുനർനിർണയം നടപ്പാക്കിയാൽ, ജനസംഖ്യ വിജയകരമായി നിയന്ത്രിച്ച സംസ്ഥാനങ്ങളുടെ രാഷ്ട്രീയ പ്രാതിനിധ്യം ദുർബലപ്പെടുമെന്ന് സ്റ്റാലിൻ മുന്നറിയിപ്പ് നൽകി.

Advertisment

പ്രതിരോധം ഏകോപിപ്പിക്കുന്നതിനായി കേരളം, ആന്ധ്രാപ്രദേശ്, തെലങ്കാന, കർണാടക, പശ്ചിമ ബംഗാൾ, ഒഡീഷ, പഞ്ചാബ് എന്നിവിടങ്ങളിലെ മുഖ്യമന്ത്രിമാരോട് സംയുക്ത പ്രവർത്തന സമിതിയിൽ പങ്കുചേരാനും സ്റ്റാലിൻ അഭ്യർത്ഥിച്ചു. സമിതിയുടെ അജണ്ട തയ്യാറാക്കുന്നതിനും മറ്റു ചർച്ചകൾക്കുമായി മാർച്ച് 22ന് കേരളം ഉൾപ്പെടെയുള്ള ഏഴു സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുടെ യോഗം ചെന്നൈയിൽ വിളിച്ചിട്ടുണ്ട്. 

വിവിധ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാർക്കും മുൻ മുഖ്യമന്ത്രിമാർക്കും അയച്ച കത്തിൽ, കേന്ദ്ര സർക്കാരിന്റെ അതിർത്തി നിർണയ പദ്ധതികളെ ഫെഡറലിസത്തിനെതിരായ ആക്രമണമെന്നാണ് സ്റ്റാലിൻ വിശേഷിപ്പിച്ചത്.

അതേസമയം, 2026ന് ശേഷമുള്ള ജനസംഖ്യാ കണക്കുകളുടെ അടിസ്ഥാനത്തിൽ അടുത്ത മണ്ഡല നിർണയം നടന്നാൽ, 39 ലോക്‌സഭാ സീറ്റുകളുള്ള തമിഴ്‌നാടിന് എട്ട് സീറ്റുകൾ വരെ നഷ്ടപ്പെടാൻ സാധ്യതയുണ്ട്. ഇതിനു പുറമെ, ഉത്തർപ്രദേശ്, ബീഹാർ തുടങ്ങിയ സംസ്ഥാനങ്ങൾക്ക് ഗണ്യമായ നേട്ടമുണ്ടാകാനും സാധ്യതയുണ്ട്. വിഷയവുമായി ബന്ധപ്പെട്ട്, മാർച്ച് 5ന് തമിഴ്നാട് സർക്കാർ വിളിച്ചുചേർത്ത സർവകക്ഷി യോഗത്തിനു പിന്നാലെയാണ് സ്റ്റാലിന്റെ നീക്കം.

Advertisment

Read More

Mk Stalin

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: