scorecardresearch

ദശലക്ഷണക്കിന് അനുയായികളുള്ള പാസ്റ്റർ ലൈംഗികാതിക്രമക്കേസിൽ പ്രതി

17 വയസുള്ളപ്പോഴാണ് താൻ ആദ്യമായി അദ്ദേഹത്തിന്റെ പള്ളിയിൽ പോകാൻ തുടങ്ങിയതെന്നും വർഷങ്ങളായി ലൈംഗികമായി പീഡിപ്പിക്കപ്പെട്ടിരുന്നുവെന്നും യുവതിയുടെ പരാതിയിൽ പറയുന്നു

17 വയസുള്ളപ്പോഴാണ് താൻ ആദ്യമായി അദ്ദേഹത്തിന്റെ പള്ളിയിൽ പോകാൻ തുടങ്ങിയതെന്നും വർഷങ്ങളായി ലൈംഗികമായി പീഡിപ്പിക്കപ്പെട്ടിരുന്നുവെന്നും യുവതിയുടെ പരാതിയിൽ പറയുന്നു

author-image
WebDesk
New Update
bajinder sing

പാസ്റ്റർ ബജീന്ദർ സിങ്

ന്യൂഡൽഹി: ദശലക്ഷകണക്കിന് അനുയായികളുള്ള പാസ്റ്ററെനിതിരെ  ലൈംഗികാതിക്രമണ പരാതിയിൽ കേസെടുത്ത് പോലീസ്. പഞ്ചാബിലെ പാസ്റ്റർ ബജീന്ദർ സിങ്ങിനെതിരെയാണ് ലൈംഗാതിക്രമക്കേസ്. അത്ഭുത രോഗശാന്തി നൽകുമെന്ന് സ്വയം അവകാശപ്പെടുന്ന ഇയാൾക്ക് ലോകമെമ്പാടുമുള്ള 260 പള്ളികളുടെ അധ്യക്ഷനാണെന്നാണ് പറയുന്നത്.

Advertisment

കഴിഞ്ഞ ഫെബ്രുവരി 28നാണ് 42-കാരനായ സിങ്ങിനെതിരെ കപൂർത്തല സിറ്റി പൊലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തത്. 22കാരിയുടെ പരാതിയിലാണ് കേസെടുത്തത്. ജലന്ധറിലെ താജ്പൂർ ഗ്രാമത്തിൽ ആസ്ഥാനമായി പ്രവർത്തിക്കുന്ന ചർച്ച് ഓഫ് ഗ്ലോറി ആൻഡ് വിസ്ഡത്തിൻറെ തലവനായ സിംഗിനെതിരെ ലൈംഗിക പീഡനം, പിന്തുടരൽ, ഭീഷണിപ്പെടുത്തൽ എന്നീ വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. 

17 വയസുള്ളപ്പോഴാണ് താൻ ആദ്യമായി അദ്ദേഹത്തിന്റെ പള്ളിയിൽ പോകാൻ തുടങ്ങിയതെന്നും വർഷങ്ങളായി ലൈംഗികമായി പീഡിപ്പിക്കപ്പെട്ടിരുന്നുവെന്നും യുവതിയുടെ പരാതിയിൽ പറയുന്നു.യുവതിയുടെ മൊബൈൽ വാങ്ങി പാസ്റ്റർ മെസേജുകൾ അയക്കുക പതിവായിരുന്നു.ഇക്കാര്യത്തെക്കുറിച്ച് മാതാപിതാക്കളോട് പറയാൻ യുവതിക്ക് ഭയമായിരുന്നു.

2022 മുതലാണ് ഇയാൾ യുവതിയെ പീഡനത്തിന് ഇരയാക്കാൻ തുടങ്ങിയത്. ഞായറാഴ്ചകളിൽ യുവതിയെ പള്ളിയിലെ ക്യാബിനിൽ ഒറ്റയ്ക്ക് വിളിച്ചുവരുത്തി കെട്ടിപ്പിടിക്കുകയും സ്പർശിക്കുകയും ചെയ്തതായി പരാതിക്കാരി പൊലീസിന് നൽകിയ മൊഴിയിൽ പറയുന്നു.

Advertisment

ഹരിയാനയിലെ യമുനനഗറിലെ ഒരു ഹിന്ദു ജാട്ട് കുടുംബത്തിലാണ് സിങ് ജനിച്ചത്. 15 വർഷം മുമ്പ് നടന്ന ഒരു കൊലപാതക കേസിൽ ജയിലിലായിരിക്കെ അദ്ദേഹം ക്രിസ്തുമതം സ്വീകരിച്ചു. 2012ൽ മോചിതനായ ശേഷം, അദ്ദേഹം താജ്പൂർ പള്ളി സ്ഥാപിക്കുന്നതിനുമുമ്പ് മൊഹാലിയിൽ പ്രസംഗങ്ങൾ നടത്തി സുവിശേഷ പ്രസംഗകനായി. താജ്പൂർ ചർച്ചിന് ഇപ്പോൾ പഞ്ചാബിൽ 23ശാഖകളുണ്ട്. ഇതിനുപുറമേ യുകെ, കാനഡ, ദുബായ് തുടങ്ങിയവടങ്ങളിലും ശാഖകളുണ്ട്. 

പ്രവാചകൻ എന്ന് സ്വയം വിശേഷിപ്പിക്കുന്ന ബിജേന്ദർ സിങ്ങിനെ പാപ്പ എന്നാണ് അനുയായികൾ വിളിക്കുന്നത്. സാമൂഹിക മാധ്യമങ്ങളിലും അദ്ദേഹത്തിനെ പിന്തുണയ്ക്കുന്നവർ ഏറെയാണ്. 3.74ദശലക്ഷം സബ്‌സ്‌ക്രൈബർമാരുള്ള യുട്യൂബ് ചാനലും അദ്ദേഹത്തിനുണ്ട്. അതേസമയം, ആരോപണങ്ങൾ നിഷേധിച്ച സിങ് തനിക്കെതിരെയുള്ള ഗൂഢാലോചനയുടെ ഭാഗമാണെന്ന് പറഞ്ഞു.

Read More

Punjab

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: